പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നീതി ആയോഗ് യോഗം; പിണറായി ഉൾപ്പെടെ 8 മുഖ്യമന്ത്രിമാർ പങ്കെടുക്കില്ല
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന നീതി ആയോഗം യോഗം ബഹിഷ്കരിച്ച് എട്ട് പ്രതിപക്ഷ മുഖ്യമന്ത്രിമാർ. നീതി ആയോഗിന്റെ എട്ടാമത് ഗവേണിംഗ് കൗൺസിൽ യോഗമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ബഹിഷ്കരിച്ചത്. പാർലമെന്റ് ഉദ്ഘാടന പരിപാടിയിൽ നിന്നും വിട്ട് നിൽക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് നീതി ആയോഗ് യോഗവും ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ നേതാക്കളുടെ തീരുമാനം.
പിണറായിയെ കൂടാതെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി,ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ സിംഗ്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരാണ് യോഗത്തിൽ നിന്നും വിട്ട് നിൽക്കുക.

യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു. ദില്ലിയിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണ അധികാരം ദില്ലി സർക്കാരിനാണെന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കെജ്രിവാൾ എതിർപ്പ് അറിയിച്ചത്. ഫെഡറലിസത്തെ കേന്ദ്രം പരസ്യമായി പരിഹസിക്കുമ്പോൾ യോഗത്തിൽ പങ്കെടുത്തിട്ട് എന്ത് പ്രയോജനമാണന്നായിരുന്നു കത്തിൽ കെജ്രിവാൾ ചോദിച്ചത്.
സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി ഭഗവന്ത് മൻ സിംഗ് യോഗത്തിൽ നിന്നും വിട്ട് നിൽക്കുന്നത്. 3,600 കോടി രൂപ ഗ്രാമവികസന ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നുവന്നും എന്നാൽ യാതൊരു നടപടിയും കേന്ദ്രം സ്വീകരിച്ചിട്ടില്ലെന്നും സർക്കാർ വക്താവ് മൽവിന്ദർ സിംഗ് പറഞ്ഞു.
സംസ്ഥാന ധനമന്ത്രിയും ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു ബംഗാൾ ആദ്യം അറിയിച്ചത്. എന്നാൽ ഇതിന് കേന്ദ്രം അനുമതി നൽകിയിരുന്നില്ല. യോഗത്തിൽ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ടെന്നാണ് നിതീഷ് കുമാർ കേന്ദ്രസർക്കാർ അറിയിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് പങ്കെടുക്കാത്തതെന്നാണ് അശോക് ഗെഹ്ലോട്ടിന്റെ വിശദീകരണം. എംകെ സ്റ്റാലിൻ വിദേശ പര്യടനത്തിലാണ്. കേന്ദ്ര ഓർഡിനൻസ് വിഷയത്തിൽ കെജ്രിവാളുമായി ചന്ദ്രശേഖരറാവു ശനിയാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കുകയാണെന്നാണ് ബിആർഎസ് വ്യക്തമാക്കിയത്. അതേസമയം യോഗത്തിൽ പങ്കെടുക്കാത്തതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല.
'വികസിത് ഭരത് @2047' എന്നതാണ് നീതി ആയോഗ് യോഗത്തിന്റെ മുദ്രാവാക്യം. 2047 ആകുമ്പോഴേക്കും ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിനുള്ള നടപടികളാണ് യോഗത്തിൽ ചർച്ച ചെയ്യുക. അടിസ്ഥാന സൗകര്യം വികസനം, നിക്ഷേപം, സ്ത്രീ ശാക്തീകരണം, ആരോഗ്യം, നൈപുണ്യ വികസനം, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിലായിരിക്കും ചർച്ച.
-
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്ഥി ഏറ്റുമാനൂരിലുണ്ട് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ











Click it and Unblock the Notifications