കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളുടെ വിവാഹത്തിന് 50 ചാര്‍ട്ടേഡ് വിമാനങ്ങള്‍; ആരോപണങ്ങള്‍ കേന്ദ്രമന്ത്രി ഗഡ്കരി തള്ളി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഷെഡ്യൂള്‍ ചെയ്യാത്ത 10 വിമാനങ്ങള്‍ മാത്രമാണ് നാഗ്പൂര്‍ വിമാനത്താവളത്തില്‍ വന്നതെന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഇതുസംബന്ധിച്ച് നല്‍കുന്ന വിവരം.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മകളുടെ വിവാഹത്തിന് വിവിഐപികള്‍ക്കായി 50 ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉപയോഗിച്ചെന്ന ആരോപണം കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ നിതിന്‍ ഗഡ്കരി നിഷേധിച്ചു. ആരോപണങ്ങള്‍ കള്ളവും ദുരുദ്ദേശപരവുമാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച ഗഡ്കരിയുടെ മൂന്നു മക്കളില്‍ ഇളയ പുത്രി കേതകിയുടെ വിവാഹമായിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഷെഡ്യൂള്‍ ചെയ്യാത്ത 10 വിമാനങ്ങള്‍ മാത്രമാണ് നാഗ്പൂര്‍ വിമാനത്താവളത്തില്‍ വന്നതെന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഇതുസംബന്ധിച്ച് നല്‍കുന്ന വിവരം. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ വന്ന വിമാനങ്ങള്‍ ഉള്‍പ്പെടെയാണിത്.

nitingadkari

മറ്റു വിമാനങ്ങളില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ, യോഗ ഗുരു ബാബ രാംദേവ്, റാമോജി റാവു, രാജ്യസഭാ അംഗം സുഭാഷ് ചന്ദ്ര എന്നിവരാണ് എത്തിയതെന്നും ഗഡ്കരിയുടെ ഓഫിസ് അറിയിച്ചു. ചടങ്ങില്‍ കേന്ദ്രമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ചലച്ചിത്രതാരങ്ങളായ അമിതാഭ് ബച്ചന്‍, ഹേമമാലിനി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

രാജ്യത്തെ ജനങ്ങള്‍ നോട്ടുക്ഷാമം മൂലം കഷ്ടപ്പെടുമ്പോള്‍ മോദിയുടെ പാര്‍ട്ടിയിലെ ഒരാള്‍ തന്നെ കോടിക്കണക്കിന് രൂപ പൊടിപൊടിച്ച് മകളുടെ വിവാഹം നടത്തുന്നതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി മന്ത്രിയുടെ ഓഫീസ് തന്നെ രംഗത്തെത്തിയത്.

English summary
Nitin Gadkari's office denies booking 50 charter flights for VIP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X