കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ്, ലംഘിച്ചാല്‍ കനത്ത പിഴ, ഉത്തരവ് മൂന്ന് ദിവസത്തിനുള്ളില്‍

Google Oneindia Malayalam News

ദില്ലി: വാഹനത്തില്‍ ഇരിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. സൈറസ് മിസ്ത്രിയുടെ മരണത്തിന് ശേഷം പിന്‍സീറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ ഇന്ന് വലിയ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. പിന്‍സീറ്റിന് സീറ്റ് ബെല്‍റ്റ് ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

1

സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചതിനാല്‍ വാഹനങ്ങളില്‍ പിന്‍സീറ്റുകളിലും സീറ്റ് ബെല്‍റ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ റോഡ് അപകടത്തെത്തുടര്‍ന്ന്, വിദഗ്ധരും വിമര്‍ശകരും ഗതാഗത, നിയന്ത്രണ സംവിധാനത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2

ആകാശത്തെ മാലഖ നേരിട്ട് ഭൂമിയിലേക്ക് വന്നോ...അശ്വതി എന്തായി കാണുന്നത്, അതിസുന്ദരി

ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. വീഴ്ച വരുത്തുന്നവര്‍ക്കും ഈ നിയമം ലംഘിക്കുന്നവര്‍ക്കും പിഴ ചുമത്തുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് മന്ത്രി അറിയിക്കുന്നത്. ഈ നിയമം ലംഘിച്ചാല്‍ യാത്രക്കാര്‍ കനത്ത പിഴ നല്‍കേണ്ടിവരും.

3

2012 നും 2016 നും ഇടയില്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രി ഞായറാഴ്ചയാണ് മുംബൈ-അഹമ്മദാബാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. മിസ്ത്രിയും മറ്റ് മൂന്ന് പേരും ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്ന പാല്‍ഘര്‍ ജില്ലയിലാണ് അപകടമുണ്ടായത്.

4

സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ടോളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റ് രണ്ട് യാത്രക്കാരായ അനാഹിത പണ്ടോളെയും ഡാരിയസ് പണ്ടോളെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനഹിത പണ്ടോളാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കൂട്ടിയിടിയുടെ ആഘാതം ഗുരുതരമായിരുന്നു. മുന്‍സീറ്റുകളില്‍ എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്‍സീറ്റിലുണ്ടായിരുന്നവ പൊങ്ങിവന്നില്ലെന്ന് പൊലീസ് പറഞ്ഞു.

5

സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് രാജ്യത്തിന് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ സൈറസ് മിസ്ത്രിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അപകടത്തിന് പിന്നാലെ പിന്‍സീറ്റിലെ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും ആവശ്യപ്പെട്ടിരുന്നു.

6

കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഇനി പിന്‍സീറ്റിലാണെങ്കിലും താന്‍ സീറ്റ് ബെല്‍റ്റ് ധരിക്കും എന്നാണ് ആനന്ദ് മഹീന്ദ്ര പ്രതിജ്ഞയെടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അപകട സമയത്ത് സൈറസ് മിസ്ത്രി കാറിന്റെ പിന്‍സീറ്റിലായിരുന്നു. അദ്ദേഹം സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല എന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

7

കാറിന്റെ പിന്‍സീറ്റിലിരിക്കുമ്പോഴും എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നു. ഒപ്പം ആ പ്രതിജ്ഞയെടുക്കാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മള്‍ എല്ലാവരും അതിന് നമ്മളുടെ കുടുംബങ്ങളോട് കടപ്പെട്ടിരിക്കുന്നു, എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

മൂന്ന് ഭാര്യമാര്‍, 2500 കോടിയുടെ കൊട്ടാരം, 500 റോള്‍സ് റോയ്‌സും 200 ഫെരാരിയും; ആരാണ് ഹസ്സനല്‍ ബോള്‍കിയമൂന്ന് ഭാര്യമാര്‍, 2500 കോടിയുടെ കൊട്ടാരം, 500 റോള്‍സ് റോയ്‌സും 200 ഫെരാരിയും; ആരാണ് ഹസ്സനല്‍ ബോള്‍കിയ

English summary
Nitin Gadkari Says seat belts will be made mandatory for all passengers sitting in vehicles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X