കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കൊറോണ; നിരീക്ഷണത്തില്‍ പ്രവേശിച്ചു

Google Oneindia Malayalam News

ദില്ലി: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമം വഴി അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് മന്ത്രിക്ക് ശാരീരിക പ്രയാസങ്ങള്‍ നേരിട്ടത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം കൊവിഡ് പരിശോധന നടത്തുകയായിരുന്നു. പരിശോധനിയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

n

ഈ ആഴ്ച രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഗഡ്കരി. കഴിഞ്ഞ ദിവസം ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് രോഗം ബാധിച്ചിരുന്നു. മന്ത്രി ഇപ്പോള്‍ ചികില്‍സയിലാണ്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നില്ലെന്നും അധികം വൈകാതെ ജോലിയില്‍ സജീവമാകാന്‍ കഴിയുമെന്നുമാണ് കരുതുന്നതെന്നും സിസോദിയ പറഞ്ഞു.

ദില്ലി കലാപം; പ്രതികളെല്ലാം സിഎഎ വിരുദ്ധ സമരക്കാര്‍, 17500 പേജുള്ള കുറ്റപത്രവുമായി പോലീസ്ദില്ലി കലാപം; പ്രതികളെല്ലാം സിഎഎ വിരുദ്ധ സമരക്കാര്‍, 17500 പേജുള്ള കുറ്റപത്രവുമായി പോലീസ്

നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊറോണ രോഗം ബാധിച്ചിരുന്നു. രോഗമുക്തി നേടിയെങ്കിലും ശാരീരിക പ്രയാസങ്ങള്‍ അമിത് ഷാ ഇപ്പോഴും അനുഭവിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍മലെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്ന ഘട്ടത്തില്‍ എംപിമാര്‍ക്ക് കൊറോണ പരിശോധന നടത്തിയിരുന്നു. 25ഓളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊട്ടുപിന്നാലെയാണ് ദില്ലിയിലെ ഒട്ടേറെ ബിജെപി നേതാക്കള്‍ക്ക് കൊറോണ രോഗം ബാധിച്ചുവെന്ന വിവരം പുറത്തുവന്നത്.

രാജ്യത്ത് കൊറോണ രോഗ വ്യാപനത്തില്‍ കുറവ് വന്നിട്ടില്ല എന്ന് മാത്രമല്ല, വന്‍ തോതില്‍ ഉയരുകയുമാണ്. അര കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അതേസമയം, രോഗമുക്തിയും ഒരു ഭാഗത്ത് സംഭവിക്കുന്നു എന്നത് ഏറെ ആശ്വാസകരമാണ്.

English summary
Nitin Gadkari tests positive for Covid-19; Union Minister has isolated himself
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X