നിതീഷ് കുമാര്‍ സര്‍ക്കാര്‍ ക്ലീനല്ല; മന്ത്രിമാരില്‍ 72 ശതമാനത്തിനും ക്രിമിനല്‍ കേസുകള്‍
ദില്ലി: ബീഹാറില്‍ മഹാസഖ്യം അധികാരത്തിലേറി, മന്ത്രിമാരെയും തീരുമാനിച്ച് കഴിഞ്ഞു. എന്നാല്‍ പുറത്തുവരുന്ന ഡാറ്റകള്‍ പ്രകാരം നിതീഷ് സര്‍ക്കാര്‍ അത്ര ക്ലീനല്ല എന്നാണ് മനസ്സിലാവുന്നത്. മന്ത്രിമാരില്‍ നല്ലൊരു ശതമാനവും ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്. മൊത്തം മന്ത്രിമാരില്‍ 70 ശതമാനവും ക്രിമിനല്‍ കേസുള്ളവരാണെന്ന് ഡാറ്റയില്‍ നിന്ന് വ്യക്തമാണ്.

പോള്‍ റൈറ്റ്‌സ് ബോഡിയായ എഡിആറിന്റെ റിപ്പോര്‍ട്ടിലാണ് ഇവര്‍ക്കെതിരെ ബീഹാറില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പറയുന്നത്. അതേസമയം സംസ്ഥാനത്തെ ക്രമസമാധാന നില വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഇത്തരമൊരു ഡാറ്റ പുറത്തുവരുന്നത്.
ബിജെപി തുടര്‍ച്ചയായി നിതീഷ് കുമാറിനും മഹാസഖ്യത്തിനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ആര്‍ജെഡിയുമായി ചേര്‍ന്നതിലൂടെ സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്.
അതേസമയം സര്‍ക്കാരിലെ ഭൂരിഭാഗം മന്ത്രിമാരും കോടീശ്വരന്മാരെന്നും വെളിപ്പെടുത്തലുണ്ട്. 32 മന്ത്രിമാരുടെ ശരാശരി സമ്പാദ്യം 5.82 കോടി രൂപയാണ്. ഇത്രയും മന്ത്രിമാരില്‍ 84 ശതമാനവും കോടീശ്വരന്മാരാണ്. ബീഹാര്‍ സര്‍ക്കാരിലെ ഏറ്റവും വലയി കക്ഷിയായ ആര്‍ജെഡിയുടെ മന്ത്രിമാരുടെ ശരാശരി ആസ്തി, മന്ത്രിമാരുടെ ആകെ ആസ്തിയേക്കാള്‍ കൂടുതലാണ്.
7.60 കോടി രൂപയാണ് ആര്‍ജെഡി മന്ത്രിമാരുടെ ശരാശരി ആസ്തി. ആര്‍ജെഡിയുടെ സമീര്‍ കുമാര്‍ മഹാസേത്താണ് ഏറ്റവും സമ്പന്നനായി ബീഹാര്‍ മന്ത്രി. 24.45 കോടി രൂപയുടെ ആസ്തി അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയായ ജെഡിയുവിന്റെ മന്ത്രിമാരുടെ ശരാശരി ആസ്തി 4.56 കോടി രൂപയാണ്.
മഹാസഖ്യത്തിലെ ഘടകകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്കുലറിന്റെ ഏക മന്ത്രിയുടെ സ്വത്തുക്കളുടെ മൂല്യം 2.57 കോടിക്കും മുകളിലാണ്. കോണ്‍ഗ്രസ് മന്ത്രിമാരാണ് ആസ്തിയുടെ കാര്യത്തില്‍ പിന്നിലുള്ളത്. രണ്ട് മന്ത്രിമാരുടെ ശരാശരി ആസ്തി 54 ലക്ഷം രൂപയില്‍ താഴെ മാത്രമാണ്.
ചെനാരിയില്‍ നിന്നുള്ള കോണ്‍ഗ്‌സ് അംഗം മുരാരി പ്രസാദ് ഗൗതമിന് ആകെ 17.66 ലക്ഷം രൂപയുടെ ആസ്തി മാത്രമാണ് ഉള്ളത്. ആകെയും 32 മന്ത്രിമാരില്‍ 27 കോടിപതികളാണ്. ആര്‍ജെഡിയുടെ പതിനേഴ് പേരില്‍ പതിനാറും കോടികളുടെ ആസ്തിയുള്ളവരാണ്. ജെഡിയുവിന്റെ പതിനൊന്ന് പേരില്‍ ഒന്‍പത് പേരും കോടീശ്വരന്‍മാരാണെന്ന് രേഖയില്‍ നിന്ന് വ്യക്തമാണ്.
വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും കുറച്ച് പിന്നിലാണ് ഇവര്‍. മന്ത്രിസഭയിലെ 25 ശതമാനം പേര്‍ എട്ട് മുതല്‍ 12ാം ക്ലാസ് വരെ വിദ്യാഭ്യാസം ഉള്ളവരാണ്. 75 പേര്‍ ഡിഗ്രിയോ അതിന് മുകളിലോ യോഗ്യതയുള്ളവരാണെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications