Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറിൽ വിശാലസഖ്യ സർക്കാർ ഇന്ന് അധികാരത്തിലേക്ക്; തേജസ്വി ഉപമുഖ്യമന്ത്രി,കോൺഗ്രസിന് 4 മന്ത്രി സ്ഥാനങ്ങൾ

ദില്ലി:ബിജെപി സഖ്യം ഉപേക്ഷിച്ച നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ വിശാലസഖ്യം ഇന്ന് ബിഹാറിൽ അധികാരമേൽക്കും. ഉച്ചയ്ക്ക് രണ്ടിന് രാജ്ഭവനിലാണ് ചടങ്ങുകൾ. നിതീഷ് കുമാർ എട്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്.

ഗവർണറെ കണ്ട് രാജി സമർപ്പിച്ച ശേഷം ഇന്നലെ വൈകീട്ടായിരുന്നു ആർജെഡി നേതാക്കൾക്കൊപ്പം നിതീഷ് വീണ്ടും ഗവർണറെ കണ്ട് പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്. എൻ ഡി എ ബന്ധം അവസാനിപ്പിക്കാൻ ഐക്യകണ്ഠേനയാണ് പാർട്ടി തീരുമാനം എടുത്തത് എന്നും നിലവിൽ 164 പേരുടെ പിന്തുണ ഉണ്ടെന്നും ഗവർണറെ സന്ദർശിച്ച ശേഷം നിതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

1


7 പാർട്ടികളും ഒരു സ്വതന്ത്രനുമാണ് വിശാല സഖ്യത്തിൽ ഉള്ളത്. നിയമസഭയിൽ നിലവിൽ ബി ജെ പിക്ക് 77 എം എൽ എമാരാണ് ഉള്ളത്. ആർ ജെ ഡിക്ക് 79 ഉം കോൺഗ്രസിന് 19 സീറ്റും ഉണ്ട്. ജെ ഡി യുവിന് 45 അംഗങ്ങളാണ് ഉള്ളത്. 243 അംഗനിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 122 പേരുടെ പിന്തുണയാണ് ആവശ്യം. 12 ഇടത് എംഎൽഎമാരും 4 അംഗങ്ങളുള്ള ഹിന്ദുസ്ഥാനി അവാം മോർച്ചയും മഹാസഖ്യത്തിന്റെ ഭാഗമാണ്.

2


കോൺഗ്രസിനും ഇടതുപാർട്ടികൾക്കും ചെറുകക്ഷികൾക്കുമെല്ലാം മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകും.ഉപമുഖ്യമന്ത്രി സ്ഥാനം തേജസ്വി യാദവിനാണ്. ഉപമുഖ്യമന്ത്രി പദത്തിനായി കോൺഗ്രസ് അവകാശം ഉന്നയിച്ചെങ്കിലും ആർ ജെ ഡി ആവശ്യം തള്ളുകയായിരുന്നു. ആഭ്യന്തരമടക്കം സുപ്രധാന വകുപ്പുകൾക്ക് തേജസ്വി അവകാശം ഉന്നയിച്ചിട്ടുണ്ട്. കോൺഗ്രസിന് 4 മന്ത്രി സ്ഥാനങ്ങളും സ്പീക്കർ പദവിയും ലഭിച്ചേക്കുമെന്നാണ് സൂചന.

3


എന്നാൽ 19 അംഗങ്ങൾ മാത്രമുള്ള കോൺഗ്രസിന് കൂടുതൽ പദവികൾ നൽകുന്നതിൽ നിതീഷിന് താത്പര്യമില്ലെന്നുള്ള റിപ്പോർട്ടും ഉണ്ട്.മന്ത്രിസ്ഥാനം സംബന്ധിച്ച് ഉൾപ്പെടെയുള്ള ചർച്ചകൾ ഉടൻ പൂർത്തിയാക്കും.വകുപ്പ് വിഭജനം സഖ്യത്തിന് കീറാമുട്ടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

4

അതിനിടെബി ജെ പി എം എൽ എ കൂടിയായ നിയമസഭ സ്പീക്കർ വിജയ് കുമാർ സിൻഹയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് വിശാല സഖ്യം ഇന്ന് നോട്ടീസ് നൽകും. ഇന്നലെ ചേർന്ന മഹാസഖ്യത്തിന്റെ യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. അതേസമയം ബിഹാറിൽ ഇന്ന് വഞ്ചനാ ദിനം ആചരിക്കുമെന്ന് ബി ജെ പി അറിയിച്ചു. ജനവിധിയെ അട്ടിമറിക്കുന്ന തീരുമാനമാണ് നിതീഷ് കൈക്കൊണ്ടതെന്നും സംസ്ഥാനത്തെ ജനങ്ങൾ നിതീഷിനോട് പൊറുക്കില്ലെന്നും ബിജെപി പ്രതികരിച്ചു. എൻ ഡി എ സർക്കാരിൽ നിതീഷിന്റെ മുഖ്യമന്ത്രി സ്ഥാനം വെറും ഔദാര്യം മാത്രമായിരുന്നുവെന്നും ബി ജെ പി പരിഹസിച്ചു.

5

ബിജെപിയുമായുള്ള കടുത്ത ഭിന്നതയെ തുടർന്നായിരുന്നു നിതീഷ് കുമാർ എൻ ഡി എ ബന്ധം അവസാനിപ്പിച്ചത്. അധികാരമേറ്റത് മുതൽ ബി ജെ പിയുമായി വിവിധ വിഷയങ്ങളിൽ നിതീഷ് കലഹിച്ചിരുന്നു.ഇതോടെ മുന്നണി വിടാനുള്ള നീക്കങ്ങൾ നിതീഷ് ആരംഭിച്ചതായുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അതേസമയം മഹാരാഷ്ട്ര മോഡലലിൽ ജെഡിയുവിനെ പിളർത്താനുള്ള നീക്കങ്ങൾ ബി ജെ പി നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബി ജെ പിയെ പോലും ഞെട്ടിച്ച് കൊണ്ട് സഖ്യം അവസാനിപ്പിക്കുകയാണെന്ന് നിതീഷ് പ്രഖ്യാപിച്ചത്. ജെഡിയു നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആർസിപി സിങ്ങിനെ മുൻനിർത്തി ജെഡിയുവിനെ പിളർത്താനായിരുന്നു ബി ജെ പി ശ്രമിച്ചത്.

6


അതേസമയം മുഖ്യശത്രുക്കളായ ആർജെഡിയുമായി വീണ്ടും കൈകോർക്കാനുള്ള തീരുമാനം ദേശീയ രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ തലത്തിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വമാണ് നിതീഷ് ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ വിശാലസഖ്യത്തിൽ ആർജെഡിയുടെ ജൂനിയർ പാട്ണറായി എത്രത്തോളം നിതീഷിന് തുടരാനാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. നിതീഷിനെ സംബന്ധിച്ചെടുത്തോളം വരും ദിനങ്ങൾ ഏറെ വെല്ലുവിളി നിറഞ്ഞതാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+