നിതീഷ് കുമാറിന്റെ ആസ്തി കേട്ടോ..!? ചില്ലറക്കാരനല്ല, ബിഎംഡബ്ല്യു ബൈക്ക് വരെയുണ്ട് ഗാരേജില്‍!
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയുടെ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ അഭിമാനം കാത്തത് യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയാണ്. മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറിനെ കൂട്ടുപിടിച്ച് നിതീഷ് നടത്തിയ പോരാട്ടമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 189 പന്തില്‍ 114 റണ്‍സ് നേടിയ നിതീഷ് പത്താമാനായാണ് മടങ്ങിയത്. 21 കാരനായ നിതീഷ് ഐപിഎല്ലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
വലംകൈയ്യന്‍ ബാറ്റ്സ്മാനും വലംകൈയ്യന്‍ ഫാസ്റ്റ് മീഡിയം ബൗളറുമായ നിതീഷ് കുമാര്‍ 2003 മെയ് 26-ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് ജനിച്ചത്. ഇന്ത്യ ബി അണ്ടര്‍-19, ആന്ധ്ര, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവയ്ക്കായി അദ്ദേഹം കളിച്ചു. ഐപിഎല്‍ 2023 ല്‍ 20 ലക്ഷം രൂപ എന്ന അടിസ്ഥാന വിലയ്ക്കാണ് താരം ഹൈദരാബാദില്‍ എത്തിയത്. 2025 ലെ ഐപിഎല്‍ സീസണിനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിതീഷ് കുമാറിനെ നിലനിര്‍ത്തിയിരുന്നു.

ആകെ ആറ് കോടി രൂപയാണ് നിതീഷ് കുമാറിന്റെ ആസ്തി എന്നാണ് കണക്കാക്കിയിരിക്കുന്നത്. 11.14 ലക്ഷം രൂപ വിലമതക്കുന്ന ഒരു ടൊയോട്ട ഹൈറൈഡര്‍ പ്രീമിയം അര്‍ബന്‍ ക്രൂയിസര്‍ താരം കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയിരുന്നു. ബിഎംഡബ്ല്യു ജി 310 ജിഎസ്, ജാവ 42 എന്നീ ബൈക്കുകളും താരത്തിന്റെ ഗാരേജിലുണ്ട്. ഇവയുടെ വില യഥാക്രമം 3.86 ലക്ഷം രൂപയും 2.32 ലക്ഷം രൂപയുമാണ്.
ആന്ധ്രാ ക്രിക്കറ്റ് മാനേജ്മെന്റ് പ്രതിമാസം 15000 രൂപ സാമ്പത്തിക സഹായം നല്‍കിയാണ് നിതീഷിന്റെ ക്രിക്കറ്റ്, വിദ്യാഭ്യാസ ആവശ്യങ്ങള്‍ പരിപാലിച്ചത്. തനിക്ക് വേണ്ടി ചെലവാക്കിയ തുക വെറുതെയായില്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് നിതീഷ് പിന്നീട് ക്രിക്കറ്റ് മൈതാനത്ത് കാഴ്ചവെച്ചത്. മകന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ക്ക് അച്ഛന്‍ മികച്ച പിന്തുണ നല്‍കി. നിതീഷിന് തന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ അദ്ദേഹം ജോലി പോലും ഉപേക്ഷിച്ച് ഉദയ്പൂരിലേക്ക് മാറി.
ആന്ധ്രയ്ക്കുവേണ്ടി ലിസ്റ്റ്-എ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം വിദര്‍ഭയ്ക്കെതിരെ 58 പന്തില്‍ 54 റണ്‍സ് കുറിച്ചാണ് തുടങ്ങിയത്. വിരാട് കോലിയോട് അതിരുവിട്ട ആരാധനയുള്ള നിതീഷ് അദ്ദേഹത്തെ സാക്ഷിയാക്കിയാണ് ആദ്യ സെഞ്ച്വറി കുറിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യ ഇന്നലെ 221/7 എന്ന നിലയില്‍ തകരുമ്പോഴാണ് നിതീഷ് കുമാര്‍, വാഷിംഗ്ടണ്‍ സുന്ദറുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വാഷിംഗ്ടണ്‍ സുന്ദറുമായി (50) 127 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ നിതീഷിന് 2008-ല്‍ ഹര്‍ഭജന്‍ സിങ്ങും സച്ചിന്‍ ടെണ്ടുല്‍ക്കറും സ്ഥാപിച്ച ഓസ്ട്രേലിയയ്ക്കെതിരെ എട്ടാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് (129) എന്ന റെക്കോര്‍ഡ് തലനാരിഴയ്ക്കാണ് നഷ്ടമായത്.












Click it and Unblock the Notifications