കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ശരത് യാദവ് മൗനം വെടിഞ്ഞു!!ജനങ്ങള്‍ ആഗ്രഹിച്ചത് അതല്ല!!തന്റെ സമ്മതമില്ല!!

സംഭവിച്ചതെല്ലാം നിര്‍ഭാഗ്യമെന്ന് ശരത് യാദവ്

Google Oneindia Malayalam News

ദില്ലി: ബീഹാറിലെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കു നടുവിലും മൗനത്തിന്റെ വാത്മീകത്തിലായിരുന്ന ജെഡിയു നേതാവ് ശരത് യാദവ് ഒടുവില്‍ മൗനം വെടിഞ്ഞു. സംഭവിച്ചതെല്ലാം നിര്‍ഭാഗ്യകരമാണെന്നും നിതീഷ് കുമാറിന്റെ തീരുമാനത്തോട് യോജിക്കുന്നില്ലെന്നും ശരത് യാദവ് പ്രതികരിച്ചു.പാര്‍ലമെന്‍റ് സമ്മേളനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്പോഴാ​ണ് ശരത് യാദവ് ഇക്കാര്യം വ്യക്തമാക്കിയത്.

ജൂലൈ 26നാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചു കൊണ്ട് നിതീഷ് കുമാര്‍ ആര്‍ജെഡിയുമായുള്ള ദീര്‍ഘകാലത്തെ ബാന്ധവം ഉപേക്ഷിച്ച് മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നത്. തുടര്‍ന്നു നടന് വിശ്വാസ വോട്ടെടുപ്പില്‍ നിതീഷ് കുമാര്‍ ഭൂരിപക്ഷം നേടുകയും ചെയ്തു.

ബിജെപി നേതാക്കളായ സുശീല്‍ കുമാര്‍ മോദി, നിത്യാനന്ദ് റായി എന്നിവരുള്‍പ്പെട്ട എംഎല്‍എമാരുടെ സംഘ ബിജെപി പിന്തുണ പ്രഖ്യാപിച്ചതോടെ നിതീഷ് കുമാറിന്റെ വസതിയിലെത്തി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുകയായിരുന്നു.

ശരത് യാദവിന് പറയാനുള്ളത്

ശരത് യാദവിന് പറയാനുള്ളത്

ഒന്നും തന്റെ സമ്മതത്തോടെയല്ല. സംഭവിച്ചതെല്ലാം നിര്‍ഭാഗ്യകരമാണ്. ഇതായിരുന്നില്ല ജനങ്ങള്‍ ആഗ്രഹിച്ചതെന്നും ശരത് യാദവ് അഭിപ്രായപ്പെട്ടു. എന്നാല്‍ ശരത് യാദവിന്റെ മൗനം ഒരു രാഷ്ട്രീയ തന്ത്രമാണെന്നും മോദി മന്ത്രി സഭയില്‍ സ്ഥാനം ആഗ്രഹിക്കുന്നയാളാണ് ശരത് യാദവെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ബിജെപിയുടെ കേന്ദ്ര മന്ത്രി സ്ഥാനം ഓഫര്‍ നിരസിക്കുകയാണ് ശരത് യാദവ് ചെയ്തത്.

ശരത് യാദവ് തങ്ങളുടെ കൂടെയെന്ന് ലാലു

ശരത് യാദവ് തങ്ങളുടെ കൂടെയെന്ന് ലാലു

എന്നാല്‍ ശരത് യാദവ് തങ്ങളൊടൊപ്പമാണെന്നാണ് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് പ്രസ്താവിച്ചത്. ബിജെപി വിരുദ്ധ മുന്നണിയെ ശരത് യാദവ് മുന്നില്‍ നിന്നു നയിക്കുമെന്നും ലാലു പറഞ്ഞു. തങ്ങളുടെ നേതാവായി പരിഗണിക്കുന്നത് ശരത് യാദവിനെയാണ്. ഇരുവരും തമ്മില്‍ ഫോണില്‍ സംഭാഷണം നടത്തിയെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞിരുന്നു.

ജെഡിയുവില്‍ ഭിന്നത..?

ജെഡിയുവില്‍ ഭിന്നത..?

വിശ്വാസ വോട്ടെടുപ്പിനെ തുടര്‍ന്ന് നടന്ന നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ശരത് യാദവ് വിട്ടുനിന്നിരുന്നു. ബിജെപിയുടെ കേന്ദ്ര മന്ത്രി സ്ഥാനം ഓഫര്‍ അദ്ദേഹം നിരസിക്കുകയും ചെയ്തിരുന്നു. ശരത് യാദവും താനും തമ്മില്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നതായാണ് ലാലുപ്രസാദ് പറഞ്ഞത്. നിതീഷ് കുമാര്‍ പോയെങ്കിലും ഒന്നും സംഭവിക്കില്ലെന്നും ലാലു തുറന്നടിച്ചു.

മോദി വിമര്‍ശകന്‍

മോദി വിമര്‍ശകന്‍

മോദിയുടെ കടുത്ത വിമര്‍ശകരില്‍ ഒരാളാണ് ശരത് യാദവ്. പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാടുമെന്ന് ശരത് യാദവ് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പലപ്പോഴും മൃദു സമീപനമാണ് നിതീഷ് കുമാര്‍ പുലര്‍ത്തിയിരുന്നത്.

ജയ്റ്റിലുടെ തന്ത്രവും പാളി

ജയ്റ്റിലുടെ തന്ത്രവും പാളി

മോദി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു കൊണ്ട് അരുണ്‍ ജയ്റ്റ്‌ലിയാണ് ശരത് യാദവിനെ സമീപിച്ചത്. എന്നാല്‍ മോദി മന്ത്രിസഭയിലേക്ക് താനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശരത് യാദവ് ചെയ്തത്. മന്ത്രിസ്ഥാനത്തിനു പുറമേ പ്രത്യേക ക്യാബിനറ്റ് പദവി വാഗ്ദാനം ചെയ്‌തെങ്കിലും ആ ശ്രമവും ഫലിച്ചില്ല.

ബിജെപി നിര്‍ത്തില്ല

ബിജെപി നിര്‍ത്തില്ല

അതേസമയം ഒന്നിനു പിന്നാലെ ഒന്നാകെ സംസ്ഥാനങ്ങള്‍ കയ്യടക്കാന്‍ കരുക്കള്‍ നീക്കുകയാണ് അമിത് ഷായും മോദിയും. ബീഹാറിലെ അപ്രതീക്ഷിത രാഷ്ട്രീയ അട്ടിമറിക്കു പിന്നാലെ ബിജെപി ലക്ഷ്യം വെക്കുന്നത് ദില്ലിയും തമിഴ്നാടുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Nitish Kumar's Move 'Unfortunate': Sharad Yadav Confirms He Is Not Happy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X