കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Viral Video: പത്രസമ്മേളനത്തിനിടെ എഴുന്നേറ്റ് പോകാമെന്ന് നിതീഷ്, അവിടെ ഇരിക്കൂവെന്ന് കെസിആറും; കാരണം

Google Oneindia Malayalam News

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്ര ശേഖര്‍ റാവുവും ഒരുമിച്ച് നടത്തിയ വാര്‍ത്താ സമ്മേളനമാണ് ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലേയും സോഷ്യല്‍മീഡിയയിലേയും ചര്‍ച്ചാവിഷയം. ഇരുവരും ഒരുമിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് രാഷ്ട്രീയമായി വളരെ പ്രാധാന്യം ഉണ്ട്.

പ്രതിപക്ഷ ഐക്യത്തിന്റെ സൂചനയായിപ്പോലും ഇവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ കണക്കാക്കാവുന്നതാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇവരുടെ വാര്‍ത്താ സമ്മേളനം ചര്‍ച്ചയാവാന്‍ മറ്റൊരു കാരണം ഉണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

1

2024ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷ് കുമാറിനെ പിന്തുണയ്ക്കുമോയെന്ന് ബുധനാഴ്ച ബീഹാര്‍ സന്ദര്‍ശിച്ച റാവുവിനോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. ഇതിനിടയിലാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. നിതീഷ് കുമാർ വാർത്താ സമ്മേളനത്തിൽ നിന്ന് പോകാൻ ശ്രമിക്കുകയായിരുന്നു. 'ആപ് ബൈത്തിയേ നാ (ദയവായി ഇരിക്കൂ),' പോകാനായി നിതീഷ് കുമാര്‍ നിര്‍ബന്ധിച്ചപ്പോള്‍ റാവു അപേക്ഷിച്ചു: 'ആപ് ചാലിയേ നാ (നമുക്ക് പോകാം).' എന്ന് നിതീഷും. രണ്ട് നേതാക്കളും പരസ്പരം ' ഇരിക്കൂ, ', 'വരൂ' എന്ന് പറഞ്ഞുകൊണ്ടേയിരുന്നു.

ചര്‍മ്മം എന്നും തിളക്കത്തോടെ സൂക്ഷിക്കാം..ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ

2

ഇത് വലിയൊരു ചോദ്യത്തില്‍ പ്രതിപക്ഷത്തിന്റെ വിയോജിപ്പിന്റെ ഉദാഹരണമായാണ് വ്യാഖ്യാനിക്കുന്നത് - പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്നത് സംബന്ധിച്ച് അസ്വാരസ്യം നിലനില്‍ക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നതെന്നാണ് വീഡിയോയ്ക്ക് പിന്നാലെ വരുന്ന വിമര്‍ശനം.

3

കഴിഞ്ഞ മാസം എന്‍ഡിഎ വിട്ട് പോയ നിതീഷ് കുമാറിനെതിരെ ബിജെപി ഈ വീഡിയോ ഇപ്പോള്‍ പ്രയോഗിക്കുകയാണ്. ബിജെപി നേതാക്കള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിടന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി നിതീഷ് കുമാറിന്റെ അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ മാത്രമാണ് നിതീഷ് കുമാര്‍ എഴുന്നേറ്റതെന്ന് അവര്‍ പറയുന്നു.

സ്ലീവ് ലെസ് ബ്ലൗസും നീല സാരിയും ...ഇതെന്തൊരു അഴക്; പ്രിയങ്കയുടെ ചിത്രങ്ങള്‍ വൈറല്‍

4

തന്റെ ദേശീയ അഭിലാഷങ്ങള്‍ വ്യക്തമാക്കിയ കെസിആറിനോട് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാറിന്റെ പേര് നിര്‍ദ്ദേശിക്കുമോ എന്ന് ചോദിച്ചിരുന്നു. ഒരു മണിക്കൂറോളം നീണ്ടുനിന്ന പത്രസമ്മേളനം അവസാനിപ്പിച്ചതായി സൂചന നല്‍കി നിതീഷ് കുമാര്‍ പൊടുന്നനെ എഴുന്നേറ്റു. നേരിട്ട് മറുപടി നല്‍കാതെ ചോദ്യം കൈകാര്യം ചെയ്യുമ്പോള്‍ കെസിആറിനെ കൈപിടിച്ച് വലിച്ചു.

5

'ഞാന്‍ ഒരു പേര് നിര്‍ദ്ദേശിച്ചാല്‍ ആളുകള്‍ അത് സ്വീകരിക്കുമെന്ന് ആരാണ് പറയുന്നത്? നിങ്ങള്‍ക്ക് എന്തിനാണ് തിടുക്കം? ഞങ്ങള്‍ (പ്രതിപക്ഷ കക്ഷികള്‍) ഇതിനെക്കുറിച്ച് സംസാരിക്കണം,' അദ്ദേഹം പറഞ്ഞു. 'ഞാന്‍ ഇരിക്കുന്നു, നിങ്ങളും ഇരിക്കൂ' എന്ന് കെസിആര്‍ മാധ്യമപ്രവര്‍ത്തകരോട് പറയുമ്പോഴും നിതീഷ് കുമാര്‍ നില്‍ക്കുകയായിരുന്നു.

6

ചോദ്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയിലേക്കാണ് തിരിഞ്ഞത്, അദ്ദേഹം പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പായി മാറുമോ എന്ന ചോദ്യത്തിന് കെസിആര്‍ പറഞ്ഞത് നിങ്ങള്‍ സ്മാര്‍ട്ട് ആണ് പക്ഷേ ഞാന്‍ നിങ്ങളെക്കാളും സ്മാര്‍ട്ട് ആണ് എന്നായിരുന്നു. ബിജെപി വിരുദ്ധ ശക്തികളെ ഒരുമിച്ച് കൊണ്ടുവരാന്‍ ഞങ്ങള്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും, ''നിതീഷ് കുമാറിനെ ഇരുത്താന്‍ ശ്രമിച്ച് കെസിആര്‍ പറഞ്ഞു. എന്നാല്‍ നിതീഷ് നടക്കാന്‍ തുടങ്ങി, 'നമുക്ക് പോകാം. ഇതിലൊന്നും കടക്കരുത്.' എന്ന് പറഞ്ഞായിരുന്നു നിതീഷ് പോയത്. കെസിആറിനെ നിതീഷ് കുമാര്‍ അപമാനിച്ചതായി ബിജെപി നേതാക്കള്‍ വീഡിയോ ഷെയര്‍ ചെയ്തു. 2024ലെ ദേശീയ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമായി കെസിആർ വിവിധ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബിഹാറിൽ, "ബിജെപി-മുക്ത് ഭാരത"ത്തിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

വൈറല്‍ വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

English summary
Nitish Kumar stops KCR from answering a question about PM candidate, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X