കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; രഥയാത്ര നടത്താനാകില്ല, സുപ്രീംകോടതിയും വിസമ്മതിച്ചു

Google Oneindia Malayalam News

ദില്ലി: പശ്ചിമ ബംഗാളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രഥയാത്ര നടത്തി പ്രചാരണം ചൂടുപിടിപ്പിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് വീണ്ടും തിരിച്ചടി. ഹൈക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയും രഥയാത്രയ്ക്ക്് അനുമതി നല്‍കാന്‍ വിസമ്മതിച്ചു. രഥയാത്ര നടന്നാല്‍ ബംഗാളില്‍ വ്യാപക സംഘര്‍ഷങ്ങളും വര്‍ഗീയ കലാപവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതി അനുമതി നിഷേധിച്ചത്. എന്നാല്‍ ബിജെപിക്ക് യോഗങ്ങളും റാലികളും സംഘടിപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി. പുതിയ യാത്രാ പദ്ധതിയുമായി ബിജെപി വരികയാണെങ്കില്‍ അനുമതി നല്‍കുന്ന കാര്യം അപ്പോള്‍ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. നിലവില്‍ യാത്രയ്ക്ക് അനുമതി നല്‍കില്ലെന്നും കോടതി പറഞ്ഞു. ബിജെപിയുടെ രഥയാത്ര ബംഗാളില്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രഖ്യാപനമാണ് ഇതോടെ വിജയം കണ്ടിരിക്കുന്നത്...

Bjp
English summary
BJP’s rath yatra in Bengal denied permission by Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X