പാരിസ് ഉടമ്പടി:യുഎസ് നിലപാട് ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിട്ടില്ലെന്ന് സുഷമ സ്വരാജ്

Subscribe to Oneindia Malayalam

ദില്ലി: പാരിസ് ഉടമ്പടിയില്‍ നിന്നുള്ള ട്രപിന്റെ പിന്‍മാറ്റവും ഇന്ത്യയെ കുറ്റം പറഞ്ഞതും ഇന്ത്യ-യുഎസ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വിദേശ കാര്യ മന്ത്രാലയത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഒബാമ ഭരണകാലഘട്ടത്തിലെ പോലെ തന്നെ ഇന്ത്യ-യുഎസ് ബന്ധം സുഗമവും സുതാര്യവുമായി മുന്നോട്ടു പോകുമെന്നും മോദി ഭരണത്തിന്‍ കീഴില്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെട്ട രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും സുഷമ വ്യക്തമാക്കി.

വിദേശ രാജ്യങ്ങളില്‍ പെട്ടുപോയ 80,000 ഇന്ത്യക്കാരെ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് തിരിച്ചെത്തിക്കാനായെന്ന് സുഷമാ സ്വരാജ് അവകാശപ്പെട്ടു. ഗള്‍ഫ് പ്രതിസന്ധി ഖത്തറുമായുള്ള ബന്ധത്തിന് തിരിച്ചടിയാകില്ല. പാകിസ്താനുമായുള്ള ചര്‍ച്ചക്ക് മദ്ധ്യസ്ഥന്റെ ആവശ്യമില്ല. ചൈനീസ് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമയാന അതിര്‍ത്തി ലംഘിച്ചത് ഗുരുതരമായ കുറ്റമാണ്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, സുമ കൂട്ടിച്ചേര്‍ത്തു.

07-1452176699-sush

ഇന്ത്യ,ചൈന പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പാരിസ് ഉടമ്പടിയെന്നും ഇന്ത്യക്ക് ഇതിലൂടെ കോടിക്കണക്കിന് വിദേശഡോളര്‍ സഹായമായി ലഭിക്കുമെന്നും ട്രംപ് ആരോപിച്ചിരുന്നു. ഈ ആരോപണം ഈ വര്‍ഷം അവസാനം പ്രധാനമന്ത്രി നടത്താനിരിക്കുന്ന യുഎസ് സന്ദര്‍ശനത്തില്‍ കരിനിഴല്‍ വീഴ്ത്തും എന്നും വിലയിരുത്തപ്പെട്ടിരുന്നു.

English summary
No change in India-US ties despite Trump’s move on Paris climate agreement: Sushma Swaraj
Please Wait while comments are loading...