നിതീഷ് കുമാർ സർക്കാരിനെ അട്ടിമറിക്കില്ല!!ബിജെപിയുമായി ഒരിക്കലും യോജിച്ചു പോകില്ലെന്ന് ലാലു പ്രസാദ്

  • Posted By:
Subscribe to Oneindia Malayalam

പാട്ന: ബീഹാറിൽ നിതീഷ് കുമാർ മന്ത്രി സഭയെ അട്ടിമറിക്കാൻ ബിജെപിയുമായി ചേർന്നുവെന്ന ആരേപണത്തെ തള്ളി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ലാലുവിന്റെ കുടുംബം ഉൾപ്പെടുന്ന അഴിമതി കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ലാലു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റലിയുമായി ഒത്തു തിർപ്പിലെത്തിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിനെ പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് ലാലു പ്രസാദ് യാദവ്.

കേന്ദ്ര മന്ത്രിമാരായ അരുൺ ജെയ്റ്റലിയുമായോ നിതിൻ ഗഡ്കരിയുമായോ താൻ ഒരു കാര്യവും ചർച്ച ചെയ്തിട്ടില്ലെന്നും ലാലു അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായോ അമിത്ഷായുമായോ തനിക്ക് ആശയപരമായി ഒത്തു പോകാം. എന്നാൽ ബിജെപിയുമായി ഒത്തുപോകുന്നതിലും ഭേദം താൻ ഇല്ലാതാകുന്നതാണ് നല്ലതെന്നു ലാലു പറഞ്ഞു. ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

lau- nithesh

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തെ ലാലു പ്രസാദ് യാദവും ആർജെഡിയും എതിർത്തിരുന്നു. ഇതെ തുടർന്നാണ് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിരുന്നുവെന്നു  റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ജെഡിയുമായുള്ള സഖ്യം പിരിയില്ലെന്നു ലാലു പ്രസാദ് യാദവ് തന്നെ നേരിട്ട് വ്യക്തമാക്കിട്ടുണ്ട്. നിതീഷ് കുമാർ മന്ത്രി സഭയിലെ സഖ്യകക്ഷികൂടെയാണ് ആർജെഡി.

English summary
Lalu Yadav, whose family is being investigated for corruption by central agencies, today emphatically denied reports that he attempted to "strike a deal" with Union Finance Minister Arun Jaitley by offering to destabilise the Nitish Kumar government in Bihar, which his Rashtriya Janata Dal (RJD) partners.
Please Wait while comments are loading...