കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റ്: ഇന്ത്യ - പാക് പരമ്പരയ്ക്ക് കേന്ദ്രത്തിന്റെ അനുമതിയില്ല?

Google Oneindia Malayalam News

ദില്ലി: കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പാകിസ്താനെതിരെ കുറച്ച് കൂടി ശക്തമായ നിലപാട് ഉണ്ടാകുമെന്നാണ് പൊതുവെ കരുതപ്പെട്ടത്. എന്നാല്‍ ഇതിന് കടകവിരുദ്ധമായിട്ടാണ് ഇന്ത്യ - പാകിസ്താന്‍ ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. 2008 ലെ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ - പാക് ക്രിക്കറ്റ് ബന്ധത്തിന് വിള്ളല്‍ വീണത്.

മുംബൈ ഭീകരാക്രമണത്തിന്റെ അന്വേഷണത്തില്‍ പാകിസ്താന്റെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ല. മാത്രമല്ല, അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കൂടുകയും ചെയ്തിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ പാകിസ്താനുമായ ക്രിക്കറ്റ് കളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി എന്ന വാര്‍ത്ത അത്ഭുതപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു പരമ്പരയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല എന്ന് വ്യക്തമാക്കുകയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

ushama-swaraj

ഇന്ത്യ - പാക് ക്രിക്കറ്റ് പരമ്പരയുമായി ബന്ധപ്പെട്ടു ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം നയം വ്യക്തമാക്കിയത്. ക്രിക്കറ്റ് പരമ്പരയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ കേന്ദ്രത്തിന്റെ അറിവോടെയല്ല എന്നും സുഷമ സ്വരാജ് പറഞ്ഞു. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് അറിയില്ല എന്നാണ് മന്ത്രി ഈ തലക്കെട്ടുകളോട് പ്രതികരിച്ചത്.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷഹരിയാര്‍ ഖാന്‍ അടുത്തിടെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശനത്തിനിടെ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി ഖാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യ - പാക് ക്രിക്കറ്റ് മല്‍സരം വീണ്ടും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ സുഷമ സ്വരാജ് പറയുന്നത് കണക്കിലെടുത്താല്‍ ഇപ്പോള്‍ കരുതപ്പെടുന്നത് പോലെ ഒരു പരമ്പര നടക്കാന്‍ സാധ്യതയില്ല.

English summary
External Affairs Minister Sushma Swaraj made clear that center have not taken any decision on India -Pakistan cricket series.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X