കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ ജവാന്‍മാരെ കാണാതായിട്ടില്ല; എല്ലാവരും ഒരുമിച്ചുണ്ടെന്ന് സൈന്യം

  • By Desk
Google Oneindia Malayalam News

ദില്ലി: ചൈനയുടെ ആക്രമണത്തിന് ശേഷം ഇന്ത്യന്‍ സൈനികരെ കാണാതായി എന്ന വാര്‍ത്തകള്‍ തള്ളി സൈന്യം. അതിര്‍ത്തിയിലെ എല്ലാ ജവാന്‍മാരും ഒരുമിച്ചുണ്ടെന്ന് സൈന്യം അറിയിച്ചു. ആരെയും കാണാതിയിട്ടില്ല. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരിയില്‍ തിങ്കളാഴ്ചയാണ് ചൈനീസ് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. ഒരു കേണല്‍ ഉള്‍പ്പെടെ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യം സൈന്യം നേരത്തെ അറിയിച്ചതാണ്. എന്നാല്‍ ചൈനീസ് സൈനികര്‍ ഇന്ത്യന്‍ ജവാന്‍മാരെ പിടികൂടിയെന്നും പല സൈനികരെയും കാണാനില്ലെന്നും സൂചനകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണമാണ് ഇപ്പോള്‍ സൈന്യം നല്‍കിയിരിക്കുന്നത്. എല്ലാ സൈനികരും ഒരുമിച്ചുണ്ടെന്ന് സൈന്യം അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ചില ഇന്ത്യന്‍ സൈനികര്‍ ലഡാക്കിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.

X

Recommended Video

cmsvideo
Harvard study says India holds conventional edge over China | Oneindia Malayalam

താപനില വളരെ കുറവുള്ള സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. അതേസമയം, ദശാബ്ദങ്ങള്‍ക്കിടെ ഇത്രയും വലിയ നഷ്ടം ചൈനീസ് അതിര്‍ത്തിയില്‍ ഉണ്ടാകുന്നത് ആദ്യമാണ്. 43ലധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചൈനീസ് സൈന്യം ഇക്കാര്യത്തില്‍ ഔദ്യോഗികമായി അറിയിപ്പ് നല്‍കിയിട്ടില്ല. ചൈനീസ് സൈന്യത്തിന്റെ പ്രകോപനമാണ് ലഡാക്കിലെ അതിര്‍ത്തിയില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടാകാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂറോളം നീണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയവാഡ സ്വദേശി കേണല്‍ ബി സന്തോഷ് ബാബു, തമിഴ്‌നാട് തിരുവണ്ടനൈ സ്വദേശി ഹവില്‍ദാര്‍ എ പളനി, ജാര്‍ഖണ്ഡ് സ്വദേശി സാഹിബ് ഗഞ്ച് സ്വദേശിയായ ശിപായി ഓജ എന്നിവരടത്തമുള്ള 20 പേരാണ് വീരമൃത്യു വരിച്ചത്. 1975ന് ശേഷം ആദ്യമായിട്ടാണ് ചൈനീസ് അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെടുന്നത്. പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനെതിരെ വിഷയത്തില്‍ രംഗത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

English summary
No Indian Soldier Missing in Galwan Valley: Army Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X