വീട്ടിലെ ദാരിദ്ര്യം സൗദിയിലെത്തിച്ചു, 21 സ്ത്രീകളെ കുറിച്ച് ഇപ്പോള്‍ യാതൊരു വിവരവുമില്ല: ദുരൂഹത?
സൗദിയിലേക്ക് വീട്ടുജോലിക്ക് പോയ 21 സ്ത്രീകളെ കുറിച്ച് വിവരങ്ങളില്ല. ഇവര്‍ക്ക് വീട്ടുകാരുമായി ബന്ധമില്ല. ദാരിദ്ര്യത്തെ തുടര്‍ന്നാണ് സൗദിയിലേക്ക് പോയത്. കാണാതായവര്‍ ഹൈദരാബാദുകാര്‍.
ഹൈദരാബാദ് : വീട്ടുജോലിക്കായി സൗദി അറേബ്യയിലേക്ക് പോയ 21 സ്ത്രീകളെ കുറിച്ച് വിവരങ്ങളില്ല. ഹൈദരാബാദില്‍ നിന്ന് പോയ 21 പേരെ കുറിച്ചാണ് വിവരങ്ങളൊന്നും ഇല്ലാത്തത്. മാലക്‌പേട്ടിലെ ഏജന്റുകള്‍ മുഖേനയാണ് ഇവര്‍ സൗദിയിലേക്ക് പോയത്.
രണ്ട് വര്‍ഷം മുമ്പ് വീട്ടു ജോലിക്കായി സൗദിയിലെത്തിയ രണ്ട് സ്ത്രീകള്‍ ഉപദ്രവം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെ 21 പേരെ കുറിച്ച് വിവരങ്ങളൊന്നും ഇല്ലാതിരിക്കുന്നത് ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്.

വീട്ടുകാരുമായി ബന്ധമില്ല
ഹൈദരാബാദിലെ ഫലക്‌നുമ, ചാര്‍മിനാര്‍, ബഹദൂര്‍പുര, റെയ്ന്‍ ബസാര്‍, മാലക് പേട്ട്, വട്ടേപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്ക് വീട്ടുകാരുമായി ഇപ്പോള്‍ യാതൊരു ബന്ധവുമില്ല.
സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സൗദിയില്‍ എത്തിയ ശേഷം ഇവര്‍ക്ക് വീട്ടുകാരുമായി ഒരു ബന്ധവുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കിട്ടുന്നത് തുച്ഛമായ ശമ്പളം
വയസായവരെയും കുട്ടികളെയും നോക്കുന്നതാണ് ഇവരുടെ ജോലി എന്നാണ് പറഞ്ഞിരുന്നത്. നല്ല ശമ്പളവും ഏജന്റുമാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് 18-20 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വന്നിരുന്നുവെന്നും തുച്ഛമായ ശമ്പളമാണ് നല്‍കിയിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. ചിലര്‍ ഇക്കാര്യം രഹസ്യമായി വീട്ടുകാരെ അറിയിച്ചിരുന്നു.

സ്ത്രീകളും ഏജന്റുമാര്‍
ദാരിദ്ര്യം മുതലാക്കിയാണ് ഏജന്റുമാര്‍ സമീപിക്കുന്നതെന്നും ഏജന്റുമാരില്‍ സ്ത്രീകളും ഉണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ സൗദിയിലെത്തിയപ്പോഴാണ് വാഗ്ദാനം ചെയ്ത ശമ്പളത്തിന്റെ പകുതി പോലും ലഭിക്കുന്നില്ലെന്ന് അറിയുന്നതെന്നും ഇവര്‍ പറയുന്നു.

പാവങ്ങളെ തെരഞ്ഞ് പിടിക്കുന്നു
ഇത്തരത്തില്‍ സ്ത്രീകളെ വീട്ടു ജോലിക്ക് അയക്കുന്നതിന് ഏജന്റുമാര്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ പ്രതിഫലം ലഭിക്കുന്നുണ്ട്. ഇതു തന്നെയാണ് പാവപ്പെട്ട സ്ത്രീകളെ ഇവര്‍ ചതിയില്‍പ്പെടുത്താന്‍ കാരണവും.












Click it and Unblock the Notifications