ഇങ്ങനെ തുടര്‍ന്നാല്‍ ജോലി തെറിക്കും; ജീവനക്കാര്‍ക്ക് ഇന്‍ഫോസിസിന്റെ മുന്നറിയിപ്പ്, മൂണ്‍ലൈറ്റിംഗ് വേണ്ട
ദില്ലി; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഐ ടി കമ്പനിയായ ഇന്‍ഫോസിസ്. ചില ജീവനക്കാര്‍ മൂണ്‍ലൈറ്റിംഗ് ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കമ്പനിയുടെ പുതിയ മുന്നറിയിപ്പ് മെയില്‍. ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നതിനൊപ്പം പുറമെ നിന്നുള്ള മറ്റ് ജോലികള്‍ ചെയ്യുന്നതിനെയാണ് മൂണ്‍ലൈറ്റിംഗ് സമ്പ്രദായം എന്ന് വിശേഷിപ്പിക്കുന്നത്. ഇനി ഇങ്ങനെ തുടര്‍ന്നാല്‍ പുറത്താക്കല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ജീവനക്കാരുടെ പെരുമാറ്റച്ചട്ടം അനുസരിച്ച് ഇരട്ട തൊഴില്‍ അനുവദിക്കുന്നില്ലെന്ന് കമ്പനി അറിയിച്ചു. ഇന്‍ഫോസിസിന്റെ സമ്മതമില്ലാതെ ജീവനക്കാരന് ഒരു ബിസിനസ് പ്രവര്‍ത്തനത്തിലും മുഴുവന്‍ സമയമോ പാര്‍ട്ട് ടൈം ജോലിയോ എടുക്കാന്‍ കഴിയില്ലെന്ന് ഓഫര്‍ ലെറ്ററില്‍ പറയുന്നുണ്ട്.

ദാരിദ്ര്യത്തെ പറപറപ്പിക്കാം, ഈ ചെടി വീട്ടുമുറ്റത്ത് നട്ടാല്‍ സംഭവിക്കും മാറ്റങ്ങള്‍
ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കുന്നത് തൊഴില്‍ പിരിച്ചുവിടലിലേക്ക് നയിക്കുമെന്നാണ് ഇന്‍ഫോസിസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കൊവിഡിന് പിന്നാലെ ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം സംവിധാനമാണ് ജീവനക്കാരില്‍ മൂണ്‍ലൈറ്റിംഗ് സമ്പ്രദായത്തിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്. ഐടി ജീവനക്കാര്‍ക്ക് അവരുടെ പ്രാഥമിക തൊഴില്‍ദാതാവ് അറിയാതെ രണ്ടാമത്തെ ജോലി ചെയ്യുന്നത് എളുപ്പമായിരിക്കുന്നുവെന്ന് ഇമെയിലില്‍ പറയുന്നു.

ഇനി പച്ചപ്പും ഹരിതാഭയും ആസ്വദിക്കാം; മാളവികയുടെ ക്യൂട്ട് ചിത്രങ്ങള്‍ വൈറല്‍
ഉല്‍പ്പാദനക്ഷമത, തൊഴില്‍ പ്രകടനം, രഹസ്യാത്മക വിവര ചോര്‍ച്ച തുടങ്ങിയവ പോലുള്ള ഞങ്ങളുടെ ബിസിനസ്സിന് ഇത് ഗുരുതരമായ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു. ജൂലൈയില്‍ കാട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് നടത്തിയ ഒരു സര്‍വേയില്‍ 400 ഐടി/ഐടിഇഎസ് ജീവനക്കാരില്‍ 65 ശതമാനവും വര്‍ക്ക് ഫ്രം ഹോം സമയത്ത് പാര്‍ട്ട് ടൈം, മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്നെന്ന് കണ്ടെത്തി.

മൂണ്‍ലൈറ്റിംഗ് സമ്പ്രദായം ഐടി കമ്പനികളെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. അതേസമയം, ജീവനക്കാര്‍ തൊഴില്‍ കരാറിനും അതിന്റെ നിബന്ധനകള്‍ക്കും വിധേയരാണെന്നും എന്നാല്‍ അതിനുപുറമെ, കമ്പനിയുടെ ഐപി ഉപയോഗിക്കാത്തിടത്തോളം കാലം അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് മുന്‍ ഇന്‍ഫോസിസ് ഡയറക്ടറും ആറിന്‍ ക്യാപിറ്റല്‍ സഹസ്ഥാപകനുമായ ടി വി മോഹന്‍ദാസ് പൈ നേരത്തെ പറഞ്ഞിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജിയും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ പുറത്ത് നിന്ന് മറ്റൊരു ജോലി ചെയ്യുന്നതിനെതിരെ രംഗത്തെത്തിയരുന്നു. മൂണ്‍ലൈറ്റിംഗ് സമ്പ്രദായത്തെ വഞ്ചന എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്.












Click it and Unblock the Notifications