കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'40 കൂടുതൽ സീറ്റ് കിട്ടില്ല'; പഞ്ചാബിൽ കോൺഗ്രസ് ക്യാമ്പിൽ ആശങ്ക...പൊട്ടിത്തെറി ഭയന്ന് നേതൃത്വം

Google Oneindia Malayalam News

ചണ്ഡീഗഡ്; നിയമസഭ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിവുള്ള വലിയ ഇടിവ് പാർട്ടികളെ വലിയ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. പോളിംഗ് കുറഞ്ഞത് ഭരണ തുടർച്ചയുടെ സൂചനയാണെന്നാണ് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. അതേസമയം ഇത്തവണ ഭരണമാറ്റം ഉണ്ടാകുമെന്നാണ് ആം ആദ്മിയുടെ അവകാശവാദം. എന്നാൽ അപ്രതീക്ഷിതമായ ഫലങ്ങളാണ് പഞ്ചാബിനെ കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ഭരണതുടർച്ച ലഭിച്ചില്ലേങ്കിൽ അത് കോൺഗ്രസ് ക്യാമ്പിൽ വലിയ പൊട്ടിത്തെറിക്കാവും വഴിവെയ്ക്കുകയെന്ന കാര്യത്തിൽ തർക്കമില്ല. ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഏകോപനം ഉണ്ടായിട്ടില്ലെന്ന വിമർശനമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഹൈക്കമാന്റ് ഉയർത്തിയത്. പാർട്ടിയിൽ കലാപം ഒഴിവാക്കാനുള്ള നീക്കങ്ങൾ സംസ്ഥാന നേതൃത്വം ആരംഭിച്ച് കഴിഞ്ഞു.

1


117 അംഗ നിയമസഭയിൽ കഴിഞ്ഞ തവണത്തേതിന് സമാനമായ മുന്നേറ്റം ഉണ്ടാക്കുമെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി നടത്തിയ സർവ്വേയിൽ 40 സീറ്റിൽ കൂടുതൽ കോൺഗ്രസിന് ലഭിച്ചേക്കില്ലെന്നാണ് കണ്ടെത്തലെന്ന് കോൺഗ്രസ് നേതാവ് പറയുന്നു. 59 സീറ്റുകൾ നേടാൻ പാർട്ടിക്ക് സാധിച്ചില്ലേങ്കിൽ പാർട്ടിയിൽ പൊട്ടിത്തെറികൾ ഉണ്ടാകും. ജാട്ട്, ഹിന്ദു നേതാക്കൾ പലരും കടുത്ത അമർഷത്തിലാണ്. മുഖ്യമന്ത്രിയെ തിരുമാനിച്ചതിലും അമരീന്ദർ സിംഗിനെ പുറത്താക്കിയ നടപടിയിലുമെല്ലാം നേതാക്കളിൽ അതൃപ്തി രൂക്ഷമാണ്, നേതാവ് പറഞ്ഞു.

2


തിരഞ്ഞെടുപ്പിന് ശേഷം പി സി സി അധ്യക്ഷൻ കൂടിയായ നവജ്യോത് സിംഗ് സിദ്ദുവിന്റെ നിലപാടുകളും നിർണായകമാകും. ഫലം വരുന്നതിന് കാത്ത് നിൽക്കുകയാണ് സിദ്ദു, മജയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് പറയുന്നു. പാർട്ടിയുടെ പ്രാദേശിക ഘടകത്തിലെ സ്ഥിതിയിൽ സിദ്ദുവിന് അതൃപ്തിയുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിനെ പരാജയപ്പെടുത്താൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്നായിരുന്നു നേരത്തേ ആരുടെയും പേരെടുത്ത് പറയാതെ സിദ്ദു ആവർത്തിച്ച് പറഞ്ഞത്.

3

ചരൺ ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ ഉൾപ്പെടെ സിദ്ദുവിന് അമർഷമുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് സമയത്ത് സിദ്ദുവിനെ പ്രകോപിപ്പിക്കരുതെന്ന നിർദ്ദേശമായിരുന്നു ഹൈക്കമാന്റ് എം എൽ എമാർക്ക് നൽകിയിരുന്നത്. സിദ്ദുവിനെതിരെ രംഗത്തെത്തിയ എം എൽ എ എം പി ഗുർജീത് ഓജ്ല പോലും തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു സിദ്ദുവിനെതിരെ പ്രതികരിച്ചത്.

4


അതേസമയം കോൺഗ്രസിന് 50 മുകളിൽ സീറ്റുകൾ ലഭിക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ എന്നാണ് വിവരം.കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പിന് ശേഷമുള്ള കണക്കുകൾ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഏതാനും പാർട്ടി എം‌എൽ‌എമാരുമായി സംവദിച്ച് അവരുടെ അഭിപ്രായം തേടിയിരുന്നു. എസ്എഡി-ബിഎസ്പി സഖ്യത്തിന്റെയും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന്റെയും എഎപിയുടെയും പ്രകടനം എംഎൽഎമാർ ചർച്ച ചെയ്തെന്നാണ് വിവരം. എന്തായാലും പോളിംഗിന് രണ്ടോ മൂന്നോ ദിവസം മുമ്പുള്ള രാഷ്ട്രീയ സംഭവവികാസങ്ങൾ അപ്രീതിക്ഷിതമായ ചില കാര്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് നേതാക്കൾ പറയുന്നത്.

5


2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടിയായിരുന്നു കോൺഗ്രസ് ഭരണം പിടിച്ചത്. ഇത്തവണ ശക്തമായ ചതുഷ്കോണ മത്സരമാണ് പഞ്ചാബിൽ അരങ്ങേറിയത്. എസ് എ ഡി- ബി എസ്പിയുമായും ബി ജെ പി അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസുമായും സഖ്യത്തിലാണ് മത്സരിച്ചത്. കോൺഗ്രസും ആം ആദ്മിയും തനിച്ച് പോരാടി. പ്രചരണത്തിന്റെ അവസാന ദിവസങ്ങളിലേക്ക് കടന്നപ്പോൾ കോൺഗ്രസും ആം ആദ്മിയും നേർക്ക് നേർ പോരാടുന്നതായിരുന്നു കാഴ്ച. അഭിപ്രായ സർവ്വേകളിൽ ഇത്തവണ ആം ആദ്മി ഭരണം പിടിക്കുമെന്നാണ് പ്രവചനം.

Recommended Video

cmsvideo
എന്റെ അച്ഛന്‍, മുത്തശ്ശി...തീവ്രവാദം എന്താണെന്ന് ഞങ്ങള്‍ക്കറിയാം

English summary
'No more than 40 seats'; Concern in the Congress camp in Punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X