Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികള്‍ക്ക് കൊവാക്‌സിന്‍ നല്‍കിയ ശേഷം പാരസെറ്റാമോള്‍ നല്‍കേണ്ട: ഭാരത് ബയോടെക്

ന്യൂദല്‍ഹി: കൊവാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം പാരസെറ്റാമോള്‍ കഴിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നില്ലെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചതോടെയാണ് വിശദീകരണവുമായി ഭാരത് ബയോടെക് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.

' ചില വാക്‌സിന്‍ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് കൊവാക്‌സിന്‍ നല്‍കിയ ശേഷം 500 മില്ലി ഗ്രാമിന്റെ പാരസെറ്റാമോളും നല്‍കുന്നതായി ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു. കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പാരസെറ്റാമോളോ വേദനസംഹാരികളോ നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നില്ല,' ഭാരത് ബയോടെക് പറഞ്ഞു.

ഏകദേശം 30,000 വ്യക്തികള്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 10 മുതല്‍ 20 ശതമാനം വരെ പേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരില്‍ ഭൂരിഭാഗം പേര്‍ക്കും നേരിയ തോതിലാണ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ അത് മാറുകയും ചെയ്തു. അതിനാല്‍ മരുന്നുകള്‍ കഴിക്കേണ്ട സാഹചര്യമില്ലെന്നും കമ്പനി അറിയിച്ചു.

ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമാണ് മരുന്നുകള്‍ കഴിക്കേണ്ടതെന്നും ഭാരത് ബയോടെക് നിര്‍ദേശിച്ചു. മറ്റ് കൊവിഡ് വാക്‌സിനുകള്‍ക്കാണ് പാരസെറ്റാമോള്‍ നിര്‍ദേശിക്കുന്നതെന്നും കൊവാക്‌സിന് ഇത് ആവശ്യമില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

covaxin

കഴിഞ്ഞ മാസമാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) ചില നിബന്ധനകളോടെ 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്കായി തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് അടിയന്തര ഉപയോഗ അനുമതി നല്‍കിയത്.

15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കൊവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് ജനുവരി 3 മുതല്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. കൗമരക്കാരില്‍ ഇതുവരെ 85 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇതോടൊപ്പം മുന്‍നിര പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമുള്ള ബൂസ്റ്റര്‍ ഡോസ് വിതരണവും നടക്കും. ജനുവരി 10 മുതലാണ് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.

മൊഡേണയും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും അടക്കം എട്ട് വാക്‌സിനുകള്‍ രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവ മാത്രമേ രാജ്യത്ത് പൊതുവെ ഉപയോഗിച്ചിട്ടുള്ളൂ.

അതേസമയം ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണത്തിനായി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആദ്യം നല്‍കിയ വാക്സിന്‍ തന്നെയാണ് മൂന്നാം ഡോസ് ബൂസ്റ്ററായും നല്‍കേണ്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇതനുസരിച്ച് കൊവിഷീല്‍ഡ് ഒന്നും രണ്ടും ഡോസ് സ്വീകരിച്ചവര്‍ക്ക് ബൂസ്റ്ററായി കൊവിഷീല്‍ഡും കൊവാക്സിന്‍ ഒന്നും രണ്ടും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്ററായി കൊവാക്സിനുമാണ് നല്‍കേണ്ടത്. അതേസമയം രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗ നിര്‍ണയത്തിന് പുതിയ ആര്‍.ടി.പി.സി.ആര്‍ കിറ്റ് കഴിഞ്ഞ ദിവസം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ടാറ്റ ഡയഗ്നോസിസ് സെന്റര്‍ വികസിപ്പിച്ചെടുത്ത ഈ ആര്‍.ടി.പി.സി.ആര്‍ കിറ്റിന് ഐ.സി.എം.ആര്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ഒമിഷുവര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ കിറ്റുപയോഗിച്ച് നാല് മണിക്കൂറിനുള്ളില്‍ ഫലമറിയാനാകുമെന്നാണ് പറയുന്നത്.

അതേസമയം ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കൊവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധനയുണ്ട്. പല സംസ്ഥാനങ്ങളും ഞായറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവുമടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+