സർക്കാർ അനുമതിയില്ലാതെ പാകിസ്താനെതിരെ കളിക്കാനില്ല: ബിസിസിഐ നിലപാടിന് പിന്നിൽ ഇന്ത്യ- പാക് വൈര്യം!!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: സർക്കാരിന്‍റെ അനുമതിയില്ലാതെ പാകിസ്താനെതിരെ കളിക്കാനില്ലെന്ന് ബിസിസിഐ. ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ- പാക് ടീമുകൾ തമ്മിലുള്ള കളി സാധ്യമാവുന്നത് സർക്കാർ അനുമതി ലഭിക്കുന്നതോടെ മാത്രമായിരിക്കുമെന്നാണ് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി വ്യക്തമാക്കിയത്.

സര്‍ക്കാർ അനുമതി നൽകുന്നതുവരെ പാകിസ്താനുമൊത്ത് പരമ്പര കളിയ്ക്കാൻ തയ്യാറല്ലെന്നും എല്ലാം സർക്കാരിനെ ആശ്രയിച്ചാണുള്ളതെന്നും ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ അനുമതി ലഭിക്കാതെ ഇന്ത്യ- പാക് പരമ്പര സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

bcci

2012ലാണ് മുഖ്യ എതിരാളികളായ ഇന്ത്യ - പാക് ക്രിക്കറ്റ് പരമ്പര നടക്കുന്നത്. ഇന്ത്യയിൽ പര്യടനം നടത്തിയ പാക് ക്രിക്കറ്റ് ടീം മൂന്ന് ഏകദിന അന്താരാഷ്ട്ര മത്സരങ്ങളും രണ്ട് ട്വന്റി ട്വന്‍റി മത്സരങ്ങളും കഴിഞ്ഞ ശേഷമാണ് മടങ്ങിപ്പോയത്.

English summary
Board of Control for Cricket in India (BCCI) Acting Secretary Amitabh Chaudhary on Monday (May 29) said a bilateral series with Pakistan is possible if the government gives the go-ahead.
Please Wait while comments are loading...