40 വർഷത്തിനിടയിൽ യുപിയിൽ ആർക്കും ഭരണതുടർച്ച ലഭിച്ചിട്ടില്ല; ബിജെപി പതിവ് തിരുത്തുമെന്ന് രാജ്നാഥ് സിംഗ്
ദില്ലി; കഴിഞ്ഞ 40 വർഷത്തിനിടെ ഉത്തർപ്രദേശിൽ ഇതുവരെ ഒരു പാർട്ടിക്കും ഭരണ തുടർച്ച ലഭിച്ചിട്ടില്ലെന്നും എന്നാൽ ബി ജെ പി ഇത്തവണ പതിവ് തിരുത്തിക്കുറിക്കുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. വോട്ട് ചെയ്യുമ്പോൾ യാതൊരു പ്രലോഭനങ്ങളിലും വീഴരുതെന്നും എല്ലാറ്റിനും ഉപരി രാജ്യമാണ് പ്രധാനമെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. രസറയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.

ഒന്ന് മുതൽ അഞ്ചാം ഘട്ടം വരെയുള്ള ട്രെൻഡിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് ഉത്തർപ്രദേശിലെ വോട്ടർമാർ പുതിയ ചരിത്രമെഴുതാൻ പോവുകയാണെന്നാണ്. കഴിഞ്ഞ 30-40 വർഷത്തിനിടെ തുടർച്ചയായി രണ്ടാം തവണയും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ആർക്കും കഴിഞ്ഞില്ല. എന്നാൽ ഇതാദ്യമായി ബി ജെ പി തുടർച്ചയായി രണ്ടാം തവണയും സർക്കാർ രൂപീകരിക്കാൻ പോകുകയാണ്, രാജ്നാഥ് സിംഗ് പറഞ്ഞു.

പ്രസംഗം കൊണ്ട് അഴിമതി ഇല്ലാതാക്കാനാകില്ലെന്ന് കോൺഗ്രസിനെ പരിഹസിച്ച് രാജ്നാഥ് സിംഗ് പറഞ്ഞു. സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ മാത്രമേ അഴിമതി അവസാനിപ്പിക്കാനാകൂവെന്നും രാജ്നാഥ് പറഞ്ഞു. മുൻപ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി പറഞ്ഞത് 100 പൈസ കേന്ദ്രം നൽകുന്നുണ്ടെങ്കിൽ 15 പൈസ മാത്രമാണ് ഗുണഭോക്താവിന് ലഭിക്കുന്നത് എന്നാണ്. എന്നാൽ എന്നാൽ, ബിജെപി സർക്കാരിൽ അഴിമതിയില്ലാതെ പദ്ധതികളുടെ പ്രയോജനം ഗുണഭോക്താക്കളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്.

നരേന്ദ്രമോദി സർക്കാരിന്റെ വിദേശനയത്തെ പ്രശംസിച്ച സിംഗ്, ഇന്ത്യ ലോക രാജ്യങ്ങൾക്ക് മുന്നിൽ തല ഉയർത്തി നിൽക്കുകയാണെന്നും പ്രതികരിച്ചു. നേരത്തെ, ലോകം ഇന്ത്യയെ ഗൗരവമായി ശ്രദ്ധിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ ലോകം ഇന്ത്യ പറയുന്നത് ശ്രദ്ധിക്കുന്നു. ഇന്ത്യയുടെ തല കുനിക്കാൻ ഞങ്ങൾ അനുവദിക്കില്ല, അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.017ന് മുമ്പ് ഉത്തർപ്രദേശ് ഒരു 'ബിമാരു' (BIMARU) സംസ്ഥാനമായാണ് അറിയപ്പെട്ടിരുന്നത്. ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ചേർന്നതാണ് ബിമാരു സംസ്ഥാനങ്ങൾ. എന്നാൽ ഇപ്പോൾ വിവിധ മേഖലകളിലുട നീളമുള്ള വികസനത്തിന് പേരുകേട്ട സംസ്ഥാനമാണ് ഉത്തർപ്രദേശ്. യോഗി സർക്കാരിന്റെ അഞ്ച് വർഷത്തിനുള്ളിൽ സമ്പദ് വ്യവസ്ഥ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
ലക്ഷ്മി ദേവി ഒരു വീട്ടിലും സൈക്കിളിലോ (സമാജ്‌വാദി പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം), ആന പുറത്തോ (ബഹുജൻ സമാജ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം), കൈ വീശികൊണ്ടോ (കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം) വരില്ല. ലക്ഷ്മി ദേവി താമരയിൽ (ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം) ആണ് നമ്മുടെ ഭവനങ്ങളിലേക്ക് വരിക," അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ ആകെയുള്ള 403 മണ്ഡലങ്ങളിൽ 292 സീറ്റുകളിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. ഇനി 111 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് പൂർത്തിയാകാനുള്ളത്. മാർച്ച മൂന്നിനാണ് ആറാം ഘട്ടം. മാർച്ച് 7 ന് ഏഴാം ഘട്ട വോട്ടെടുപ്പും നടക്കും. ഇത്തവണ ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനായിരുന്നു യുപി വേദിയായത്. 2017 ൽ 325 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി അധികാരം നേടിയത്. ഇത്തവണയും ഭരണതുടർച്ച നേടുമെന്ന് അവകാശപ്പെടുമ്പോഴും സീറ്റുകൾ കുത്തനെ കുറഞ്ഞേക്കുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ തവണ ബി ജെ പി കൂറ്റൻ വിജയം നേടിയ പടിഞ്ഞാറൻ യു പിയിൽ എസ് പി-ആർ എൽ ഡി കൂട്ടുകെട്ട് കനത്ത ആഘാതം പാർട്ടിക്ക് ഉണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Recommended Video
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications