Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതിയില്ല... ബില്ലുണ്ട്....കരേല ഗ്രാമവാസികളുടെ വൈദ്യുതി ബില്‍ കണ്ടാല്‍ കണ്ണ് തള്ളിപ്പോകും!!

വൈദ്യുതി ഇല്ലാത്ത ഗ്രാമത്തില്‍ ബില്‍ ഈടാക്കി അധികൃതര്‍

ലഖ്‌നൗ: വൈദ്യുതി ഇല്ലാത്ത ഒരുസ്ഥലമുണ്ട് എന്നതൊക്കെ കേരളത്തെ സംബന്ധിച്ച് അദ്ഭുതപ്പെടുത്തുന്ന കാര്യമായിരിക്കും. എന്നാല്‍ കേരളത്തിന് പുറത്ത് അതല്ല അവസ്ഥ. സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാകാത്ത പല സംസ്ഥാനങ്ങളും ഇന്ത്യയിലുണ്ട്. അങ്ങനെയൊരു ഗ്രാമമാണ് ഉത്തര്‍പ്രദേശിലെ കരേല ഗ്രാമം. ഇവിടെ സൂര്യന്‍ അസ്തമിച്ചാല്‍ വെളിച്ചം കിട്ടണമെങ്കില്‍ വീടുകളില്‍ വിളക്ക് കത്തിക്കണം. ഇവിടെ വൈദ്യുതി സ്ഥാപിക്കാനുള്ള എല്ലാം കാര്യങ്ങളും നടന്നിട്ടുണ്ട്. പക്ഷേ ഒന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. പക്ഷേ ഇതൊക്കെ സഹിക്കാം. കിട്ടാത്ത വൈദ്യുതിക്ക് ബിലടയ്‌ക്കേണ്ട അവസ്ഥുണ്ടായാലോ. അതും കരേല ഗ്രാമവാസികള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു ദുരന്തമാണ്.

1

ഇവര്‍ ലഭിക്കുന്ന വൈദ്യുതി ബില്‍ കണ്ടാല്‍ ആരുടെ കണ്ണും തള്ളിപ്പോകും. 40000 രൂപ മുതല്‍ 60000 രൂപ വരെയാണ് തങ്ങള്‍ക്ക് ബില്ലായി കിട്ടുന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു. വൈദ്യുതി പോസ്റ്റുകള്‍ ഇവിടെ 10 വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ്. എന്നാല്‍ ഇതില്‍ ഇതുവരെ കറന്റ് എത്തിയിട്ടില്ലെന്ന് മാത്രം. ഇതോടെ കൂടി നാട്ടുകാര്‍ നിരാശയിലാണ്. അതേസമയം വൈദ്യത വകുപ്പിന്റെ അനാസ്ഥക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കൗണ്‍സിലറുടെ ഓഫീസില്‍ വൈദ്യുതി വേണമെന്ന ആവശ്യവുമായി നിരവധി തവണ ചെന്നിരുന്നു. ഇക്കാര്യങ്ങള്‍ നോക്കി കൊണ്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് അത്തര്‍ സിംഗ് എന്ന ഗ്രാമവാസി പറയുന്നു.

2

അധികൃതര്‍ നിര്‍ബന്ധിപ്പിച്ചിട്ടാണ് ബില്ലുകള്‍ അടപ്പിക്കുന്നതെന്നും ഗ്രാമവാസികള്‍ പറയുന്നു. കരേല ഗ്രാമത്തിലെ കുട്ടികള്‍ക്ക് രാത്രിയില്‍ പഠിക്കാന്‍ പോലുമുള്ള സാഹചര്യം ഗ്രാമത്തിലില്ല. വെളിച്ചമില്ലാത്തത് ഇവരുടെ പഠനത്തെ ബാധിക്കുന്നുണ്ട്. അതേസമയം സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും ഇപ്പോള്‍ ബിജെപി സര്‍ക്കാരുമാണ് ഇവിടത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ബിഎസ്പി ആരോപിച്ചു. യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിലെ മന്ത്രിയായ ഗുലാബ് ദേവി ഈ മണ്ഡലത്തില്‍ നിന്നുള്ളയാളാണ്. അവര്‍ ഇതുവരെ ഈ ഗ്രാമത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. കരേലയിലെ വൈദ്യുതീകരണ പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഏല്‍പ്പിച്ച കമ്പനി ഇതുവരെ അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ബിജെപി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+