വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഇല്ലേ ശമ്പളമില്ല; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി പഞ്ചാബ് സര്‍ക്കാര്‍
ന്യൂഡല്‍ഹി: വാക്സിന് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ശമ്പളമില്ലെന്ന തീരുമാനവുമായി പഞ്ചാബ് സര്‍ക്കാര്‍. പഞ്ചാബ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചാലും ഒറ്റ ഡോസ് വാക്സിന് സ്വീകരിച്ചാലും പഞ്ചാബ് സര്‍ക്കാരിന്റെ ആരോഗ്യ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.
കസ്റ്റഡിയിലെടുത്ത എസ്ഡിപിഐക്കാരേയും ആംബുലന്‍സും വിട്ടുകൊടുത്തത് എന്തിന്: കെ സുരേന്ദ്രന്
അല്ലാത്തവര്‍ക്ക് ശമ്പളമില്ലെന്നാണ് പഞ്ചാബ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. അതേസമയം വാക്സിന് സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരില്‍ എന്ത് നടപടിയായിരിക്കും സ്വീകരിക്കുക എന്നത് അധികൃതര്‍ പറഞ്ഞിട്ടില്ല.

രാജ്യത്ത് ഒമൈക്രോണ്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ വാക്സിന് സ്വീകരിക്കുന്നതിനായി ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് പഞ്ചാബ് സര്‍ക്കാരിന്റെ വെബ്സൈറ്റായ ഐഎച്ച്ആര്എംഎസ് എന്ന പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ശമ്പള വിതരണവും, റിട്ടയര്‍മെന്റ് അനുകൂല്യങ്ങളുടെ പിന്‍വലിക്കലും സോഫ്റ്റ്വയര് കാര്യക്ഷമമാക്കുന്നു. ശമ്പള വിതരണത്തില്‍ ഫ്രോഡുരകളുടെ കടന്ന കയറ്റം അവസാനിപ്പിക്കുന്നതിനായി ഈ പോര്‍ട്ടലില്‍ നിന്നും ശമ്പളം ഓട്ടോമാറ്റിക്കായി ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുകയാണ് ചെയ്യുക.
പിങ്ക് പൊലീസിന്റെ അപമാനം; കുട്ടിക്ക് 1.5 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

രാജ്യത്ത് ഇന്ന് 202 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്നും 90പേര് രോഗ മുക്തരായെന്നും ആരോഗ്യമന്ത്രി ഇന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഇന്ന് 6317 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. രാജ്യത്ത് ഒമൈക്രോണ്‍ പടര്‍ന്നു പിടിക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് എങ്ങും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വരാുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങല്ക്കും രാജ്യത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയിലാണ് നിലവില്‍ കൂടുതല്‍ ഒമൈക്രോണ്‍ കേസുകല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അത്കൊണ്ട് തന്നെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രമാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചുവപ്പഴകില്‍ ആര്യ; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് ബിഗ് ബോസ് താരം

ആഘോഷത്തിന്റെ ഭാഗമായി എല്ലാ തരം കൂടിചേരലുകളും ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി നിരോധിച്ചിട്ടുണ്ട്. കൂടാതെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടവും പൊലീസും കര്‍ശനമായി പരിശോധിക്കണമെന്നും ദിനംപ്രതിയുള്ള റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ മാര്‍ക്കറ്റുകളില്‍ മാസ്കിടാതെ വരുന്നവരെ പ്രവേശിപ്പിക്കരുതെന്നും അധികൃതര്‍ തൊഴിലാളി സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കര്‍ണാടകയ്ക്ക് പിന്നാലെ ഡല്‍ഹിയും; ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷത്തിന് കൂടിചേരലുകള്‍ക്ക് വിലക്ക്

കര്‍ണാടകത്തിലും കര്‍ശന നിയന്ത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതു പരിപാടികള്‍ക്കും, ആളുകള്‍ കൂടുന്ന പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെയാണ് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെട്ടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ യാതൊരുവിധ കൂടിചേരലുകളും, ആഘോഷങ്ങളും അനുവദിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പുതുവത്സര ആഘോഷത്തിന്റ ഭാഗമായി പൊതു ആഘോഷങ്ങള്‍ നിയന്ത്രിക്കുമെന്നും അതേസമയം അമ്പത് ശതമാനം ആളുകളുടെ പ്രവേശനത്തോടെ പബ്ബുകളിലും, ക്ലബ്ബുകളിലും, റസ്റ്റോറന്റുകളിലും, പ്രവേശിക്കാമെന്നും എന്നാല്‍ ഡിജെ പോലുള്ള പ്രത്യേക പരിപാടികള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി വിദഗ്ധരുമായി വീഡിയോ കോണ്‍ഫറന്‍സ് ചേര്‍ന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാത്ത് ഇന്ന് 3205 പേർക്ക് കൊവിഡ്; 3012 പേര് രോഗമുക്തി നേടി..36 മരണം

വിദഗ്ധരുടെ അഭിപ്രായപ്രകാരമാണ് സംസ്ഥാന വ്യാപകമായി ആള്‍ക്കൂട്ടം ചേര്‍ന്നുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ സംസ്ഥാന വ്യാപകമായിആള്‍ക്കൂട്ടം ചേര്‍ന്നുള്ള പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റെസ്റ്റോറന്റുകളിലും, ക്ലബ്ബുകളിലും, ഡിജെ പാര്‍ട്ടികളോ മറ്റോ അനുവദിക്കില്ലെന്നും ക്ലബ്ബിലും, റസ്റ്റോറന്റുകളിലും 50 ശതമാനം പേര്‍ക്ക് പ്രവേശിക്കാമെന്നും എന്നാല്‍ ഡിജെ പാര്‍ട്ടികളും പ്രത്യേക പരിപാടികളും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.