മോദി സർക്കാർ ആയുധങ്ങൾ വാങ്ങിയിട്ടില്ല? .!! സൈന്യത്തിന്റെ പക്കലുള്ള ആയുധങ്ങൾക്ക് ദിവസങ്ങളുടെ ആയുസ്!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ശക്തിയായ ഇന്ത്യൻ സൈന്യത്തിന് ആയുധങ്ങളുടെ ദൗർലഭ്യം നേരിടുന്നുവെന്ന് സിഎജി റിപ്പോർട്ട്.പാർളിമെന്റെിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആയുധശേഖരങ്ങളുടെ കാര്യക്ഷമതയും ലഭ്യതയും വര്‍ധിപ്പിക്കാനുള്ള യാതൊരു വിധത്തിലുള്ള ശ്രമങ്ങളും 2013 നു ശേഷം ഉണ്ടായിട്ടില്ലെന്നു സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്

ആയുധങ്ങളുടെ ക്ഷാമം

ആയുധങ്ങളുടെ ക്ഷാമം

കഴിഞ്ഞ മൂന്ന് വർഷമായി ആയുധങ്ങളുടെ ശേഖരണവും കാര്യക്ഷമതയും വർധിപ്പിക്കാനായുള്ള യാതെരു ശ്രമവും ഉണ്ടായിട്ടില്ല. ദീർഘനാൾ നീണ്ടു നിൽക്കുന്ന ഒരു യുദ്ധസാഹചര്യം നേരിടേണ്ടി വന്നാൽ അതിനെ പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യത്തിന് ആകില്ലെന്നു സിഎജി റിപ്പോർട്ട്

ഇന്ത്യയുടെ കൈവംശം 55 ശതമാനം ആയുധം മാത്രം

ഇന്ത്യയുടെ കൈവംശം 55 ശതമാനം ആയുധം മാത്രം

യുദ്ധ സജ്ജമാകാൻ സൈന്യത്തിന് 152 തരത്തിലുള്ള ആയുധങ്ങൾ ആവശ്യമാണ് എന്നാൽ ഇന്ത്യൻ സൈന്യത്തിന് വെറും 55 ശതമാനം ആയുധങ്ങൾ മാത്രമാണ് നിലവിൽ കാര്യക്ഷമമായിട്ടുള്ളത്. ബാക്കിയുള്ള ആയുധങ്ങൾ വെച്ച് സൈന്യത്തിന് വെറും 15 ദിവസം മാത്രമേ പിടിച്ചു നിൽക്കാൻ സധിക്കുകയുള്ളൂ.

2013 ഓടെ ആയുധ ശേഖരത്തിൽ ഗണ്യമായ കുറവ്

2013 ഓടെ ആയുധ ശേഖരത്തിൽ ഗണ്യമായ കുറവ്

പ്രതിരോധ സേനയുടെ ആയുധ ശേഖരത്തിൽ പരിമിതി ചൂണ്ടിക്കാട്ടി രണ്ടാമത്തെ സിഎജി റിപ്പോർട്ടാണ് പുറത്തു വരുന്നത്. 2013 ഓടെ സൈന്യത്തിന്റെ ആയുധ ശേഖരത്തിൽ ഗണ്യമായ കുറവു വന്നിട്ടുണ്ട്. ശത്രുക്കളുടെ കൈയ്യിൽ 15- 20 ദിവസം ആയുസുള്ള ആയുധത്തെ പ്രതിരോധിക്കാൻ തരത്തിലുള്ള ആയുധശേഖരങ്ങൾ സൈന്യത്തിന്റെ പക്കലില്ലെന്ന് അദ്യ റിപ്പോർട്ടിൽ തന്നെ സിഎജി മുന്നറിപ്പ് നൽകിയിരുന്നു.

ആയുധങ്ങൾ വാങ്ങിയിട്ടില്ല

ആയുധങ്ങൾ വാങ്ങിയിട്ടില്ല

കേന്ദ്രനേതൃത്വത്തിലുള്ള ആയുധസംഭരണ ശാലയായ ഒഎഫ്ബി(ഓര്‍ഡ്‌നന്‍സ് ഫാക്ടറി ബോര്‍ഡ്) ആണ് സൈന്യത്തിന് ആവശ്യമായതിന്റെ 90 ശതമാനം ആയുധങ്ങളും വിതരണം ചെയ്യുന്നത്.ശേഷിക്കുന്ന 10 ശതമാനം മറ്റെവിടുന്നെങ്കിലും വാങ്ങണം. എന്നാല്‍ സൈന്യം മുന്‍കൈ എടുത്ത് വാങ്ങാന്‍ ആവശ്യപ്പെട്ട ആയുധങ്ങളുടെ ലിസ്റ്റിന് ഇതുവരെ അനുമതിയോ പരിഗണനയോ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2009ലാണ് ലിസ്റ്റ് സമര്‍പ്പിച്ചത്.

മാസ്റ്റാർ പ്ലാൻ നടപ്പിലാക്കിയിട്ടില്ല

മാസ്റ്റാർ പ്ലാൻ നടപ്പിലാക്കിയിട്ടില്ല

സൈന്യത്തിന്റെ ആയുധ ശേഖരത്തിന്റെ ദൗർലഭ്യം പരിഹരിക്കാനായി 16500 കോടി രൂപയുടെ പ്ലാൻ 2013 ൽ പ്രതിരോധ മന്ത്രാലയം മുന്നോട്ട് വച്ചിരുന്നു. 2019 ഓടെ ഈ കുറവ് പരിഹരിക്കുമെന്ന് ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിൽ യാതെരു നടപടിയും ഉണ്ടായിട്ടില്ലെ്നനും സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ഉറി ആക്രമണത്തിന് ശേഷം ആയുധങ്ങൾ വാങ്ങിയിട്ടില്ല

ഉറി ആക്രമണത്തിന് ശേഷം ആയുധങ്ങൾ വാങ്ങിയിട്ടില്ല

ഉറി ആക്രമണം നേരിടാനായി 20,000 കോടി രൂപയുടെ ആയുധങ്ങളാണ് സൈന്യം ഉപയോഗിച്ചത്. അതിന് ശേഷം ആയുധശേഖരത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സൈന്യത്തെ പ്രതിസന്ധിയിലാക്കുന്നു

സൈന്യത്തെ പ്രതിസന്ധിയിലാക്കുന്നു

ആയുധങ്ങളുടെ അഭാവം സൈന്യത്തെ തുടുതൽ പ്രതിരോധത്തിലാക്കുകയാണ് ചെയ്യുന്നത്. ആയുധ ദൗർലഭ്യം തുടർന്നാൽ ഭാവിയില്‍ സൈന്യം വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാര്‍ലമെന്റില്‍ സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ റിപ്പോര്‍ട്ടില്‍ പ്രതിരോധ മന്ത്രാലയമോ സൈന്യമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
The world's second-largest standing army is woefully short on ammunition and there hasn't been a remarkable change in the last few years, the country's top auditor told parliament on Friday. The shortage dents the army's ability to sustain a war for a long period.
Please Wait while comments are loading...