പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് വാഹന ഇന്‍ഷുറന്‍സും ഇല്ല!!വിധി വന്നു

Subscribe to Oneindia Malayalam

ദില്ലി: സാധുവായ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് വാഹന ഇന്‍ഷുറന്‍സ് പുതുക്കി നല്‍കരുതെന്ന് സുപ്രീം കോടതി വിധി. വായു മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ വ്യാഴാഴ്ചയാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് മദന്‍ ബി ലൊക്കൂറിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇത് സംബന്ധിച്ച് രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ പൊതു നിരത്തിലൂടെ ഓടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

മോട്ടോര്‍ വാഹന ഉടമകളുടെ കൈവശം പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റും(പിയുസി) ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം ഇവര്‍ക്ക് വാഹന ഇന്‍ഷുറന്‍സ് പുതുക്കി നല്‍കില്ല. വാഹന ഉടമകള്‍ക്ക് പിയുസി സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കാന്‍ അപക്‌സ് കോര്‍ട്ട് സര്‍ക്കാരിന് രണ്ടു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. എന്‍വിറോണ്‍മെന്റ് പൊല്യൂഷന്‍ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങശും വിധി പുറപ്പെടുവിക്കുന്നതിനു മുന്‍പ് പരിശോധിച്ചിട്ടുണ്ട്.

oddeven

പരിസ്ഥിതി പ്രവര്‍ത്തകനായ എംസി മേത്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

English summary
No Vehicle Insurance Without Pollution Certificate, Says Supreme Court
Please Wait while comments are loading...