പ്രധാനമന്ത്രി നടത്തിയ പാക് പരാമര്‍ശം; ആരും മാപ്പ് പറയില്ലെന്ന് വെങ്കയ്യ നായിഡു

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രധാനമന്ത്രി നടത്തിയ പാക് പരാമര്‍ശത്തില്‍ ആരും മാപ്പ് പറയാന്‍ പോകുന്നില്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു. മോദി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് വെങ്കയ്യ നായിഡു രോഷാകുലനായി രംഗത്ത് വന്നത്. സഭ ആരംഭിച്ച ശേഷമാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം  തുടങ്ങിയത്.

ഗുജറാത്തിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന്‍റെ മിന്നുന്ന പ്രകടനം; ബിജെപിക്ക് തിരിച്ചടി

അംഗങ്ങളുടെ ബഹളത്തെത്തുടര്‍ന്ന് ശൂന്യ വേള രണ്ട് തവണ തടസ്സപെട്ടു. പ്രതിപക്ഷം ആരോപിക്കുന്ന പ്രസ്താവന മോദി പാര്‍ലമെന്‍റില്‍ വെച്ച് നടത്തിയതല്ല. അതുകൊണ്ട് ആരും മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും ആരും മാപ്പ് പറയാന്‍ പോകുന്നില്ലെന്നും വെങ്കയ്യ നായിഡു പറ‌ഞ്ഞു. ചോദ്യത്തര വേള തടസ്സപ്പെടുത്താന്‍ ശ്രമിക്കരുതെന്നും അത് സഭയെ അപമാനിക്കുന്നതിന് തുല്യമാകും.

venkaiah

ഇത്തരം സംഭവങ്ങള്‍ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണ സമയത്താണ് മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പാക്ക് ബന്ധം ആരോപിച്ച് മോദി രംഗത്ത് വന്നത്. സംഭവം തിരഞ്ഞെടുപ്പ് സമയത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Nobody is going to make appology on Modis allegations about Congress leaders related to pakisthan saiys Rajyasabha chairman Venkaiah Naidu. He said this when Congress MPs made protest in rajyasabha demanding appology from Prime minister Narendra Modi in Pak allegation against Congress leaders.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്