കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രീഡം 251 ഫോണ്‍ കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

നോയിഡ: ഫ്രീഡം 251 എന്ന പേരില്‍ സ്മാര്‍ട് ഫോണുമായി രംഗത്തെത്തിയ കമ്പനിക്കെതിരെ നോയിഡ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിജെപി എംപി കീര്‍ത്തി സോമയ്യ നോയിഡ ഫേസ് 3 പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിപ്രകാരം വഞ്ചനക്കുറ്റത്തിനാണ് കമ്പനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

റിംഗിഗ് ബെല്‍സ് കമ്പനി പ്രമോട്ടര്‍ മോഹിത് ഗോയല്‍, പ്രസിഡന്റ് അശോക് ഛദ്ദ എന്നിവര്‍ക്കെതിരെയാണ് കേസ്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വ്യാജ പരസ്യം നല്‍കി കമ്പനി ജനങ്ങളെ വിഡ്ഡികളാക്കിയെന്നും പണം തട്ടിയെന്നും കാട്ടിയാണ് കീര്‍ത്തി സോമയ്യ പോലീസില്‍ പരാതി നല്‍കിയത്.

freedom-251

കമ്പനി അധികൃതരോട് ഫോണ്‍ നിര്‍മിക്കുന്ന ഫാക്ടറി കാണിച്ചുതരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ കമ്പനിക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കാനും പോലീസ് നിര്‍ദ്ദേശിച്ചു. 251 രൂപയ്ക്ക് സ്മാര്‍ട് ഫോണ്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് ആളുകളില്‍ നിന്നും കമ്പനി പണം സ്വരൂപിച്ചിട്ടുണ്ട്.

ഇതുവഴി കോടിക്കണക്കിന് രൂപയാണ് കമ്പനിക്ക് ലഭിച്ചത്. കമ്പനി അധികൃതര്‍ രാജ്യം വിടാതിരിക്കാനുള്ള മുന്‍കരുതല്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കൂടാതെ എന്‍ഫോഴ്‌സ്‌മെന്റ് കമ്പനിക്കെതിരെ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, രണ്ട് മൊബൈല്‍ ഫാക്ടറികള്‍വഴി മൊബൈല്‍ ഫോണുകള്‍ ഉടന്‍ നിര്‍മിക്കുമെന്നാണ് കമ്പനി ഉറപ്പിച്ചു പറയുന്നത്.

English summary
Noida police files cheating case against freedom 251 mobile officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X