Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയോട് കേന്ദ്ര ഫണ്ടിലെ അപര്യാപ്‌തത ചൂണ്ടിക്കാട്ടി ബിജെപി ഇതര മുഖ്യമന്ത്രിമാർ; ഉന്നയിച്ചത് എംകെ സ്‌റ്റാലിൻ

ന്യൂഡൽഹി: നീതി ആയോഗ് യോഗത്തിൽ തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും കേന്ദ്ര ഫണ്ടിലെ അപര്യാപ്‌തകളും ചൂണ്ടിക്കാട്ടി ബിജെപി ഇതര മുഖ്യമന്ത്രിമാർ. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് എത്താൻ എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്‌ത യോഗത്തിലാണ് പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ആവശ്യം. കേന്ദ്രഫണ്ട്, കുടിവെള്ള പ്രശ്‌നം എന്നിവയാണ് മുഖ്യമന്ത്രിമാർ പ്രധാനമായും ഉന്നയിച്ചത്.

സംസ്ഥാനങ്ങളുമായി കൂടുതൽ ഫണ്ട് പങ്കിടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനാണ് യോഗത്തിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. മറുവശത്ത് ഹരിയാനയുമായി പങ്കിടാൻ തന്റെ സംസ്ഥാനത്തിന് വെള്ളമില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വാദിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ നീതി ആയോഗ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

nitiaayogmeeting

ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ വ്യവസ്ഥയെച്ചൊല്ലി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രവുമായി പോരാടുന്ന സ്‌റ്റാലിന്റെ ഡിഎംകെ സർക്കാർ, നേരത്തെ അതിന്റെ പേരിൽ സംസ്ഥാനത്തിന് 2000 കോടിയിലധികം രൂപ തടഞ്ഞുവയ്ക്കുന്നുണ്ടെന്ന് ആരോപിച്ച് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിളുമായും വിവേചനരഹിതമായി സഹകരിക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്.

നീതി ആയോഗിന്റെ പത്താമത് ഭരണസമിതിയിൽ സംസാരിക്കവെയാണ് ഡിഎംകെ അധ്യക്ഷൻ കൂടിയായ എംകെ സ്‌റ്റാലിൻ വിഷയം ചൂണ്ടിക്കാട്ടിയത്. 'ഇന്ത്യ പോലെയുള്ള ഒരു ഫെഡറൽ ജനാധിപത്യത്തിൽ സംസ്ഥാനങ്ങൾക്ക് അർഹമായ ഫണ്ട് ലഭിക്കുന്നതിന് വേണ്ടി സമരം ചെയ്യുകയോ വാദിക്കുകയോ വ്യവഹാരം നടത്തുകയോ ചെയ്യുന്നത് അനുയോജ്യമല്ല. ഇത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് തടസമാകുന്നു' എന്നായിരുന്നു സ്‌റ്റാലിന്റെ വാക്കുകൾ.

കണക്കുകൾ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിഭജിക്കാവുന്ന നികുതി വരുമാനത്തിന്റെ സംസ്ഥാനങ്ങളുടെ വിഹിതം 50 ശതമാനം ആക്കണമെന്ന് വാദിച്ച അദ്ദേഹം വിഭജിക്കാവുന്ന നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങളുമായി പങ്കിടണമെന്ന് 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്‌തിരുന്നതായി ചൂണ്ടിക്കാട്ടി. എന്നാൽ നാല് വർഷത്തിനിടയിൽ, കേന്ദ്ര സർക്കാർ മൊത്ത നികുതി വരുമാനത്തിന്റെ 33.16 ശതമാനം മാത്രമേ പങ്കിട്ടിട്ടുള്ളൂവെന്നും സ്‌റ്റാലിൻ ആരോപിച്ചു.

സംസ്ഥാനങ്ങളുടെ വിഹിതം 50 ശതമാനം ആക്കണമെന്ന് നിർദ്ദേശിച്ച ഡിഎംകെ മേധാവി, ഈ ആവശ്യം കേന്ദ്രം ഗൗരവമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റാനും 2047 ഓടെ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തെ സ്‌റ്റാലിൻ പ്രശംസിക്കുകയും ചെയ്‌തു.

ഭക്ര-നംഗൽ അണക്കെട്ടിൽ നിന്നുള്ള വെള്ളം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഹരിയാനയുമായി തർക്കത്തിൽ തുടരുന്ന പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തന്റെ സംസ്ഥാനം ഒരു ക്ഷാമം നേരിടുന്നുണ്ടെന്നും അയൽ സംസ്ഥാനത്തിന് നൽകാൻ വെള്ളമില്ലെന്നും യോഗത്തിൽ നിലപാട് അറിയിച്ചു. ഹരിയാനയിൽ ബിജെപിയാണ് ഭരിക്കുന്നത്.

അതേസമയം, പശ്ചിമ ബംഗാൾ മമത ബാനർജി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസാമി, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർ ഒഴികെയുള്ള ഒട്ടുമിക്ക മുഖ്യമന്ത്രിമാരും നിതി ആയോഗ് യോഗത്തിൽ പങ്കെടുത്തിരുന്നു. പിണറായി വിജയനും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇവരുടെ അഭാവം വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിരുന്നു.

ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന മുഖ്യമന്ത്രിമാരായ എൻ ചന്ദ്രബാബു നായിഡു, എംകെ സ്‌റ്റാലിൻ, രേവന്ത് റെഡ്ഡി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇവർക്ക് പുറമേ ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖു എന്നിവരും ഇന്നത്തെ നീതി ആയോഗ് യോഗത്തിനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യോഗത്തിൽ പങ്കെടുത്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+