കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ കേസ്: ഇരയ്ക്ക് ബിജെപി സര്‍ക്കാരിന്‍റെ 'സ്പോണ്‍സേഡ്' തടവ്.. കുടിവെള്ളം പോലും തരുന്നില്ലെന്ന്

  • By Desk
Google Oneindia Malayalam News

ലഖ്നൗ: ഉന്നാവോയില്‍ യുവതിയെ ബിജെപി എംഎല്‍എയും കൂട്ടരും ബലാത്സംഘം ചെയ്തതിന് പിന്നാലെ പെണ്‍കുട്ടിയേയും കുടുംബത്തേയും തടവിലാക്കി സര്‍ക്കാരിന്‍റെ ക്രൂരത. പെണ്‍കുട്ടിയെ അപ്രാഖ്യിത തടങ്കലിലാക്കി പീഡിപ്പിക്കുകയാണെന്നാണ് പരാതി.മുഖ്യമന്ത്രി യോഗി ആദിത്യനാദ് സര്‍ക്കാരിന്‍റെ അടുപ്പാകാരനായ എംഎല്‍എ കുല്‍ദീപ് സെഗാറും സുഹൃത്തുക്കളും തന്നെ ബലാത്സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം.

ഈ മാസം ആദ്യത്തിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. ഒരു സംഘം വീട്ടിലെത്തി വധഭീഷണി മുഴക്കുകയും പരാതി നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഭീഷണി അവഗണിച്ച് ഏപ്രില്‍ നാലിന് യുവതിയുടെ കുടുംബം പരാതി സമര്‍പ്പിച്ചു. എംഎല്‍എ യുടെ പേരില്‍ കേസെടുക്കാന്‍ തയ്യാറാകാത്ത പോലീസ് യുവതിയുടെ പിതാവിന്റെ പേരില്‍ കേസെടുത്ത് ജയിലിലടച്ചു. ജയിലില്‍ വെച്ച് പെണ്‍കുട്ടിയുടെ പിതാവ് ക്രൂര മര്‍ദ്ദനത്തിനരായ മരിച്ചതോടെ സംഭവം യോഗി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി.

കുടിവെള്ളം പോലും ഇല്ല

കുടിവെള്ളം പോലും ഇല്ല

എംഎല്‍എയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്നില്‍ പെണ്‍കുട്ടിയും കുടംബവും ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ടു. പിതാവിന്‍റെ അഭാവത്തില്‍ എംഎല്‍എയ്ക്കെതിരെ പോരാടാന്‍ തയ്യാറായ പെണ്‍കുട്ടിക്ക് ഇതോടെ സ്വന്തം നാടായ മാഖിയിലേക്ക് പോകാന്‍ ഭയമായി. ബിജെപി പ്രവര്‍ത്തകരുടെ ഭീഷണി കൂടി വന്നതോടെ നില്‍ക്കകള്ളിയില്ലാത്ത അവസ്ഥയായി കുടുംബത്തിന്. കേസ് യുപി സര്‍ക്കാരിനെ പിടിച്ചുലയ്ക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടിയേയും കുടുംബത്തേയും സംരക്ഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയേയും കുടുംബത്തേയും ഒരു ഹോട്ടല്‍ മുറിയില്‍ താമസിപ്പിച്ചു.

തടങ്കലിലാക്കി

തടങ്കലിലാക്കി

എന്നാല്‍ സംരക്ഷിക്കാനെന്ന പേരില്‍ തന്നെ തടങ്കലിലാക്കിയിരിക്കുകയാണെന്ന് പെണ്‍കുട്ടി ആരോപിച്ചു. തനിക്കോ കുടുംബത്തിനോ ഒരു തുള്ളി വെള്ളം പോലും തരാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. പുറം ലോകവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും യുവതി വ്യക്തമാക്കി. പുറത്തുപോകാനോ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനോ സമ്മതിക്കുന്നില്ല. ഇരയെ സംരക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ഇരയെ വീണ്ടും പീഡിപ്പിക്കുകയാണെന്ന് യുവതി പറഞ്ഞു. സംരക്ഷണം നല്‍കാന്‍ നിയമിച്ച പോലീസുകാരോട് ഏതെങ്കിലും രീതിയില്‍ സഹായം ആവശ്യപ്പെട്ടാല്‍ അതല്ല തങ്ങളുടെ ജോലി എന്നാണ് പോലീസുകാരുടെ മറുപടിയെന്നും യുവതി പറയുന്നു.

ഒടുവില്‍ സിബിഐ

ഒടുവില്‍ സിബിഐ

സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായതോടെ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. പോലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടെന്ന പരാതി നേരത്തേ തന്നെ ശക്തമായിരുന്നു. യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച സംഭവവും സിബിഐ അന്വേഷിക്കും. ഇതിനിടെ യുവതിയുടെ പിതാവിന്‍റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വ്യക്തമാക്കികൊണ്ടുള്ള പോസ്റ്റമാര്‍്ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്‍റേയും ശരീരഭാഗങ്ങളിലെല്ലാം ചതവുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രക്തത്തില്‍ വിഷബാധയേറ്റത്തിനെ തുടര്‍ന്ന് വന്‍കുടലിന് ദ്വാരം വന്നതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടിലുണ്ട്.കത്തികൊണ്ടോ വെടിയോറ്റോ ആകാം ഇതുണ്ടായതെന്നും പോസ്റ്റാമര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്തിന് അറസ്റ്റ് ചെയ്യണം

എന്തിന് അറസ്റ്റ് ചെയ്യണം

കൂട്ടബലാത്സംഗ കേസില്‍ കുല്‍ദീപ് സിംഗിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ കുല്‍ദീപിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റ് വൈകുന്നത് സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ മറുപടി ഇങ്ങന- സര്‍ക്കാര്‍ ആരേയും സംരക്ഷിക്കാന്‍ നോക്കുന്നില്ല. നിലവില്‍ കുല്‍ദീപിന്‍റെ പേര് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്നെ എന്തിന് അറസ്റ്റ് ചെയ്യണം. ഇപ്പോള്‍ സിബിഐ കേസ് ഏറ്റെടുത്തു. ഇനി എന്തിനാണ് കുല്‍ദീപിനെ അറസ്റ്റ് ചെയ്യുന്നത്. ഇനി സിബിഐയാണ് അത്തരം കാര്യങ്ങളെ കുറിച്ച് അന്വഷിക്കേണ്ടതെന്നും പോലീസ് മേധാവി ഒപി സിങ് പറഞ്ഞു. എംഎല്‍എയുടേയും പീഡനത്തിനിരയായ പെണ്‍കുട്ടിയുടേയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിബിഐക്ക് കൈമാറും പോലീസ് വ്യക്തമാക്കി.

തിരിച്ച് വരേണ്ടത് ഇങ്ങോട്ട് തന്നെയാണെന്ന് ഓര്‍ക്കണം.. സജിത്തിന് പോലീസിന്‍റെ ഭീഷണി!തിരിച്ച് വരേണ്ടത് ഇങ്ങോട്ട് തന്നെയാണെന്ന് ഓര്‍ക്കണം.. സജിത്തിന് പോലീസിന്‍റെ ഭീഷണി!

രാജേഷ് വധം: കൊലയ്ക്ക് പിന്നിലെ മാസ്റ്റര്‍ മൈന്‍റ് സത്താര്‍! അറസ്റ്റ് ഉടന്‍?രാജേഷ് വധം: കൊലയ്ക്ക് പിന്നിലെ മാസ്റ്റര്‍ മൈന്‍റ് സത്താര്‍! അറസ്റ്റ് ഉടന്‍?

English summary
Uttar Pradesh BJP lawmaker Kuldeep Singh Sengar was today charged with the rape of a 16-year-old who had tried to kill herself in front of Chief Minister Yogi Adityanath's home on Sunday after months of trying to get the police to act on her complaint.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X