Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി തന്നെ ഫാക്ടര്‍... എങ്കിലും തന്ത്രങ്ങള്‍ നിരവധി; തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മാസ്റ്റര്‍ പ്ലാന്‍ പുറത്ത്

ന്യൂദല്‍ഹി: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ തന്ത്രം പുറത്ത്. കൂട്ടായ നേതൃത്വത്തിനൊപ്പം മോദി ഫാക്ടര്‍ കൂടി കേന്ദ്രീകരിച്ച് പ്രചരണം നയിക്കാനാണ് ബി ജെ പി ഒരുങ്ങുന്നത് എന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം മേയ് മാസത്തില്‍ നടന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബി ജെ പി വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് വിജയത്തോടെ ഒരുങ്ങാനാണ് പാര്‍ട്ടിയുടെ ആലോചന. പ്രാദേശിക നേതാക്കളുടെ അഭിലാഷങ്ങളും മത്സരങ്ങളും നിയന്ത്രിക്കാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുമാണ് ബി ജെപി ശ്രമിക്കുന്നത്. അതിനാല്‍ തന്നെ ഹിന്ദി സംസാരിക്കുന്ന ഭൂരിപക്ഷ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ അവതരിപ്പിക്കില്ല.

narendra modi

സ്വജനപക്ഷപാതാവും കുടുംബാധിപത്യവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്ന് പധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ പ്രാദേശിക നേതാക്കളെ പ്രോത്സാഹിപ്പിക്കണം. ഒരു കുടുംബത്തിന് ഒരു സീറ്റ് എന്ന നിലയില്‍ സീറ്റ് വിഭജനം നടന്നേക്കുമെന്ന് നല്‍കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മധ്യപ്രദേശില്‍ ഇതിന്റെ ആദ്യപടിയെന്നോണമുള്ള സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഇത് പ്രകാരം നാല് എംപിമാര്‍, മൂന്ന് കേന്ദ്രമന്ത്രിമാര്‍, ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ എന്നിവര്‍ മത്സരിക്കും. അതേസമയം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സീറ്റ് സംബന്ധിച്ച് വ്യക്തതയില്ല. ചൗഹാന് ടിക്കറ്റ് നിഷേധിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുണ്ട്. എന്നാലും നിര്‍ണായക സീറ്റുകളില്‍ ശക്തരെ ഇറക്കുമെന്നാണ് ബിജെപി പറയുന്നത്. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട സീറ്റുകള്‍ പിടിച്ചെടുക്കാന്‍ മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തും.

അഞ്ച് സംസ്ഥാനങ്ങളിലും ഇത് തന്നെയായിരിക്കും ബി ജെ പിയുടെ തന്ത്രം. രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ബി ആര്‍ എസുമാണ് അധികാരത്തിലുള്ളത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇതേ തന്ത്രമാണ് ബി ജെ പി പയറ്റുക. തെലങ്കാനയില്‍ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് സംസ്ഥാനത്തെ രണ്ടാമത്തെ ശക്തിയാകുക എന്നതാണ് ബി ജെ പി നോക്കുന്നത്.

രാജസ്ഥാനില്‍ കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അര്‍ജുന്‍ റാം മേഘ്വാള്‍ എന്നിവരും, രാജ്യസഭാ എംപി ഡോ. കിരോഡി ലാല്‍ മീണ, ലോക്സഭാ എംപിമാരായ ദിയ കുമാര്‍, രാജ്യവര്‍ദ്ധന്‍ റാത്തോഡ്, സുഖ്വീര്‍ സിംഗ് ജൗന്‍പുരിയ എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് വിവരം. രണ്ട് തവണ മുഖ്യമന്ത്രിയായ സിന്ധ്യ രാജകുടുംബാംഗം വസുന്ധര രാജെ ഏറ്റവും ഉന്നത നേതാവാണെങ്കിലും ഇനി ഒരു തിരിച്ചുവരവിന് സാധ്യതയില്ല.

എങ്കിലും ബിജെപി ഇതര വോട്ടര്‍മാരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന നേതാവാണ് വസുന്ധര. അതിനാല്‍ അവരെ പാര്‍ട്ടി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് നിര്‍ണായകമാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പാര്‍ട്ടി മേധാവി ജെപി നദ്ദയുടെയും കൂടിക്കാഴ്ചയ്ക്ക് ശേഷം രാജസ്ഥാനിലെ 49 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് രാത്രിയോടെ പുറത്തിറക്കിയേക്കും.

ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ അനന്തരവന്‍ വിജയിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ബി ജെ പി മറ്റൊരു തന്ത്രമാണ് പയറ്റുന്നത്. കുടുംബ ഭിന്നതകള്‍ തങ്ങള്‍ക്ക് അനുകൂലമായി വരുത്താനാണ് ബി ജെ പി ആഗ്രഹിക്കുന്നുത്. ലോക്സഭാ എം പി കൂടിയായ വിജയ് ബാഗേല്‍ ദുര്‍ഗ് ജില്ലയിലെ പാടനില്‍ മത്സരിക്കും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഭൂപേഷ് വിജയിച്ച മണ്ഡലമാണിത്.

കേന്ദ്രമന്ത്രി രേണുക സിംഗ്, രാജ്യസഭാ എംപി സരോജ് പാണ്ഡെ എന്നിവരാണ് മറ്റ് സാധ്യതയുള്ള ബി ജെ പി സ്ഥാനാര്‍ത്ഥികള്‍. ഇതുവരെ തങ്ങളുടെ പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിനെ ബി ജെ പി ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മിഷന്‍ സൗത്ത് പദ്ധതിയുടെ ആദ്യ പരീക്ഷണത്തിനാണ് ബി ജെ പി തെലങ്കാനയില്‍ ഇറങ്ങുന്നത്. കര്‍ണാടകയില്‍ ഭരണം നഷ്ടപ്പെട്ടതോടെ ദക്ഷിണേന്ത്യയില്‍ ബി ജെ പിക്ക് ഒരു സര്‍ക്കാര്‍ ഇല്ല.

കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് തെലങ്കാനയിലെ ശ്രദ്ധാ കേന്ദ്രം. തെലങ്കാനയിലെ തിമ്മാപൂര്‍ മേഖലയില്‍ നിന്നുള്ള റെഡ്ഡി പാര്‍ട്ടിയുടെ സംസ്ഥാന മേധാവി കൂടിയാണ്. തെലങ്കാനയില്‍ നിന്നുള്ള ലോക്സഭാ എംപിമാരായ ബന്ദി സഞ്ജയ് കുമാറും അരവിന്ദ് ധര്‍മ്മപുരിയും പാര്‍ട്ടിയുടെ ഒബിസി മുന്നണി നേതാവും രാജ്യസഭാ എംപിയുമായ ഡോ.കെ.ലക്ഷ്മണും ഇത്തവണ മത്സരിച്ചേക്കുമെന്ന് ചര്‍ച്ചയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+