രാജ്യത്തെ തോല്‍പിക്കാന്‍ അമ്പലങ്ങളും? സഹകരണ ബാങ്കുകള്‍ക്കുള്ള പണി പിറകേ വരുന്നുണ്ട്
പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നതിന് പിറകേ മഹാരാഷ്ട്രയിലെ പല ക്ഷേത്രങ്ങളിലും വന്‍തുക സംഭാവനയായി എത്തിയിട്ടുണ്ടെന്നാണ് ഒരു മന്ത്രിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്
മുംബൈ: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ക്കാനാണ് പാകിസ്താന്‍ കള്ളനോട്ടുകള്‍ ഒഴുക്കുന്നത്. അതിനെ പൊളിക്കാനാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് കൂടാതെ ആയിരത്തിന്റേയും അഞ്ഞൂരിന്‍രേയും നോട്ടുകള്‍ പിന്‍വലിച്ചത്.
എന്നാല്‍ നമ്മുടെ രാജ്യത്തെ തകര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നവര്‍ നമ്മുടെ നാട്ടുകാര്‍ തന്നെയാണ്. കള്ളപ്പണം പിടിക്കപ്പെടാതിരിക്കാനും വെളുപ്പിക്കാനും നമ്മുടെ സംവിധാനങ്ങള്‍ തന്നെ കൂട്ടുനിന്നാല്‍ എന്ത് ചെയ്യും.
നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം പ്രധാന മന്ത്രി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ നടന്ന കാര്യങ്ങള്‍ നാണിപ്പിക്കുന്നതാണ്. അതില്‍ ആരാധനാലയങ്ങളും സഹകരണ ബാങ്കുകളും കൂടി പങ്കാളികളാണ് എന്നാലോചിക്കുമ്പോഴാണ് കൂടുതല്‍ നാണക്കേട്...

ഇഷ്ടം പോലെ
കള്ളപ്പണം കൈയ്യില്‍ സൂക്ഷിക്കുന്ന ഒരുപാട് പേര് നമ്മുടെ രാജ്യത്തുണ്ട് എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍. ആ പണം എങ്ങനെ വെളുപ്പിക്കാം എന്ന നെട്ടോട്ടത്തിലാണ് പലരും.

നമ്മള്‍ തന്നെ
നമ്മുടെ രാജ്യത്തെ ഇപ്പോള്‍ തോല്‍പിച്ചുകൊണ്ടിരിക്കുന്നത് നമ്മല്‍ തന്നെയാണ്. കള്ളപ്പണം വെളുപ്പിക്കാനുള്ള വഴികള്‍ തുറന്ന് നല്‍കുന്നത് രാജ്യത്തെ സംവിധാനങ്ങള്‍ തന്നെ.

ആരാധനാലയങ്ങള്‍
ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിക്കുന്നത് സംബന്ധിത്ത് പ്രദാനമന്ത്രി പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ ക്ഷേത്രങ്ങളിലേക്കുള്ള സംഭാവന കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കള്ളപ്പണം
ദൈവങ്ങള്‍ക്ക് പണത്തിന്റെ ഒരു ആവശ്യവും ഇല്ല. എന്നാല്‍ ആരാധനാലയങ്ങള്‍ക്കും അവയുടെ നടത്തിപ്പുക്കാര്‍ക്കും പണം വേണം. കള്ളപ്പണം ദൈവത്തിന്റെ പേരിലേക്ക് മാറ്റുന്ന ഞെട്ടിക്കുന്ന സംഭവങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

രസീത് വേണ്ട
കോടിക്കണക്കിന് രൂപ ആരാധനാലയങ്ങളിലേക്ക് സംഭാവനയായി മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിയിട്ടുണ്ടത്രെ. മഹാരാഷ്ട്രയില്‍ നിന്നാണ് ഈ വാര്‍ത്ത. രസീത് വേണ്ട എന്ന ധാരണയുടെ അടിസ്ഥാനത്തിലാണത്രെ കോടിക്കണക്കിന് വരുന്ന കള്ളപ്പണം ഇങ്ങനെ മാറ്റിയത്. അജ്ഞാതര്‍ നല്‍കിയ സംഭാവനയായിട്ടായിരിക്കും ഇവ വകയിരുത്തുക.

സഹായം ചെയ്യുന്നു
വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി ആരാധനലായങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ നിയമവിരുദ്ധമായി ചെയ്തിട്ടുണ്ട് എന്ന് തന്നെയാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ഒരു മന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സഹകരണ ബാങ്കുകള്‍
മഹാരാഷ്ട്രയില്‍ മാത്രം ആയിരത്തോളം സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബാങ്കുകളിലെ നിക്ഷേപം ഒറ്റയടിക്ക് കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

ഫിക്‌സഡ് ഡെപ്പോസിറ്റ്
മിക്കവാറും സഹകരണ ബാങ്കുകള്‍ നിയന്ത്രിക്കുന്നത് പ്രാദേശിക രാഷ്ട്രീയക്കാരാവും. ഇവരുടെ സഹായത്തോടെ കള്ളപ്പണക്കാര്‍ വന്‍തുകയുടെ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ തുടങ്ങിയതായും സംശയിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ആ കള്ളപ്പണം എല്ലാം 'വെള്ളപ്പണം' ആയി മാറും.

ബില്‍ ഇല്ലെങ്കില്‍
പല സഹകരണ ബാങ്കുകളിലും എഴുതി നല്‍കുന്ന രസീതുകളും രേഖകളും ആണ് ഉണ്ടാവുക. തീയ്യതി മാറ്റി പോലും ഫിക്‌സ്ഡ് ഡെപ്പോസിറ്റുകള്‍ സ്വീകരിക്കപ്പെട്ടതായി സംശയിക്കുന്നുണ്ട്.

കേരളത്തിലും
സഹകരണ മേഖല ഏറ്റവും ശക്തമായ സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ കേരളത്തിലും സഹകരണ ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിക്കുന്ന പരിപാടി നടന്നുകാണും.

പണി പിറകേ വരുന്നുണ്ട്
എന്നാല്‍ ഇങ്ങനെ കള്ളത്തരം കാണിച്ചതുകൊണ്ട് രക്ഷപ്പെട്ടു എന്ന് ആരും കരുതേണ്ടതില്ല. കാരണം സഹകരണ ബാങ്കുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന ഉടന്‍ വരും അപ്പോള്‍ കളി പിന്നേയും മാറും.

കണക്ക് വേണം
സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയാല്‍ പലരും കുടുങ്ങും എന്ന് ഉറപ്പാണ്. എവിടെ നിന്നാണ് ഇത്രയും പണം കിട്ടിയത് എന്ന കാര്യം വെളിപ്പെടുത്തേണ്ടി വരും

നടപടി
ആരാധനാലയങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം കുന്നുകൂടിയ സംഭാവനയെ കുറിച്ചും സകരണ ബാങ്കുകളില്‍ നിക്ഷേപം കുത്തനെ കൂടിയതിനെ കുറിച്ചും മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ്.












Click it and Unblock the Notifications