Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളപ്പണക്കാരേ... കേള്‍ക്കുന്നുണ്ടോ... സ്വര്‍ണം വാങ്ങി 'വെളുപ്പിച്ചാലും' നിങ്ങള്‍ക്ക് രക്ഷയില്ല

സ്വര്‍ണം വില്‍ക്കുന്പോള്‍ ഉപഭോക്താക്കളുടെ പാന്‍ കാര്‍ഡ് നന്പര്‍ വാങ്ങിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. വില്‍പനയിലെ വര്‍ദ്ധനയെ കുറിച്ചും പരിശോധനകള്‍ നടക്കും

ദില്ലി: കള്ളപ്പണം മുഴുവന്‍ ഒറ്റ രാത്രി കൊണ്ട് സ്വര്‍ണമാക്കിമാറ്റിയ വിരുതന്‍മാരുണ്ട് നമ്മുടെ നാട്ടില്‍. അതിന് അവര്‍ക്ക് മണിക്കൂറുകള്‍ പോലും വേണ്ടിവന്നില്ല. രാജ്യത്തിന്റെ നല്ല ഭാവിക്ക് വേണ്ടി ചെയ്ത കാര്യത്തെ എളുപ്പത്തില്‍ തകര്‍ത്തു എന്ന് പറഞ്ഞ് അഹങ്കരിക്കുകയായിരിക്കും അവര്‍.

എന്നാല്‍ ഇവരേക്കാള്‍ ഭീകരരാണ് കൊള്ളവിലയ്ക്ക് സ്വര്‍മം വിറ്റ ജ്വല്ലറിക്കാര്‍. രാജ്യത്തേയും സര്‍ക്കാരിനേയും പാവപ്പെട്ട സാധാരണ ജനങ്ങളേയും പറ്റിച്ചു എന്ന ഭാവത്തില്‍ പക്ഷേ ഇവര്‍ക്ക് അധികകാലം മുന്നോട്ട് പോകാന്‍ പറ്റില്ല.

നോട്ട് നിരോധനത്തിന്റെ പേരിസല്‍ കള്ളപ്പണം സ്വര്‍ണമാക്കി മാറ്റിയവരും ആ പണം സ്വന്തമാക്കാന്‍ കൊള്ളവിലയ്ക്ക് സ്വര്‍ണം വിറ്റവരും കുടുങ്ങാന്‍ പോവുകയാണ്. എങ്ങനെയാണ് എന്നല്ലേ....

രേഖകളില്ലാതെ

രേഖകളില്ലാതെ

ഒരു രേഖയും ഇല്ലാതെയാണ് കള്ളപ്പണത്തെ സ്വര്‍ണമാക്കി മാറ്റുന്ന വില്‍പനകള്‍ നടന്നത്. അതും മണിക്കൂറുകള്‍ക്കുള്ളില്‍. പക്ഷേ വാങ്ങിയ പണത്തിന് എന്തെങ്കിലും രേഖകള്‍ ജ്വല്ലറികള്‍ ഹാജരാക്കിയല്ലേ പറ്റൂ.

എല്ലാം കാലിയായി

എല്ലാം കാലിയായി

രാജ്യത്തെ പല ജ്വല്ലറികളും ചൊവ്വാഴ്ച രാത്രി തന്നെ കാലി ആയി എന്നാണ് ജെംസ് ആന്റ് ജ്വല്ലറി ട്രേഡ് കൗണ്‍സില്‍ പ്രസിഡന്റ് തന്നെ വ്യക്തമാക്കിയത്. ഈ സ്വര്‍ണം മുഴുവന്‍ വാങ്ങിപ്പോയത് കള്ളപ്പണക്കാര്‍ തന്നെ.

കൊള്ളവില

കൊള്ളവില

നാട്ടിലില്ലാത്ത വിലയ്ക്കാണ് സ്‌വര്‍മം വിറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പവന് 35,000 മുതല്‍ 50,000 വരെ ഈടാക്കിയ ജ്വല്ലറികള്‍ ഉണ്ടത്രെ.

ജ്വല്ലറിക്കാര്‍ക്ക്

ജ്വല്ലറിക്കാര്‍ക്ക്

ഇങ്ങനെ രാജ്യത്തെ ഒറ്റുകൊടുത്തവരൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ല എന്നതാണ് വാസ്തവം. അതി ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോള്‍.

പാന്‍ നമ്പര്‍

പാന്‍ നമ്പര്‍

സ്വര്‍ണം വാങ്ങുന്നവര്‍ അവരുടെ പാന്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണം എന്നാണ് ഇപ്പോള്‍ റവന്യൂ സെക്രട്ടറി ഹഷ്മുഖ് അധിയ വ്യക്തമാക്കിയിരിക്കുന്നത്. തിരച്ചില്‍ വരാന്‍ പോകുന്നതേയുള്ളൂ.

പരിശോധന

പരിശോധന

ജ്വല്ലറികളില്‍ റവന്യൂ വകുപ്പിന്റെ ഫീല്‍ഡ് ജീവനക്കാര്‍ ഉടന്‍ തന്നെ പരിശോധന നടത്തുമെന്നും റവന്യൂ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അവശ്യ രേഖകള്‍ വാങ്ങിയിട്ട് തന്നെയാണോ ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണം വിറ്റിട്ടുള്ളത് എന്ന കാര്യം പരിശോധിക്കും

ജ്വല്ലറി ഉടമകള്‍ക്കും

ജ്വല്ലറി ഉടമകള്‍ക്കും

ആര്‍ത്തി മൂത്ത് കൊള്ള വിലയ്ക്ക് സ്വര്‍ണം വിറ്റ ജ്വല്ലറിക്കാര്‍ രക്ഷപ്പെടുമെന്ന് ഒരിക്കലും കരുതണ്ട. ആദ്യം നടപടി വരിക അവര്‍ക്കെതിരെ ആയിരിക്കും. ഉപഭോക്താക്കളില്‍ നിന്ന് പാന്‍ നമ്പര്‍ വാങ്ങിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+