കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടുനിരോധനം ഭീകരവാദം ഇല്ലാതാക്കി; മോദി പണിതത് ഹവാലപ്പണത്തിനും ഭീകരര്‍ക്കുമെതിരെ !!

കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ 60 ശതമാനം കുറവുവരുത്തിയെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍

Google Oneindia Malayalam News

ദില്ലി: നോട്ടു നിരോധന പ്രഖ്യാപനത്തോടെ ജമ്മു കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ 60 ശതമാനം കുറവുവരുത്തിയെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍. നോട്ടു നിരോധന പ്രഖ്യാപനത്തോടെ ഇന്ത്യയിലേയ്ക്കുള്ള ഹവാല പണത്തിന്റെ വരവ് ഇല്ലാതായെന്നും അതുവഴി ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ 60 ശതമാനം കുറവു രേഖപ്പെടുത്തിയെന്നുമാണ് കണ്ടെത്തല്‍.

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് പുറമേ രാജ്യത്തിനകത്തുതന്നെയുള്ള മാവോയിസ്റ്റുകള്‍ക്കും സായുധ സംഘടനകള്‍ക്കും ആയുധങ്ങളും സ്‌ഫോടന വസതുക്കള്‍ വാങ്ങുന്നതിനും നോട്ട് നിരോധനം തിരിച്ചടിയായെന്നാണ് കണ്ടെത്തല്‍.

ഹവാലപ്പണത്തിന് എന്തുസംഭവിച്ചു

ഹവാലപ്പണത്തിന് എന്തുസംഭവിച്ചു

ഹവാല ഇടപാടുകാര്‍ ഗുണഭോക്താക്കള്‍ക്ക് 500, 1000 രൂപ വഴിയാണ് ഇടപാടുകള്‍ നടത്തുന്നതെന്നും നോട്ട് നിരോധനത്തോടെ ഇത് ഇല്ലാതായെന്നുമാണ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍.

മാവോയിസത്തിന് തിരിച്ചടി

മാവോയിസത്തിന് തിരിച്ചടി

ഇടതുപക്ഷ തീവ്രവാദ സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നോട്ട് നിരോധനം തിരിച്ചടിയായെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്നും വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു.

 ജനങ്ങളില്‍ നിന്ന് സഹായം

ജനങ്ങളില്‍ നിന്ന് സഹായം

സിപിഐ മാവോയിസ്റ്റ് ഛത്തീസ്ഗഡ് ബസ്താര്‍ ഡിവിഷന്റെയും ജാര്‍ഖണ്ഡിലെയും നേതാക്കള്‍ അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതിനായി ജനങ്ങളുടെ സഹായം തേടിയിരുന്നു.

ലക്ഷക്കണക്കിന് പണം

ലക്ഷക്കണക്കിന് പണം

നോട്ട് നിരോധനത്തിന് ശേഷം 90 ലക്ഷം രൂപ മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്തതായി ഇന്റലിജന്‍സ് ഏജന്‍സികളുടെ കണക്ക് വ്യക്തമാക്കുന്നു. ഇത് മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.

ആയുധ വരവ് നിലച്ചു

ആയുധ വരവ് നിലച്ചു

ഇന്ത്യന്‍ അതിര്‍ത്തിയില്‍ വടക്കുകിഴക്കായി പ്രവര്‍ത്തിയ്ക്കുന്ന സായുധ സംഘടനകള്‍ക്ക് സ്‌ഫോടന വസ്തുക്കളും ആയുധങ്ങളും വാങ്ങുന്നതിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം തിരിച്ചടിയായിരുന്നു.

പാകിസ്താനേറ്റ ആഘാതം

പാകിസ്താനേറ്റ ആഘാതം

പാകിക്‌സാനിലെ ക്വറ്റയില്‍ അച്ചടിയ്ക്കുന്ന വ്യാജ ഇന്ത്യന്‍ കറന്‍സികൊണ്ട് ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്ന പാകിസ്താനാണ് നോട്ട് നിരേധനം തിരിച്ചടിയായത്. ഇന്ത്യയില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിയിക്കുന്നതില്‍ ഈ പാക് നിര്‍മിത കള്ളനോട്ടുകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

ഇന്റലിജന്‍സ് ഏജന്‍സികള്‍

ഇന്റലിജന്‍സ് ഏജന്‍സികള്‍

ജമ്മു കശ്മീര്‍ താഴ് വരയില്‍ നോട്ട് നിരോധനത്തോടെ 60 ശതമാനത്തോളം ഭീകരവാദ പ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും കുറഞ്ഞുവെന്നും ഒരു വലിയ സ്‌ഫോടനം മാത്രമാണ് ഇക്കാലയളവിനുള്ളില്‍ ഉണ്ടായതെന്നുമാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ അവകാശപ്പെടുന്നത്.

English summary
Intelligence officials claim that terrorism-related violence in J&K dipped by 60% post the cash ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X