കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിൽ അല്ലല്ലോ.. ഇന്ത്യയിലാണെന്നതിൽ ആശ്വസിക്കുക, ഐസൊലേഷനിൽ നിന്ന് യുവതിയുടെ കുറിപ്പ് വൈറൽ

Google Oneindia Malayalam News

ബെംഗളൂരു: കൊറോണ വൈറസിനൊപ്പം തന്നെ ആളുകള്‍ക്കിടയില്‍ ഭീതിയും വേഗത്തില്‍ പടരുന്നുണ്ട്. കൊറോണ രോഗലക്ഷണങ്ങളുളളവരില്‍ പലരും ഐസൊലേഷന് തയ്യാറാകുന്നില്ല. ഐസൊലേഷനില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ ചാടിപ്പോകുന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ കൊറോണ സംശയങ്ങളോടെ ഐസൊലേഷനില്‍ കഴിയുന്ന ചിലര്‍ പുറത്ത് വിട്ട വീഡിയോകള്‍ ജനത്തിന് ആശ്വാസം നല്‍കുന്നവയാണ്.

എല്ലാ വിധ സൗകര്യങ്ങളും നല്ല ഭക്ഷണവും ചികിത്സയും ഉള്‍പ്പെടെ ഐസൊലേഷനിലെ രോഗികള്‍ക്ക് ലഭിക്കുന്നുണ്ട്. രാജ്യത്ത് ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കര്‍ണാടകത്തില്‍ കൊറോണ സ്ഥിരീകരിച്ച യുവതിയുടെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നുളള അനുഭവക്കുറിപ്പ് വൈറലാവുകയാണ്.

Corona

യുവതിക്കും ഭര്‍ത്താവിനും അടക്കമുളളവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. യുവതിയുടെ വാക്കുകൾ ഇങ്ങനെ: '' കൊറോണ ലക്ഷണങ്ങള്‍ കണ്ടതോടെ സര്‍ക്കാര്‍ ആംബുലന്‍സ് എത്തി ആശുപത്രിയിലേക്ക് മാറ്റി. പരിശോധനകളെല്ലാം കഴിഞ്ഞ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ആശങ്കയുണ്ടാക്കുന്നതൊന്നും അവിടെ ഉണ്ടായിരുന്നില്ല. എല്ലാ വിവരവും അപ്പപ്പോള്‍ തങ്ങളെ അറിയിച്ച് കൊണ്ടിരുന്നു. ഡോക്ടര്‍മാര്‍ നിരന്തരം വന്ന് അവസ്ഥ വിലയിരുത്തിക്കൊണ്ടിരുന്നു. അതും പോരാഞ്ഞ് തങ്ങള്‍ക്ക് അവരുടെ ഫോണ്‍ നമ്പറും തന്നു. സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കില്‍ നേരിട്ട് വിളിക്കാന്‍.

ഐസൊലേഷനില്‍ ഉളളവരെ സഹായിക്കാന്‍ മാനസികാരോഗ്യ വിദഗ്ധരും രംഗത്തുണ്ട്. ഐസൊലേഷന്‍ വാര്‍ഡ് അതീവ വൃത്തിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. തങ്ങള്‍ കൊറോണ പോസിറ്റീവാണ് എന്ന് സ്ഥിരീകരിച്ച ഉടന്‍ ആരോഗ്യ വകുപ്പിന്റെ അധികൃതര്‍ ചെയ്തത് കോണ്‍ടാക്ട് ട്രെയ്‌സിംഗ് ആണ്. ഭര്‍ത്താവിന്റെ ഓഫീസിലെ സഹപ്രവര്‍ത്തകരേയും കുട്ടിയുടെ സഹൃത്തുക്കളേയും സഹപാഠികളേയും തങ്ങളുടെ സുഹൃത്തുക്കളേയും അയല്‍ക്കാരെയും അടക്കം കണ്ടെത്തി. സ്‌കൂളും ഓഫീസും അപ്പാര്‍ട്ട്‌മെന്റും നിരീക്ഷണത്തിലാക്കി.

മാധ്യമങ്ങളെ അകലത്തില്‍ നിര്‍ത്തുകയും തങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കുകയും ചെയ്തു. നമ്മുടെ നാട്ടിലെ സംവിധാനങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് പ്രതീക്ഷ നല്‍കുന്നതാണ്. വിമര്‍ശിക്കുന്നവരോട് ഒന്നേ പറയാനുളളൂ. വീടുകളിലിരുന്ന് കുറ്റം പറയാന്‍ എളുപ്പമാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യ വകുപ്പും സര്‍ക്കാരും അടക്കമുളള ഹീറോകളോട് നന്ദിയുളളവരായിരിക്കൂ. നമ്മള്‍ ചൈനയിലോ ഇറ്റലിയിലോ ഇറാനിലോ അല്ല മറിച്ച് ഇന്ത്യയിലാണ് എന്നതില്‍ ആശ്വാസം കൊളളുക എന്നാണ് യുവതിയുടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ്.

ഇതാവണമെടാ പോലീസ്, സോഷ്യൽ മീഡിയയിൽ വൈറലായി കേരള പോലീസിന്റെ കൊറോണ നൃത്തം!ഇതാവണമെടാ പോലീസ്, സോഷ്യൽ മീഡിയയിൽ വൈറലായി കേരള പോലീസിന്റെ കൊറോണ നൃത്തം!

കൊറോണ ഇറാനിലെ ലക്ഷക്കണക്കിനാളുകളുടെ ജീവനെടുക്കാം! നടുക്കുന്ന മുന്നറിയിപ്പ് പുറത്ത്!കൊറോണ ഇറാനിലെ ലക്ഷക്കണക്കിനാളുകളുടെ ജീവനെടുക്കാം! നടുക്കുന്ന മുന്നറിയിപ്പ് പുറത്ത്!

English summary
Note of corona patient from Isolation Ward goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X