• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇടയ്ക്കൊക്കെ ഒരു പത്രസമ്മേളനമെങ്കിലും വിളിക്ക് കേട്ടോ'.. മോദിയെ തേച്ചൊട്ടിച്ച് രാഹുല്‍ ഗാന്ധി!

  • By Aami Madhu

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചരണ ആയുധം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മോദി പ്രഭാവത്തിലൂടെ വിജയം ഉറപ്പാക്കാം എന്ന വിശ്വാസത്തില്‍ സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദി ഓടി നടക്കുകയാണ്. എന്നാല്‍ പ്രധാനമന്ത്രി പ്രചരണപരിപാടികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.തന്‍റെ ട്വിറ്ററില്‍ ഇട്ട കുറിപ്പിലാണ് മോദിയെ രാഹുല്‍ രൂക്ഷമായി പരിഹസിച്ചിരിക്കുന്നത്. എന്തായാലും രാഹുലിന്‍റെ പരിഹാസം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

സര്‍ക്കാര്‍ താഴെ വീഴും! സൂചന നല്‍കി കേന്ദ്ര മന്ത്രി! ഏഴ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്?

 പ്രചരണങ്ങളില്‍ നിറഞ്ഞ് മോദി

പ്രചരണങ്ങളില്‍ നിറഞ്ഞ് മോദി

തെലുങ്കാനയിലും രാജസ്ഥാനിലും നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തെലുങ്കാനയെക്കാള്‍ നിര്‍ണായകമാണ് ബിജെപിക്ക് രാജസ്ഥാന്‍. ലോക്സഭാ തെരഞ്ഞെുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ രാജസ്ഥാന്‍ കൈവിടുന്നത് ബിജെപിക്ക് അഭിമാന ക്ഷതമാണ്. അതുകൊണ്ട് ഭരണ വിരുദ്ധ വികാരം മറി കടക്കാന്‍ നരേന്ദ്ര മോദിയെന്ന തുറുപ്പായിരുന്നു അവസാന നിമിഷം ബിജെപി പ്രയോഗിച്ചത്.

 പൊതുയോഗങ്ങളും പ്രസംഗങ്ങളും

പൊതുയോഗങ്ങളും പ്രസംഗങ്ങളും

പതിനഞ്ചിലധികം പൊതുയോഗങ്ങളിലും റാലികളിലുമാണ് മോദി നേരിട്ട് പങ്കെടുത്തത്. തെലുങ്കാനയിലും സ്ഥിതി മറിച്ചല്ല. അതേസമയം ഭരണ നേട്ടങ്ങളോ വികസന വിഷയങ്ങളോ അല്ല മോദിയുടെ പ്രചരണ തന്ത്രങ്ങള്‍. രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ചു മതവും വര്‍ഗീയതും ഉയര്‍ത്തിയുമുള്ള പ്രസംഗങ്ങളാണ് മോദി നടത്തുന്നത്.

 രാഹുലിന്‍റെ ട്രോള്‍

രാഹുലിന്‍റെ ട്രോള്‍

ഇതോടെയാണ് മോദിക്കെതിരെ വന്‍ ട്രോളുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. തന്‍റെ ട്വിറ്ററിലാണ് മോദിയെ രാഹുല്‍ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചിരിക്കുന്നത്.' പ്രീയപ്പെട്ട മോദി, തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ എല്ലാം കഴിഞ്ഞില്ലേ, അങ്ങനെയെങ്കില്‍ പ്രധാനമന്ത്രിയെന്ന താങ്കളുടെ പാര്‍ട്ട് ടൈം ജോലിയില്‍ ദയവ് ചെയ്ത് ശ്രദ്ധ കേന്ദ്രീകരിച്ചൂടെ" രാഹുല്‍ കുറിച്ചു.

 ഒരു പത്രസമ്മേളനം എങ്കിലും

ഒരു പത്രസമ്മേളനം എങ്കിലും

അതേസമയം പ്രസംഗിച്ച് നടക്കുന്നതിനപ്പുറം എന്തുകൊണ്ടാണ് ഒരു പത്രസമ്മേളനം പോലും നടത്താന്‍ തയ്യാറാകാത്തതെന്നും രാഹുല്‍ ചോദിച്ചു. പ്രധാനമന്ത്രിയായി ഭരണത്തില്‍ ഏറി 1654, ദിവസങ്ങള്‍ കഴിഞ്ഞില്ലേ, എന്നിട്ടും ഒരു പത്രസമ്മേളനം പോലും ഇല്ല?

 ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇടയ്ക്കൊക്കെ ചില പത്രസമ്മേളനങ്ങള്‍ എങ്കിലും വെയ്ക്കൂ. ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് രസമല്ലേ?- രാഹുല്‍ ട്വിറ്റരില്‍ കുറിച്ച്. താന്‍ പങ്കെടുത്ത പത്രസമ്മേളനങ്ങളുടെ ചിത്രങ്ങളും രാഹുല്‍ പങ്കുവെച്ചു. ആയിരക്കണക്കിന് ആളുകളാണ് രാഹുലിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

 മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗങ്ങള്‍

മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗങ്ങള്‍

നരേന്ദ്രമോദി പ്രധാനമന്ത്രിയുടെ അധികാര കസേരയിലെത്തിയിട്ട് നാലുവർഷമായിട്ടും ഇതുവരെ മാധ്യമങ്ങളെ അഭിമുഖീകരിക്കാത്തത് ഏറെ വിവാദമായിരുന്നു. മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗങ്ങൾക്ക് അപ്പുറത്ത് ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി മോദിക്കില്ലെന്ന വിമര്‍ശനവും ശക്തമാണ്.

 സ്റ്റുഡിയോ വിട്ട് ഇറങ്ങിപ്പോയി

സ്റ്റുഡിയോ വിട്ട് ഇറങ്ങിപ്പോയി

മുമ്പ് മോദിയുമായി കരൺഥാപ്പർ നടത്തിയ അഭിമുഖത്തിൽ അഞ്ച് മിനുട്ടിനിടെ തന്നെ മോദി വെള്ളം കുടിച്ചത് വന്‍ വാര്‍ത്തയായിരുന്നു. കരണിന്‍റെ ചോദ്യങ്ങളില്‍ ഉത്തരം മുട്ടിപ്പോയ മോദി രോഷാകുലനായി സ്റ്റുഡിയോ വിട്ട് ഇറങ്ങിപ്പോകുകയായിരുന്നു.

 മോദി ദുര്‍ബലന്‍

മോദി ദുര്‍ബലന്‍

മറ്റൊരു സന്ദർഭത്തിൽ ഇഷ്ടപ്പെടാത്ത ഒരുചോദ്യം റിപ്പോർട്ടർ ചോദിച്ചതിനെ തുടർന്ന് മോദി ഒരു ഹെലികോപ്റ്റർ യാത്രയിലുടനീളം മൗനിയായി ഇരുന്നതും വാര്‍ത്തയായിരുന്നു. ഇതോടെ മുൻകൂട്ടി തയ്യാറാക്കാത്ത പ്രതികരണങ്ങളുടെ കാര്യത്തിൽ മോദി ദുർബലനാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

 പിആര്‍ പ്രതിച്ഛായയും

പിആര്‍ പ്രതിച്ഛായയും

മുൻകൂട്ടി തയ്യാറാക്കാത്ത, വസ്തുനിഷ്ഠമായ ചോദ്യങ്ങൾക്ക് മുന്നിൽ മോദി വൻപരാജയമാണന്നായിരുന്നു വിമര്‍ശകര്‍ ഉയര്‍ത്തിയത്. പബ്ലിക് റിലേഷൻസും പ്രതിച്ഛായ നിർമ്മിതിയിലൂടെയും മാത്രമാണ് മോദി മുന്നോട്ട് പോകുന്നതെന്ന ആക്ഷേപവും ശക്തമാണ്.

 15 മിനിറ്റ് സംവാദം

15 മിനിറ്റ് സംവാദം

കര്‍ണാടക തിരഞ്ഞെടുപ്പിന്‍റെ സമയത്ത് 15 മിനിറ്റ് സംവാദത്തിന് മോദിയെ രാഹുല്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ അത് ഏറ്റെടുക്കാന്‍ മോദി തയ്യാറായിരുന്നില്ല. അതിന് മോദി തയ്യാറായിരുന്നെങ്കില്‍ ഈ വിമര്‍ശനങ്ങളേയെല്ലാം അതിജീവിക്കാമായിരുന്നെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു.

English summary
Now campaigning is over, spare time for your part-time job as PM: Rahul to Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more