പൗരത്വ നിയമത്തിൽ ബിജെപിക്ക് വൻ തിരിച്ചടി, ആന്ധ്രയിൽ നടപ്പിലാക്കില്ലെന്ന് ജഗൻ മോഹന്‍ റെഡ്ഡി!
തെലങ്കാന: ബിജെപി ഭരിക്കുന്ന ഗോവയില്‍ ദേശീയ പൗരത്വ നിയമം നടപ്പിലാക്കേണ്ടതില്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ബിജെപിയെ വന്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മാത്രമല്ല ലോക്‌സഭയിലും രാജ്യസഭയിലും പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത ഘടകകക്ഷികള്‍ അടക്കമുളള പാര്‍ട്ടികള്‍ നിലപാട് മാറ്റുന്നതും ബിജെപിക്ക് തിരിച്ചടിയാണ്.
ഏറ്റവും ഒടുവില്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒരു കാരണവശാലും എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന് ജഗന്‍ വ്യക്തമാക്കി. ലോക്‌സഭയിലും രാജ്യസഭയിലും പൗരത്വ നിയമത്തെ അനുകൂലിച്ചാണ് ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് വോട്ട് ചെയ്തിരുന്നത്.

എന്‍ആര്‍സിയെ കുറിച്ച് തന്റെ നിലപാട് പ്രഖ്യാപിക്കാന്‍ ന്യൂനപക്ഷ സമുദായത്തിലെ സഹോദരങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നും എന്‍ആര്‍സിക്ക് അനുകൂലമല്ല തന്റെ നിലപാട് എന്നും ജഗന്‍ വ്യക്തമാക്കി. നേരത്തെ ആന്ധ്ര ഉപമുഖ്യമന്ത്രി അസ്മത്ത് ബാഷ ശൈഖ് ബെപാരി എന്‍ആര്‍സിയെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. ഇത് തന്റെ അറിവോടെയാണ് എന്നും ജഗന്‍ വ്യക്തമാക്കി. ഇതോടെ പൗരത്വ നിയമത്തെ എതിര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ എണ്ണം എട്ടായിരിക്കുകയാണ്.
Recommended Video
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുളളതാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളളവരാണ് പൗരത്വ നിയമത്തിന് എതിരെ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications