കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാസ്ത്രജ്ഞന്റെ വീട്ടിൽ നിന്നും ദുർഗന്ധം; പോലീസ് തുറന്നു നോക്കിയപ്പോൾ ഞെട്ടി! പുഴുവരിച്ച മൃതദേഹം

  • By Akshay
Google Oneindia Malayalam News

ദില്ലി: ശാസ്ത്രജ്ഞന്‍റെ മൃതദേഹം പുഴുവരിച്ച നിലയിൽ. ദില്ലി പുസ ഇന്ത്യൻ അഗ്രികൽച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിരമിച്ച ഡോ. യാഷ്വീർ സൂദ്(64) ആണ് മരിച്ച നിലയിൽ കാണപെടത്ത്. മൃതദേഹത്തിന് കാവലായി സഹോദരങ്ങളും ഉണ്ടായിരുന്നു. വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് അയൽക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് എത്തി വീട് തുറന്നു നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. സ്വാഭാവിക മരണമാണെന്നും നാല് ദിവസമെങ്കിലും മൃതദേഹത്തിന് പഴക്കമുണ്ടെന്നും പോലീസ് പറഞ്ഞു. ഏറെ കുറെ തകർന്ന വീട്ടിൽ പൊട്ടിപൊളിഞ്ഞ കട്ടിലിലാണ് മൃതദേഹം കിടന്നിരുന്നത്. ശാസ്ത്രജ്ഞന് രണ്ട് സഹോദരങ്ങളും ഒരു സഹോദരിയുമാണ് ഉള്ളത്.

സഹോദരങ്ങളുടെ എതിർപ്പ്

സഹോദരങ്ങളുടെ എതിർപ്പ്

പോലീസ് വീടിനകത്ത് കടക്കുമ്പോൾ സഹോദരങ്ങളുടെ ഭാഗത്തു നിന്നും ശക്തമായ എതിർപ്പുണ്ടായിരുന്നു. മൂന്ന് പേർക്കും മാനസിക പ്രശ്നങ്ങളുണ്ട്.

ഒരാഴ്ചയായി ദുർഗന്ധം

ഒരാഴ്ചയായി ദുർഗന്ധം

നാല് ദിവസമെങ്കിലും മൃതദേഹത്തിന് പഴക്കമുണ്ടെന്ന് പോലീസ് പറയുമ്പോഴും ഒരാഴഅചയായി വീട്ടിൽ നിന്നും ദുർഗന്ധം വരുന്നുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്.

ന്യൂക്ലിയർ സയൻസ് വിഭാഗം പ്രിൻസിപ്പൽ

ന്യൂക്ലിയർ സയൻസ് വിഭാഗം പ്രിൻസിപ്പൽ

2015 മാർച്ചിലാമ് സൂദ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂക്ലിയർ സയൻസ് വിഭാഗം പ്രിൻസിപ്പലായി വിരമിച്ചത്.

ഒറ്റപ്പെട്ട ക്വാർട്ടേഴ്സ്

ഒറ്റപ്പെട്ട ക്വാർട്ടേഴ്സ്

സർക്കാർ ക്വാർട്ടേഴ്സ് ഒഴിഞ്ഞ സൂദ് സ്ഥാപനത്തിന് സമീപത്തുള്ള ഒറ്റപ്പെട്ട ക്വാർട്ടേഴ്സലാണ് സഹോദരങ്ങൾക്കൊപ്പം കഴിഞ്ഞിരുന്നത്.

ഹിമാചൽപ്രദേശ് സ്വദേശി

ഹിമാചൽപ്രദേശ് സ്വദേശി

സർവ്വീസിൽ നിന്ന വിരമിച്ച് 30 ദിവസം കഴിഞ്ഞിട്ടും തന്റെ പെൻഷൻ തുകയോ ഗ്രാറ്റിവിറ്റിയോ സൂദി കൈപറ്റിയിരുന്നില്ല. ഹിമാചൽപ്രദേസ് സ്വദേശിയാണ് സൂദും കുടുംബവും. ആരും തന്നെ വിവാഹിതരല്ല.

സഹോദരങ്ങൾ ആശുപത്രിയിൽ

സഹോദരങ്ങൾ ആശുപത്രിയിൽ

സഹോരങ്ങളുടെ ആരോഗ്യ നിലയും വളരെ മോശമായിരുനെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

English summary
A retired scientist with the Indian Agricultural Research Institute at Pusa in Delhi was found dead at his house on Thursday. The body had been infested with maggots suggesting he died several days ago but his two siblings, who lived in the same house, did not raise any alarm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X