നഴ്സിംഗ് പഠനത്തിന് കര്‍ണാടകയിലേയ്ക്ക് ഓടണ്ട: പണി കിട്ടാന്‍ പോകുന്നത് മലയാളികള്‍ക്ക്

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: കര്‍ണ്ണാടകയിലെ നഴ്സിംഗ് കോളേജുകളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍. കര്‍ണാടകയിലെ നഴ്സിംഗ് കോളേജുകളുടെ പേരുകള്‍ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തതാണ് ആശങ്കയ്ക്ക് വഴിവെച്ചിട്ടുള്ളത്. കര്‍ണ്ണാടകയിലെ നഴ്സിംഗ് കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്നതില്‍ 75 ശതമാനത്തോളവും മലയാളി വിദ്യാര്‍ത്ഥികളാണ് എന്നതാണ് മറ്റൊരുകാര്യം. ഐഎന്‍സി അംഗീകാരമില്ലാതെ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക വര്‍ഷം നഷ്‍ടമാകുന്നതിനൊപ്പം ജോലി ലഭിക്കില്ല എന്നതു വെല്ലുവിളിയുയര്‍ത്തും. ഡിസംബര്‍ 15ന് അംഗീകൃത നഴ്സിംഗ് കോളേജുകളുടെ പട്ടിക ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് കര്‍ണ്ണാടകത്തിലെ നഴ്സിംഗ് കോളേജുകള്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായിട്ടുള്ളത്.

 കര്‍ണ്ണാടകത്തിന് പുറത്ത് വിലയില്ല!!

കര്‍ണ്ണാടകത്തിന് പുറത്ത് വിലയില്ല!!

കര്‍ണ്ണാടകത്തിലെ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത നഴ്സിംഗ് കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ ജോലി ലഭിക്കില്ല. അംഗീകാരമില്ലാത്ത കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിന് തടസ്സമാകുന്നതിന് പുറമേ വിദേശത്ത് ജോലി നോക്കുന്ന കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കുന്നവര്‍ക്കും ഇത് തിരിച്ചടിയാവും. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമുള്ള നഴ്സിംഗ് കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത് പഠനം പാതിവഴിയിലെത്തിയപ്പോള്‍ അംഗീകാരം നഷ്ടമായതാണ്. സംസ്ഥാനത്ത് 438 നഴ്സിംഗ് കോളേജുകള്‍ ഉള്ളതില്‍ 257 കോളേജുകളുടെ അംഗീകാരമാണ് നഷ്ടപ്പെട്ടിട്ടുള്ളത്.

 മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകള്‍ക്ക് സംസ്ഥാന നഴ്സിംഗ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി ആരോഗ്യ സര്‍വ്വകലാശാലയുടേയും അംഗീകാരം മതിയെന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് ഇത്തവണ സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകള്‍ക്ക് തിരിച്ചടിയായത്. 2017 മെയ് 16 നായിരുന്നു മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.

 257 കോളേജുകള്‍ പുറത്ത്

257 കോളേജുകള്‍ പുറത്ത്


സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകള്‍ക്ക് സംസ്ഥാന നഴ്സിംഗ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി ആരോഗ്യ സര്‍വ്വകലാശാലയുടേയും അംഗീകാരം മതിയെന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്നാണ് പുതിയ വിവാദങ്ങള്‍ ഉടലെടുത്തത്. ഇതോടെ സംസ്ഥാനത്തെ 257 നഴ്സിംഗ് കോളേജുകളെ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോളേജുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. വിഷയത്തില്‍ കര്‍ണ്ണാടക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെ ഹൈക്കോടതി അംഗീകരിച്ചുവെങ്കിലും ഡിവിഷന്‍ ബെഞ്ച് ഭാഗികമായി സ്റ്റേ ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ വീണ്ടും ഈ നഴ്സിംഗ് കോളേജുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

 സുപ്രീം കോടതി പണികൊടുത്തു

സുപ്രീം കോടതി പണികൊടുത്തു


ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്‍റെ പട്ടികയില്‍ വീണ്ടും ഇടം പിടിച്ച 257 കോളേജുകള്‍ക്കെതിരെ കര്‍ണ്ണാടക സ്റ്റേറ്റ് അസോസിയേഷന്‍ ഓഫ് മാനേജ്മെന്റ്സ് ഓഫ് നഴ്സിംഗ് ആന്‍ഡ് അലൈഡ‍് ഹെല്‍ത്ത് സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് സുപ്രീം കോടതിയെ സമീപിച്ചതാണ് സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകള്‍ക്ക് വീണ്ടും തിരിച്ചടിയായത്. ന്‍സസ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് സുപ്രീം കോടതിയില്‍ സ്റ്റേ വാങ്ങിയതോടെയാണ് 257 കോളേജുകള്‍ വീണ്ടും ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ പട്ടികയില്‍ നിന്ന് പുറത്തായത്.

English summary
Nursing colleges in Karnataka became trap for students. 257 nursing colleges lost accreditation of Indian Nursing Council out of 438.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്