കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം സ്ത്രീകള്‍ക്കെതിരെ ക്ലബ്ഹൗസില്‍ അശ്ലീല സംവാദം; നടപടി വേണമെന്ന് പൊലീസിനോട് വനിതാ കമ്മീഷന്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: ക്ലബ് ഹൗസ് ഓഡിയോ ചാറ്റില്‍ മുസ്ലീം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ സിറ്റി പൊലീസിന് നോട്ടീസ് അയച്ചു. 'മുസ്ലിം പെണ്‍കുട്ടികള്‍ ഹിന്ദു പെണ്‍കുട്ടികളേക്കാള്‍ സുന്ദരികളാണ്' എന്ന വിഷയത്തില്‍ അധിക്ഷേപകരമായ രീതിയില്‍ ക്ലബ് ഹൗസില്‍ ചര്‍ച്ച നടത്തിയവര്‍ക്കെതിരേയും അതില്‍ പങ്കെടുത്ത് അശ്ലീല പരാമര്‍ശം നടത്തിയവര്‍ക്കെതിരേയും കേസെടുക്കണമെന്ന് സൈബര്‍ ക്രൈം സെല്ലിനോട് ആവശ്യപ്പെട്ടു.

മുസ്ലിം സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യമിട്ട് അശ്ലീലവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ വ്യക്തമായി പറയുന്നുണ്ടെന്ന് വനിത കമ്മീഷന്‍ പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും നടപടി സ്വീകരിച്ച് വിശദമായ റിപ്പോര്‍ട്ട് 5 ദിവസത്തിനകം സമര്‍പ്പിക്കാനും കമ്മീഷന്‍ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു. മുസ്ലീം സ്ത്രീകളെയും പെണ്‍കുട്ടികളെയും ടാര്‍ഗെറ്റുചെയ്ത് അവര്‍ക്കെതിരെ വെറുപ്പുളവാക്കുന്ന ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയ ക്ലബ്ഹൗസ് ആപ്പിലെ വിശദമായ ഓഡിയോ സംഭാഷണം ആരോ എന്നെ ട്വിറ്ററില്‍ ടാഗ് ചെയ്തു. അത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്വാതി മലിവാള്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്: മാധ്യമങ്ങള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശംനടിയെ ആക്രമിച്ച കേസ്: മാധ്യമങ്ങള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം

1

'രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ എനിക്ക് അമര്‍ഷം തോന്നുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്, അതുകൊണ്ടാണ് വിഷയത്തില്‍ ഉടന്‍ എഫ് ഐ ആറും അറസ്റ്റും ആവശ്യപ്പെട്ട് ഞാന്‍ ദല്‍ഹി പോലീസിന് നോട്ടീസ് നല്‍കിയത്, സ്വാതി മലിവാള്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഉള്‍പ്പെടെയുള്ള പ്രമുഖ മുസ്ലീം സ്ത്രീകളെ 'ലേലത്തില്‍' വെച്ചുള്ള ബുള്ളി ബായ് വിവാദത്തിന് പിന്നാലെയാണ് പുതിയ സംഭവം.

2

അതേസമയം ബുള്ളി ബായ്' ആപ്പ് കേസ് പ്രതികള്‍ക്ക് 'സുള്ളി ഡീല്‍സി'ലും പങ്കുണ്ടെന്ന് മുംബൈ പൊലിസ് കണ്ടെത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ വിശാല്‍ കുമാര്‍ ഝാ, ശ്വേത സിങ്, മായങ്ക് റാവത്ത് എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് മുംബൈ ക്രൈം ബ്രാഞ്ചിന്റെ സൈബര്‍ സെല്‍ മുംബൈ സിറ്റി കോടതിയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്ത ബുള്ളി ബായ് ആപ്പ് നിര്‍മ്മാതാവ് നീരജ് ബിഷ്ണോയിയുടെ സഹായത്തോടെ പ്രതികള്‍ കുറ്റകൃത്യം ചെയ്തതായി തെളിഞ്ഞതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

3

ബി.ടെക് വിദ്യാര്‍ത്ഥിയായ നീരജ് ബിഷ്ണോയിയെ (20) അസമില്‍ നിന്നാണ് ഡല്‍ഹി പോലിസ് സ്പെഷ്യല്‍ സെല്ലിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് യൂണിറ്റ് (ഐ എഫ് എസ് ഒ) സംഘം അറസ്റ്റ് ചെയ്തത്. ബുള്ളി ബായ് ആപ്പ് കേസിലെ കൂട്ടുപ്രതികളായ ശ്വേത സിങ്ങിനെയും മായങ്ക് റാവത്തിനെയും ബാന്ദ്ര കോടതി നേരത്തെ ജനുവരി 28 വരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Recommended Video

cmsvideo
How To Do Self Testing Of COVID | Oneindia Malayalam
4

മുസ്ലിം സ്ത്രീകളെ വില്‍പനക്കായി ലേലത്തില്‍ വെക്കുന്ന രീതിയില്‍ സൃഷ്ടിച്ച ബുള്ളി ഭായ് ആപ്പ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഗിറ്റ്ഹബ് പ്ലാറ്റ്ഫോം വഴിയാണ് നിര്‍മിച്ചത്. ഗിറ്റ്ഹബ് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പ്ലാറ്റ്ഫോം ആണ്. കഴിഞ്ഞ ആറ് മാസമായി ദല്‍ഹി പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. ബുള്ളി ബായ് ആപ്പിന്റെ നിര്‍മാതാവ് നീരജ് ബിഷ്ണോയിയും സുള്ളി ഡീല്‍സിന്റെ നിര്‍മാതാവ് ഓംകരേശ്വര്‍ ഠാക്കൂറും ഇന്റര്‍നെറ്റിലെ വിര്‍ച്വല്‍ ചാറ്റ് റൂമുകള്‍ വഴി പരസ്പരം ബന്ധപ്പെട്ടിരുന്നു എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

English summary
Delhi Women's Commission has demanded action against those who make obscene remarks against Muslim women in a clubhouse audio chat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X