ഓടിക്കൊണ്ടിരിക്കുന്ന ആംബുലന്‍സില്‍ നിന്ന് പെണ്‍കുട്ടി എടുത്തുചാടി: ചാടിയത് പീ‍ഡനശ്രമം ചെറുക്കാന്‍!

  • Written By:
Subscribe to Oneindia Malayalam

ഭുവനേശ്വര്‍: പീഡനശ്രമം തടയാന്‍ ഓടിക്കൊണ്ടിരിക്കുന്ന ആംബുലന്‍സില്‍ നിന്ന് 19കാരി ചാടി. ഒരു സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സില്‍ വച്ചാണ് 19കാരിയ്ക്ക് നേരെ പീഡ‍ന ശ്രമമുണ്ടായത്. സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മടങ്ങുമ്പോഴാണ് പീഡന ശ്രമം നടന്നത്. ഇതോടെ പെണ്‍കുട്ടി ഓടിക്കൊണ്ടിരിക്കുന്ന ആംബുലന്‍സില്‍ നിന്ന് ചാടുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ഒഡിഷയിലെ അങ്കുല്‍ ജില്ലയിലായിരുന്നു സംഭവം.

ആശുപത്രിയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് കുറച്ചുനേരം സഞ്ചരിച്ചതോടെയാണ് ആംബുലന്‍സ് ജീവനക്കാര്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. പീഡന ശ്രമം പ്രതിരോധിക്കാന്‍ ആംബുലന്‍സില്‍ നിന്ന് ചാടിയതിനെ തുടര്‍ന്ന് പരിക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാരാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിത വേഗതയില്‍ സഞ്ചരിച്ച ആംബുലന്‍സ് ചെലിയാപാഡ സ്ക്വയറില്‍ വച്ച് റോഡ് ബ്ലോക്ക് ചെയ്ത് പിടികൂടുകയായിരുന്നു. തുടര്‍ന്ന് അക്രമാസക്തരായ നാട്ടുകാര്‍ ആംബുലന്‍സ് തല്ലിത്തകര്‍ക്കുകയും ചെയ്തുു. കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ടായിരുന്നു ജനങ്ങളുടെ പ്രതിഷേധം.

rape20

ആംബുലന്‍സ് കുറച്ചുദൂരം പിന്നിട്ടപ്പോള്‍ ഡ്രൈവര്‍ തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് പെണ്‍കുട്ടി പറയുന്നത്. നന്നായി മദ്യപിച്ചിരുന്ന ഇയാള്‍ തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. പരിക്കേറ്റ 19കാരി ചികിത്സയില്‍ കഴിയുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Odisha girl jumps out of moving ambulance to resist rape attempt. Local people vandalises ambulance demanding immediate arrest of culprits. Mobile summary

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്