Get Updates
Get notified of breaking news, exclusive insights, and must-see stories!

'കവച്' ഉണ്ടായിരുന്നെങ്കില്‍ ഒഡീഷ ദുരന്തമുണ്ടാവില്ല? എന്താണ് പ്രതിരോധ കവചത്തിന്റെ പ്രത്യേകതകള്‍!!

ഭുവനേശ്വര്‍: ഒഡീഷയിലെ ദാരുണമായ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചയായി കവച് പ്രതിരോധ സംവിധാനം. എന്തുകൊണ്ട് ഇത് റെയില്‍വേ ഇപ്പോഴും പൂര്‍ണമായും നടപ്പാക്കി തുടങ്ങിയില്ലെന്ന ചോദ്യങ്ങളാണ് പല കോണുകളില്‍ നിന്ന് ഉയരുന്നത്. കവച് ഉണ്ടായിരുന്നെങ്കില്‍ ഒഡീഷയിലെ ദുരന്തം പോലും ഉണ്ടാവില്ലായിരുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പറയുന്നത് പോലെയല്ല കാര്യങ്ങളുടെ കിടപ്പ്.

കവച് സിസ്റ്റം ഡിസൈന്‍ ചെയ്തിരിക്കുന്നത് റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാര്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷനാണ്. ആര്‍ഡിഎസ്ഒ ഇത് ഡിസൈന്‍ ചെയ്‌തെങ്കിലും, കവച് ഉപയോഗിക്കുന്ന നടപടിക്രമങ്ങള്‍ വളരെ മെല്ലെയാണ് മുന്നോട്ട് പോകുന്നത്. ഇതുവരെ 1500 കിലോമീറ്റര്‍ പോലും പിന്നിട്ടിട്ടില്ല. ഇന്ത്യയില്‍ 65300 കിലോമീറ്ററോളം നീളത്തില്‍ റെയില്‍ കിടക്കുന്നുണ്ട് അപ്പോഴാണ് ഈ പദ്ധതി ഇഴഞ്ഞ് നീങ്ങുന്നത്.

ODISHA TRAIN ACCIDENT KAVACH DEFENCE SYSTEM

എന്താണ് കവച്

കവച് ഓട്ടോമാറ്റിക് ട്രെയിന്‍ സംരക്ഷണ സംവിധാനമാണ്. ആര്‍ഡിഎസ്ഒ ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്നാണ് ഇവ നിര്‍മിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നിര്‍മിച്ചത്. ഇവ ട്രെയിനുകളെ അപകടത്തില്‍ നിന്ന് രക്ഷിക്കുമെന്ന് വിദഗ്ധര്‍ക്കെല്ലാം ഉറപ്പുണ്ടായിരുന്നു.

കവച് എന്നാല്‍ രക്ഷാകവചം എന്നാണ് അര്‍ത്ഥം. അപകടത്തിന് മുമ്പേ ട്രെയിനുകളെ ഓട്ടോമാറ്റിക്കായി നിര്‍ത്താന്‍ ഈ പ്രതിരോധ സംവിധാനത്തിന് സാധിക്കും. ഒരേ റെയില്‍വേ ലൈനില്‍ മറ്റൊരു ട്രെയിന്‍ വരുന്നുണ്ടെങ്കില്‍ വളരെ അകലെ വെച്ച് തന്നെ ഈ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കും.

ആരുടെയും സഹായം വേണ്ട

കവച് ഒരു ട്രെയിനില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, അപായ സിഗ്നല്‍ ലഭിച്ചാല്‍ അത് ആരുടെയും സഹായമില്ലാതെ തന്നെ നില്‍ക്കും. ഇതിലെ ഡിജിറ്റല്‍ സിസ്റ്റം എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍, പ്രത്യേകിച്ച് റെഡ് സിഗ്നലുകള്‍ മറികടന്നിട്ടുണ്ടെങ്കില്‍, അപായ മണിയിലേക്ക് സിഗ്നല്‍ പോകും. ഇതിലൂടെ ട്രെയിന്‍ തനിയെ നില്‍ക്കും.

ബ്രേക്കുകള്‍ ഓട്ടോമാറ്റിക്കായി തന്നെ ഈ പ്രതിരോധ സംവിധാനത്തിലൂടെ ഉപയോഗിക്കപ്പെടും. ഇനി ലോക്കോ പൈലറ്റ് ആ പണി ചെയ്യാന്‍ മറന്ന് പോയിട്ടുണ്ടെങ്കില്‍ പോലും കവച് ആ പ്രശ്‌നത്തെ കൃത്യമായി നേരിടും.

എത്രത്തോളം സുരക്ഷയുണ്ട്

സേഫ്റ്റി ഇന്റഗ്രിറ്റി ലെവല്‍ ഫോറിലാണ് ഈ സിസ്റ്റം സര്‍ട്ടിഫൈ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമാണ് കവച് പ്രവര്‍ത്തിക്കുന്നത്. കവചിന്റെ കാറ്റഗറിയിലുള്ള അതേ സുരക്ഷാ സംവിധാനങ്ങള്‍ തന്നെയാണ് മറ്റ് രാജ്യങ്ങളിലുമുള്ളത്.

അള്‍ട്രാ ഹൈ ഫ്രീക്വന്‍സി അഥവാ യുഎച്ച്എഫ് ആണ് അന്താരാഷ്ട്ര തലത്തില്‍ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ഇത് ഒരുപടി മുന്നിലാണ്. എല്‍ടിഇ-4ജി സംവിധാനമാണ് ആശയവിനിമയത്തിനായി കവചില്‍ ഉപയോഗിക്കുന്നത്.

സംരക്ഷണം എല്ലാ അര്‍ത്ഥത്തിലും

ലോക്കോപൈലറ്റിന് മുന്നിലുള്ള കാഴ്ച്ചകള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ പോലും കവച് സഹായിക്കും. ഇവ ആക്ടിവേറ്റ് ആയാല്‍, അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ അപകടം തിരിച്ചറിയാനാവും.

ഇതേ തുടര്‍ന്ന് ഒരേ പാളത്തില്‍ വരുന്ന അപകടങ്ങളെ തടയാനാവും. ഇത് വരുന്നതിന് മുമ്പ് ലോക്കോ പൈലറ്റുമാര്‍ ട്രെയിനില്‍ നിന്ന് സിഗ്നല്‍ കൊടുക്കേണ്ടി വരുമായിരുന്നു.

ഇത്ര കാലമായിട്ടും പുരോഗതിയില്ല

2012 ഒക്ടോബറിലാണ് ഈ സിസ്റ്റത്തിന്റെ ആദ്യ ട്രയല്‍ നടക്കുന്നത്. ഇത് വിജയകരമായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷം മാര്‍ച്ച് 2022ല്‍ ഇതേ പോലെ വീണ്ടുമൊരു ട്രയല്‍ നടന്നിരുന്നു. ഒരേ ട്രാക്കില്‍ രണ്ട് ട്രെയിനുകളെ സഞ്ചരിപ്പിച്ചായിരുന്നു പരീക്ഷണം. 380 മീറ്റര്‍ മുമ്പ് ട്രെയിനുകള്‍ നില്‍ക്കുകയും ചെയ്തു.

സൗത്ത് സെന്‍ട്രല്‍ റെയില്‍വേ റൂട്ടുകളിലാണ് കവച് സിസ്റ്റം ട്രെയിനുകളില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇതു വെറും 1455 കിലോമീറ്റര്‍ മാത്രമാണ് ഉള്ളത്. ഡല്‍ഹി-ഹൗറ, ഡല്‍ഹി-മുംബൈ മേഖലയിലാണ് ഇനി വരാന്‍ പോകുന്നത്.

ഒഡീഷയിലെ ദുരന്തം തടയുമായിരുന്നോ?

റെയില്‍വേ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥന്‍ ദുരന്തത്തിന് ശേഷം കവചിന്റെ പ്രാധാന്യത്തെ കുറിച്ച് ന്യൂസ് 18നുമായി സംസാരിച്ചിരുന്നു. ഒഡീഷയിലെ ദുരന്തം കവച് ഉണ്ടായിരുന്നെങ്കില്‍ നടക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കവച് ഘടിപ്പിച്ച ട്രെയിനുകള്‍ക്ക് ഈ റൂട്ട് വഴി സര്‍വീസ് ഇല്ല. അതുകൊണ്ടാണ് അപകടമുണ്ടായത്. വളരെ ദാരുണമായ അപകടമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+