ഒഡീഷ ട്രെയിന്‍ അപകടം: മൃതദേഹങ്ങളില്‍ പരിക്കുകളില്ല, 40 പേര്‍ മരിച്ചത് വൈദ്യുതാഘാതമേറ്റ്
ഭുവനേശ്വര്‍: ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ കണ്ടെടുത്ത 40ഓളം മൃതദേഹങ്ങള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചതാണെന്ന് റിപ്പോര്‍ട്ട്. കോറോമണ്ഡല്‍ എക്സ്പ്രസില്‍ നിന്ന് കണ്ടെടുത്ത നാല്‍പ്പതോളം മൃതദേഹങ്ങളില്‍ മുറിവുകളൊന്നും ദൃശ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നിഗമനത്തിലേക്ക് എത്തിയത്. റെയില്‍വേ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അപകടം നടക്കുമ്പോള്‍ പൊട്ടിവീണ ഇലക്ട്രിക്ക് കമ്പികള്‍ ഏതാനും കോച്ചുകളില്‍ കുടുങ്ങി, അവയില്‍ തട്ടി നിരവധി യാത്രക്കാര്‍ക്ക് വൈദ്യുതാഘാതമേറ്റെന്നാണ് സൂചന. ഓവര്‍ഹെഡ് എല്‍ ടി ലൈനുമായി സമ്പര്‍ക്കം പുലര്‍ത്തിയപ്പോഴുണ്ടായ വൈദ്യുതാഘാതവും കൂട്ടിയിടി മൂലമുണ്ടായ പരിക്കുകളും കാരണം നിരവധി യാത്രക്കാര്‍ മരണത്തിന് കീഴടങ്ങിയെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.

അതേസമയം, രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടത്തില്‍ 278 പേരാണ് മരിച്ചത്. 1200ഓളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ചെന്നൈ കോറോമണ്ഡല്‍ എക്‌സ്പ്രസ്, ബംഗളൂരു-ഹൗറ എക്‌സ്പ്രസ്, ഒരു ഗുഡ്‌സ് ട്രെയിന്‍ എന്നിവയാണ് കൂട്ടിയിടിച്ചത്. സംഭവത്തില്‍ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റെയില്‍വെയുടെ കുറ്റകരമായ അനാസ്ഥയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അട്ടിമറി സാധ്യതയെ കുറിച്ച് യാതൊരുവിധ പരാമര്‍ശവും ഇല്ല.
കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘം ഇന്ന് അപകട സ്ഥലം സന്ദര്‍ശിക്കും. അപകടത്തിന്റെ കാരണം സംബന്ധിച്ച് റെയില്‍വെയില്‍ ഭിന്നതയുണ്ട്. ട്രെയിന്‍ അപകടത്തില്‍ അട്ടിമറി സാധ്യത എന്ന സംശയത്തെ തുടര്‍ന്നാണ് റെയില്‍വെ അന്വേഷണം സി ബി ഐക്ക് കൈമാറിയത്. എന്നാല്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം സി ബി ഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ അട്ടിമറിയെ കുറിച്ച് പരാമര്‍ശമില്ല.
അതേസമയം, മരിച്ചവരില്‍ 83 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പശ്ചിമ ബംഗാള്‍, ഒഡീഷ, ബീഹാര്‍, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ഭുവനേശ്വറിലെ എയിംസ് മോര്‍ച്ചറിയില്‍ 123 മൃതദേഹങ്ങള്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. ക്യാപിറ്റല്‍ ഹോസ്പിറ്റല്‍, സം ഹോസ്പിറ്റല്‍, അമ്രി ഹോസ്പിറ്റല്‍, കിംസ് ഹോസ്പിറ്റല്‍, ഭുവനേശ്വറിലെ ഹൈടെക് ആശുപത്രി എന്നിവിടങ്ങളിലെ മോര്‍ച്ചറികളില്‍ 70ഓളം മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്.












Click it and Unblock the Notifications