സുപ്രീം കോടതി വിധിക്ക് പിന്നാലെ അയോധ്യയില്‍ പൊടിപൊടിച്ച് ഭൂമിയിടപാടുകള്‍, ഞെട്ടിച്ച് റിപ്പോര്‍ട്ട്
ദില്ലി: രാമക്ഷേത്ര നിര്‍മാണം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി നവംബര്‍ ഒന്‍പതിന് ഉണ്ടായതിന് പിന്നാലെ അയോധ്യയില്‍ ഭൂമിയിടപാടുകള്‍ പൊടിപൊടിക്കുന്നു. നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് ഭൂമിയിടപാടുകള്‍ നടക്കുന്നത്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഇവിടെ 70 ഏക്കര്‍ ഭൂമി നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. സ്വകാര്യ ഇടപാടുകാര്‍ പലരും അയോധ്യയില്‍ വലിയ ഭൂമി വാങ്ങാനായി ഓടിയെത്തുകയാണ്. രാമക്ഷേത്ര നിര്‍മാണം വരുന്നതോടെ ഇവിടെയുള്ള ഭൂമിക്കായി ഡിമാന്‍ഡ് ഉയരുകയാണ്. അതേസമയം ഉദ്യോഗസ്ഥര്‍ പോലും ഇതിന്റെ സാധ്യത തിരിച്ചറിഞ്ഞ് ഭൂമി വാങ്ങി കൂട്ടുന്നുണ്ട്. ഇതെല്ലാം നിയമപരമായി തെറ്റുള്ള കാര്യവുമാണ്.
ഇതര മതക്കാരിയെ പ്രണയിച്ചു, മതം വിലക്കിയപ്പോള്‍ വിളിച്ചിറക്കി, പ്രണയത്തിലും ഹീറോയായി പിടി തോമസ്
അയോധ്യയിലെ തന്നെ എംഎല്‍എമാര്‍ ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുക്കള്‍, റവന്യൂ അധികൃതര്‍ എന്നിവരൊക്കെയാണ് പ്രധാനമായും ഭൂമി വാങ്ങി കൂട്ടുന്നത്. അയോധ്യയില്‍ ജോലിയുള്ള ഉദ്യോഗസ്ഥരുടെ ബന്ധുക്കളാണ് ഭൂമി വാങ്ങുന്നത്. ഇവിടെ തന്നെ റവന്യൂ അധികൃതരും ഇതിനൊപ്പമുണ്ട്. എന്നാല്‍ റവന്യൂ അധികൃതര്‍ അയോധ്യയിലെ ഭൂമിയിടപാടുകള്‍ ശരിയാണോ എന്ന് പരിശോധിക്കേണ്ടവരാണ്. ഇവര്‍ തന്നെ ഭൂമി വാങ്ങുന്നതില്‍ പ്രശ്‌നങ്ങള്‍ വേറെയുണ്ട്. എംഎല്‍എ, മേയര്‍, ഒബിസി കമ്മീഷന്‍ അംഗം എന്നിവര്‍ സ്വന്തം പേരിലാണ് ഭൂമി വാങ്ങിയത്. ഡിവിഷണല്‍ കമ്മീഷണര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, സര്‍ക്കിള്‍ ഓഫീസര്‍, സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ ബന്ധുക്കളുടെ പേരിലാണ് ഭൂമി വാങ്ങിയത്.
ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച രേഖയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. രാമക്ഷേത്രത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ ഭൂമി വാങ്ങിയത്. ഇതില്‍ കുറച്ചധികം ഇടപാടുകള്‍ ഭിന്നതാല്‍പര്യത്തിന്റെ പരിധിയില്‍ വരുന്നതാണ്. പ്രധാനമായും അഞ്ച് ഇടപാടുകളാണ് സംശയത്തിന്റെ നിഴലിലുള്ളത്. മഹര്‍ഷി രാമായണ്‍ വിദ്യാപീഠ് ട്രസ്റ്റിന്റെ ഇടപാട് ഇത്തരത്തില്‍ സംശയത്തിന്റെ നിഴലിലാണ്. ഇവര്‍ ദളിത് ഗ്രാമീണരില്‍ നിന്നാണ് ഭൂമി വാങ്ങിയത്. ഇതില്‍ അനധികൃത ഇടപാടാണെന്ന് ആരോപണുയര്‍ന്നിട്ടുണ്ട്. ഇടപാടുകളിലെല്ലാം സുതാര്യത ഒട്ടുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിവിഷണല്‍ കമ്മീഷണറായ എംപി അഗര്‍വാളിന്റെ ഭാര്യാ പിതാവ് 2530 സ്‌ക്വയര്‍ മീറ്റര്‍ ഭൂമി ബര്‍ഹട്ട മഞ്ജയിലാണ് വാങ്ങിയത്. ഡിസംബര്‍ പത്തിനാണ് ഇടപാട് നടന്നത്. 31 ലക്ഷത്തിനാണ് ഈ ഭൂമി വാങ്ങിയത്. ഇതേ ഗ്രാമത്തില്‍ ഇതേ ദിവസം അഗര്‍വാളിന്റെ ഭാര്യാ സഹോദരന്‍ ആനന്ദ് വര്‍ധനും ഇവിടെ ഭൂമി വാങ്ങി. 15.50 ലക്ഷമാണ് നല്‍കിയത്. അഗര്‍വാളിന്റെ ഭാര്യ പിതാവിന്റെ ബിസിനസ് സ്ഥാപനത്തില്‍ പങ്കാളിയാണെന്നും കമ്പനിരേഖകള്‍ തെളിയിക്കുന്നു. ഇന്ത്യ എക്‌സ്പ്രസ് അഗര്‍വാളുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹം മറുപടി പറഞ്ഞില്ലെന്നാണ് പറയുന്നത്. വിരമിക്കലിന് ശേഷം അവിടെയാണ് താന്‍ താമസിക്കാന്‍ പോകുന്നതെന്ന് കേശവ് പ്രസാദ് അഗര്‍വാള്‍ പറയുന്നു.
പുരുഷോത്തം ദാസ് ഗുപ്തയെന്ന ചീഫ് റവന്യൂ ഓഫീസറുടെ ഭാര്യാ സഹോദരന്‍ അതുല്‍ ഗുപ്ത, ഭാര്യ ത്രിപ്തി ഗുപ്ത, എന്നിവര്‍ അമര്‍ ജീത്ത് യാദവ് എന്ന വ്യക്തിയും ചേര്‍ന്ന് ബര്‍ഹട്ട മഞ്ജയില്‍ തന്നെ ഭൂമി വാങ്ങിയിട്ടുണ്ട്. 21.88 ലക്ഷമാണ് ഇവര്‍ നല്‍കിയത്. കുറഞ്ഞ നിരക്കില്‍ ലഭിച്ചത് കൊണ്ടാണ് ഭൂമി വാങ്ങിയതെന്നും, പുരുഷോത്തം ഇക്കാര്യത്തില്‍ തന്നെ സഹായിച്ചിട്ടില്ലെന്നും അതുല്‍ ഗുപ്ത പറഞ്ഞു. അയോധ്യ ജില്ലയിലെ എംഎല്‍എ ഇന്ദ്രപ്രതാപ് തിവാരിയും ഭൂമി വാങ്ങിയവരിലുണ്ട്. 30 ലക്ഷം രൂപ നല്‍കിയാണ് ഭൂമി വാങ്ങിയത്. തിവാരിയുടെ ഭാര്യാ സഹോദരന്‍ രാജേഷ് കുമാര്‍ മിശ്ര, രാഘവാചാര്യ എന്നിവര്‍ ചേര്‍ന്ന് 47.40 ലക്ഷത്തിന് ഇവിടെ ഭൂമി വാങ്ങിയിട്ടുണ്ട്.
ചുവപ്പഴകില്‍ ആര്യ; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് ബിഗ് ബോസ് താരം
തന്റെ സമ്പാദ്യങ്ങള്‍ ഉപയോഗിച്ചാണ് ഈ ഭൂമി വാങ്ങിയതെന്ന് രാജേഷ് മിശ്ര പറഞ്ഞു. എംഎല്‍എയുമായി ബന്ധമുള്ള മാന്‍ ശാരദാ സേവാ ട്രസ്റ്റും ഇവിടെ ഭൂമി വാങ്ങിയിട്ടുണ്ട്. 73.95 ലക്ഷം രൂപയാണ് ഇവര്‍ നല്‍കിയത്. ഡിഐജി ദീപക് കുമാറിന്റെ ഭാര്യാ സഹോദരി മഹിമ താക്കൂറും ഭൂമി വാങ്ങിയവരിലുണ്ട്. 19.75 ലക്ഷം രൂപയാണ് ഇവര്‍ നല്‍കിയത്. എന്നാല്‍ അവര്‍ ഭൂമി വാങ്ങിയതില്‍ തനിക്ക് പങ്കില്ലെന്നും, കുഷിനഗറിലെ സ്ഥലം വിറ്റാണ് അവര്‍ ഈ ഭൂമി വാങ്ങിയതെന്നും ദീപക് കുമാര്‍ പറഞ്ഞു. മുന്‍ ഐഎഎസ് ഓഫീസറായ ഉമാദര്‍ ദ്വിവേദിയും ബര്‍ഹട്ട മഞ്ജയില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. 39.04 ലക്ഷം രൂപയാണ് ഇവര്‍ നല്‍കിയത്. അയോധ്യ എംഎല്‍എ വേദ്പ്രകാശ് ഗുപ്തയുടെ മരുമകന്‍ തരുണ്‍ മിത്തല്‍ 1.15 കോടി രൂപയാണ് ഇവിടെ ഭൂമി വാങ്ങിയത്.
നാഗചൈതന്യയില്‍ നിന്ന് 50 കോടി തട്ടിയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം, കമന്റിന് ചുട്ടമറുപടിയുമായി സാമന്ത