മോദിയുടെ അടുത്ത പണി എല്‍പിജി രൂപത്തില്‍! വരുമാനം നിങ്ങള്‍ക്ക് പണി തരും

  • Posted By: Staff
Subscribe to Oneindia Malayalam

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുദ്ധീകരണ നടപടികള്‍ അവസാനിക്കുന്നില്ല. കള്ളപ്പണത്തിനും കള്ള നോട്ടിനുമെതിരെ നോട്ട് നിരോധനം കൊണ്ടു വന്നതിനു പിന്നാലെ അടുത്ത പണി സര്‍ക്കാര്‍ വക വരുന്നുണ്ട്. സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള എല്‍പിജി സബ്‌സിഡിയില്‍ നിന്ന് പണക്കാരെ ഒഴിവാക്കാനാണ് കേന്ദ്രമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

പത്ത് ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വരുമാനമുള്ള നികുതി ദായകരായ ഉപഭോക്താക്കളെ എല്‍പിജി സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പാചക വാതക കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ നിര്‍ദേശം നല്‍കുമെന്നാണ് വിവരങ്ങള്‍.

നേരത്തെ സബ്സിഡിയില്‍ നിന്ന് സ്വമേധയാ പിന്മാറാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെ പിന്മാറാന്‍ തയ്യാറാകാത്തവരെ ആദായ നികുതി വകുപ്പിന്‍റെ സഹായത്തോടെ കണ്ടെത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

 ആദായ നികുതി വകുപ്പും

ആദായ നികുതി വകുപ്പും

ആദായ നികുതി വകുപ്പ് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നടപടി. ആദായ നികുതി വകുപ്പ് നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ച് ഉയര്‍ന്ന വരുമാനമുള്ളവരെ സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പാചക വാതക കമ്പനികള്‍ക്ക് അനുവാദം നല്‍കും. ഇതാദ്യമായിട്ടാണ് ആദായ നികുതി വകുപ്പ് ഇത്തരം വിവരങ്ങള്‍ സര്‍ക്കാരിന്‍റെ അന്വേഷണ ഏജന്‍സി അല്ലാത്ത ഒരു വിഭാഗത്തിന് കൈമാറുന്നത്.

 മുഴുവന്‍ പണവും നല്‍കണം

മുഴുവന്‍ പണവും നല്‍കണം

വാര്‍ഷിക വരുമാനം പത്ത് ലക്ഷത്തിന് മുകളിലുള്ള നികുതി ദായകരായ ഉപഭോക്താക്കളെയാണ് സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കുന്നത്. ഇനിമുതല്‍ ഇത്തരം ഉപഭോക്താക്കള്‍ മുഴുവന്‍ പണവും നല്‍കി സിലിണ്ടര്‍ വാങ്ങണം.

 നിലവില്‍ നടപ്പാക്കുന്നു

നിലവില്‍ നടപ്പാക്കുന്നു

ഉയര്‍ന്ന വരുമാനമുള്ളവര്‍ സ്വമേധയാ സബ്‌സിഡി ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഡിസംബറിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. ജനുവരി മുതല്‍ ഇത് നടപ്പാക്കി വരുന്നുണ്ട്. വരുമാനം വ്യക്തമാക്കിക്കൊണ്ട് ഉപഭോക്താവ് നല്‍കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

 ആനുകൂല്യം പാവപ്പെട്ടവര്‍ക്ക് മാത്രം

ആനുകൂല്യം പാവപ്പെട്ടവര്‍ക്ക് മാത്രം

നിലവില്‍ 1.05 കോടി ഉപഭോക്താക്കളാണ് സ്വമേധയാ എല്‍പിജി സബ്‌സിഡി വേണ്ടെന്ന് വച്ചിരിക്കുന്നത്. എന്നാല്‍ ഇനിയും ഏറെ പേര്‍ ഇത്തരത്തില്‍ അര്‍ഹതയില്ലാതെ സബ്‌സിഡി നേടുന്നുണ്ടെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. സാമ്പത്തികമായി താഴ്ന്ന് നില്‍ക്കുന്നവരെ സഹായിക്കുന്നതിനാണ് സര്‍ക്കാര്‍ എല്‍പിജി സബ്‌സിഡി കൊണ്ടു വന്നത്.

English summary
If you earn a taxable income of Rs 10 lakh or more a year but are still claiming subsidy on cooking gas refills, you may not escape scrutiny much longer.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്