Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓം ബുള്ളറ്റായ നമഹ, കാണിക്കയായി മദ്യം

ജോധ്പൂര്‍: ഓം ബന്നാസ് ബുള്ളറ്റ് ബാബ മന്ദിര്‍ - പേര് കേട്ടിട്ട് അമ്പരക്കുകയൊന്നും വേണ്ട. രാജസ്ഥാനിലെ ജോധ്പൂരിന് സമീപത്തെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് ഇത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, 350 സി സിയുടെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് ഇവിടത്തെ പ്രതിഷ്ഠ.

ബുള്ളറ്റ് ക്ഷേത്രത്തിന് സമീപത്ത് കൂടെ കടന്നുപോകുന്നവര്‍ ഒന്ന് നിര്‍ത്തി ഇറങ്ങി തൊഴുത് പോകണം എന്നാണ് വിശ്വാസം. അല്ലെങ്കില്‍ അവര്‍ക്ക് ആക്‌സിഡന്റ് ഉണ്ടാകുകയും മരിക്കുകയും ചെയ്യുമത്രെ. പൂക്കള്‍, കര്‍പ്പൂരം എന്നിങ്ങനെ വേണ്ട മദ്യക്കുപ്പികള്‍ വരെ ഇവിടെ കാണിക്കയായി അര്‍പ്പിക്കുന്നവരുണ്ട്.

bullet-temple

പൂനം എന്നൊരു സ്ത്രീയാണ് കഴിഞ്ഞ 20 വര്‍ഷമായ ബുള്ളറ്റ് ബാബ മന്ദിര്‍ പരിപാലിക്കുന്നത്. ഇത്രയും കാലത്തെ പ്രവൃത്തി പരിചയം കൊണ്ട് ക്ഷേത്രത്തിലെ പൂജാരിയായി മാറിയിരിക്കുകയാണ് ഇവര്‍. ഓം സിംഗ് രാത്തോര്‍ എന്നൊരു ചെറുപ്പക്കാരനുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രം ഉണ്ടായതെന്ന് പഞ്ചാബ് കേസരി റിപ്പോര്‍ട്ട് ചെയ്യുന്നു.

1991 ല്‍ ഓം സിംഗ് രാത്തോര്‍ എന്നയാള്‍ ബുള്ളറ്റ് ബൈക്ക് ഓടിച്ച് അപകടത്തില്‍ പെട്ടു മരിച്ചത്രെ. അന്വേഷണത്തിനായി പോലീസുകാര്‍ ബൈക്കെടുത്ത് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവെച്ചു. എന്നാല്‍ പിറ്റേന്ന് നേരം വെളുത്തപ്പോള്‍ ബൈക്ക് വീണ്ടും ആക്‌സിഡന്റ് നടന്ന സ്ഥലത്ത് തന്നെ കിടക്കുന്നു. ഈ വാര്‍ത്ത പരന്നതോടെയാണ് ബുളളറ്റിന് ക്ഷേത്രം വന്നത്. ഓം സിംഗ് രാത്തോറിന്റെ ആത്മാവ് ബൈക്കിലുണ്ട് എന്നാണ് വിശ്വാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+