രാജ്യത്ത് ഒമൈക്രോൺ കേസുകൾ 140 ആയി; കർണാടകയിലും മഹാരാഷ്ട്രയിൽ കേസുകൾ ഉയർന്നു
ദില്ലി; രാജ്യത്ത് ഒമിക്രോൺ കേസുകൾ 143 ആയി. തെലങ്കാന, മഹാരാഷ്ട്ര, കർണാടക, കേരളം എന്നിവിടങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് ആകെ രോഗബാധിതരുടെ എണ്ണത്തിലും വർധനവ് ഉണ്ടായത്.
ശനിയാഴ്ച 12 കേസുകളാണ് തെലങ്കാനയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ തെലങ്കാനയിൽ ഒമൈക്രോൺ കേസുകളുടെ എണ്ണം 20 ആയി. മഹാരാഷ്ട്രയിൽ 8 ഒമൈക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ എണ്ണം 48 ആയി. കർണാടകയിൽ ഇന്നലെ ആറ് കേസുകളാണ് സ്ഥിരീകരിച്ചത്.ആകെ അഞ്ച് കേസുകൾ ദക്ഷിണ കന്നഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കണ്ടെത്തി, മറ്റൊന്ന് യുകെയിൽ തിരിച്ചെത്തിയ ആളാണ്. കേരളത്തിൽ ഇന്നലെ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം ഡെൽറ്റ വകഭേദത്തേക്കാൾ വേഗത്തിൽ ഒമൈക്രോൺ വ്യാപിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പൂർണമായും വാക്സിനെടുത്ത ആളുകളിലും രോഗപ്രതിരോധ ശേഷി കൂടിയ രാജ്യങ്ങളിലും രോഗവ്യാപനം വേഗത്തിലാണെന്നാണ് ഡബ്ല്യു എച്ച് ഒ മുന്നറിയിപ്പ്. അതേസമയം നിലവിലെ പ്രതിരോധ ശേഷിയെ മറികടക്കാൻ കഴിയുന്നതുകൊണ്ടാണോ ഒമൈക്രോൺ അതിവേഗത്തിൽ പടരുന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. നിലവിലെ ഏതൊക്കെ കൊവിഡ് വാക്സിനുകൾ ഒമൈക്രോണിനെതിരെ ഫലപ്രദമാണോയെന്നതും വ്യക്തമല്ല. ഒമൈക്രോൺ എങ്ങനെയാണ് കോവിഡ്-19 രോഗികളുടെ ആരോഗ്യത്തെ ബാധിക്കുന്നത് എന്നത് സംബന്ധിച്ചും വ്യക്തമല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ഇരട്ട കൊലപാതകം;പോലീസിന് വീഴ്ച പറ്റിയെന്ന് മുരളീധരും ചെന്നിത്തലയും,വീഴ്ച പറ്റിയില്ലെന്ന് റഹീം
അതേസമയം ഒമൈക്രോൺ കേസുകൾ കൂടിയാൽ രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യത ഏറെയാണെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. 24 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കൂടുതൽ ആണെന്നും, ജാഗ്രത പാലിക്കണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതിനിട െകഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,469 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,41,78,940 ആയി.
ദേശീയ രോഗമുക്തി നിരക്ക് 98.38 % ആണ്. 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടിയ നിലയില്‍
തുടര്‍ച്ചയായ 52-ാം ദിവസവും 15,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 7,081 പേര്‍ക്കാണ്
നിലവില്‍ 83,913 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.24 ശതമാനമാണ്. 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,11,977 പരിശോധനകള്‍ നടത്തി. ആകെ 66.41 കോടിയിലേറെ (66,41,09,365) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.61 ശതമാനമാണ്. കഴിഞ്ഞ 35 ദിവസമായി ഇത് 1 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.58 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 76 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 111-ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 76,54,466 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 137.46 കോടി (1,37,46,13,252) പിന്നിട്ടു. 1,44,53,135 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 145.51 കോടിയിലധികം (1,45,51,51,715) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 17.54 കോടിയിലധികം (17,54,66,041) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും സർക്കാർ പത്രകുറിപ്പിൽ അറിയിച്ചു.