കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് തരാം, തരാം... ഖുറാനില്‍ തൊട്ട് ഒരു സത്യം

Google Oneindia Malayalam News

ശ്രീനഗര്‍: തന്റെ പാര്‍ട്ടിക്ക് തന്നെ വോട്ട് തരുമെന്ന് മുസ്ലിം മതവിശ്വാസിയായ വൃദ്ധനെ കൊണ്ട് ഖുറാനില്‍ തൊട്ട് സത്യം ചെയ്യിച്ച കാശ്മീര്‍ വനിതാ മന്ത്രി വെട്ടില്‍. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വീഡിയോ വൈറലായതോടെ ജമ്മു കാശ്മീരിലെ ഏക വനിതാ മന്ത്രിയായ സക്കീന ഇറ്റുവാണ് വിവാദത്തിലായത്. കാശ്മീരിലെ സോഷ്യല്‍ വെല്‍ഫെയര്‍ മന്ത്രിയാണ് സക്കീന.

ഞാന്‍ നിങ്ങളുടെ മകളെപ്പോലെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോലെ ഇത്തവണയും ഞങ്ങള്‍ക്ക് തന്നെ വോട്ട് തരണം. ഇക്കാര്യം പരിശുദ്ധ ഖുറാന്‍ തൊട്ട് സത്യം ചെയ്യണം എന്ന് പറഞ്ഞായിരുന്നു സക്കീനയുടെ വോട്ട് പിടുത്തം. ഇത് സമ്മതിച്ച വൃദ്ധന്‍ പാര്‍ട്ടിക്ക് പിന്തുണ കൊടുക്കുന്നതായും വീഡിയോയില്‍ ഉണ്ട്.

kashmir

സക്കീന ഇറ്റുവിനെതിരെ ജമ്മു കാശ്മീരിലെ പ്രതിപക്ഷ കക്ഷിയായ പി ഡി പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എന്നാല്‍ ഇതില്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നതായി ഒന്നുമില്ലെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം പി ഡി പിയുടെ രാഷ്ട്രീയ തന്ത്രം മാത്രമാണ്.

ഇത് സംബന്ധിച്ച് നിരവധി ട്വീറ്റുകളും ഒമര്‍ ചെയ്തിട്ടുണ്ട്. താന്‍ സക്കീനയുമായി സംസാരിച്ചു. ഇത് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനും മുന്‍പത്തെ സംഭവമാണ്. അവര്‍ ആരെയും ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണം ആളുകള്‍ വിശ്വസിച്ച മട്ടില്ല. സോഷ്യല്‍ സൈറ്റുകളില്‍ ചര്‍ച്ചയായിരിക്കുകയാണ് 3. 11 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ വീഡിയോ.

English summary
J&K minister forces old man to swear on Quran to vote for her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X