കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 21 കേസായി ഒമൈക്രോണ്‍, രാജസ്ഥാനില്‍ 9 കേസുകള്‍ കൂടി, ഒരു ദിവസം വര്‍ധിച്ചത് 17 കേസുകള്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ഒമൈക്രോണ്‍ കേസുകള്‍ കാര്യമായി വര്‍ധിക്കുന്നു. ഒറ്റ ദിവസം കൊണ്ട് 17 കേസുകളാണ് ഇന്ത്യയില്‍ വര്‍ധിച്ചത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെയുള്ള ഒമൈക്രോണ്‍ രോഗികളുടെ എണ്ണം 21 ആയി ഉയര്‍ന്നു. രാജസ്ഥാനിലെ ജയ്പൂരില്‍ ഒന്‍പത് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതാണ് ഏറ്റവും അവസാനം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം മഹാരാഷ്ട്രയില്‍ ഏഴ് കേസുകള്‍ കൂടി ഒമൈക്രോണിനെ തുടര്‍ന്ന് രേഖപ്പെടുത്തി. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്തവരെ അതല്ലെങ്കില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ് ഇപ്പോള്‍ ഒമൈക്രോണ്‍ ബാധിച്ചിരിക്കുന്നവരെല്ലാം. നേരത്തെ ദില്ലിയിലും ഒരു കേസ് രേഖപ്പെടുത്തിയിരുന്നു.

തിലകന്‍ പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ, മോഹന്‍ലാലിന്റെ സത്യസന്ധതയെ പറയുന്നില്ലെന്ന് ഷമ്മിതിലകന്‍ പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ, മോഹന്‍ലാലിന്റെ സത്യസന്ധതയെ പറയുന്നില്ലെന്ന് ഷമ്മി

1

സംശയമുള്ള എല്ലാ കേസുകളും പോസിറ്റീവായ ശേഷം ജെനോം സീക്വന്‍സിംഗ് നടത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ പിമ്പ്രി ചിഞ്ച്വാഡില്‍ നിന്നാണ് ആറ് ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മറ്റൊരു കേസ് പൂനെയിലാണ്. പിമ്പ്രിയിലെ ആറ് പേരില്‍ മൂന്ന് പേര്‍ നൈജീരിയയില്‍ നിന്ന് തിരിച്ചുവന്നവരാണ്. ബാക്കിയുള്ള മൂന്ന് പേര്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. എന്നാല്‍ ബാക്കിയുള്ള മൂന്ന് പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. 44കാരിയായ യുവതി നൈജീരിയയില്‍ നിന്ന് വന്നത് ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്ക് വളരെ രോഗലക്ഷണങ്ങള്‍ വളരെ വീര്യം കുറഞ്ഞതാണ്. ബാക്കിയുള്ളവരുടേതെല്ലാം യാതൊരു രോഗലക്ഷണവും ഇല്ലാതെ ടെസ്റ്റ് ചെയ്തപ്പോള്‍ രോഗം സ്ഥിരീകരിച്ചവരാണ്.

പൂനെയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി ഫിന്‍ലന്‍ഡില്‍ നിന്ന് വന്നയാളാണ്. ഇയാള്‍ക്ക് നവംബര്‍ 29ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചെറിയ പനിയുമുണ്ടായിരുന്നു. ഇയാള്‍ രണ്ട് ഡോസ് വാക്‌സിനും എടുത്തതാണ്. എന്നാല്‍ ഇയാളുടെ രോഗാവസ്ഥ ഗുരുതരമല്ല. യാതൊരു രോഗലക്ഷണങ്ങളും ഇപ്പോള്‍ കാണിക്കുന്നില്ല. കൊവിഡ് ഭേദമായെന്നാണ് കരുതുന്നത്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ വഴി ദുബായിലെത്തുകയും അവിടെ നിന്ന് ദില്ലിയിലെത്തുകയും പിന്നീട് മുംബൈയിലേക്ക് വരികയും ചെയ്ത താനെ ജില്ലക്കാരനും ഒമൈക്രോണ്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ നവംബര്‍ 24നാണ് ഇന്ത്യയിലെത്തിയിരുന്നത്. കര്‍ണാടക, ഗുജറാത്ത്, ദില്ലി, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇതുവരെ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജസ്ഥാനിലെ ഒമൈക്രോണ്‍ കേസുകളില്‍ നാലെണ്ണം ഒരു കുടുംബത്തില്‍ നിന്നുള്ളതാണ്. ഇവര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി വന്നവരാണ്. ഇവരുടെ അഞ്ച് സഹായികള്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജെനോം സ്വീക്വന്‍സിംഗിലൂടെയാണ് ഇത് കണ്ടെത്തിയതെന്ന് ആരോഗ്യ സെക്രട്ടറി വൈഭവ് ഗാല്‍റിയ പറഞ്ഞു. ഇവരെ പ്രതാപ് നഗറിലെ രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 34 സാമ്പിളുകളാണ് ആരോഗ്യ വിദഗ്ധര്‍ പരിശോധിച്ചത്. ഇതില്‍ ഒന്‍പത് പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ബാക്കിയുള്ള 25 പേരുടെ ഫലം നെഗറ്റീവാണ്.

സികര്‍ ജില്ലയിലെ അജിത്ഗഡില്‍ നിന്നുള്ള ഒരു കുടുംബം ഈ 9 ഒമൈക്രോണ്‍ ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇവരെ കണ്ടെത്തിയിട്ടുണ്ട്. ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവാണ്. ദില്ലിയിലും കഴിഞ്ഞ ദിവസമാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇയാള്‍ ടാന്‍സാനിയയില്‍ നിന്ന് മടങ്ങി വന്നയാളാണ്. പക്ഷേ റാഞ്ചി സ്വദേശിയാണ്. ടാന്‍സാനിയയില്‍ നിന്ന് ദോഹയിലെത്തുകയും, അവിടെ നിന്ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ദില്ലിയിലെത്തുകയുമായിരുന്നു ഇയാള്‍. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗിലാണ് ഇയാള്‍ താമസിച്ചിരുന്നത്. സമ്പൂര്‍ണ വാക്‌സിന്‍ സ്വീകരിച്ച വ്യക്തിയാണ് ഇത്.

അതേസമയം ബെംഗളൂരുവില്‍ കാണാതായ പത്ത് പേരെയും ബിബിഎംപി കണ്ടെത്തി. നവംബര്‍ ഇരുപതിനാണ് ഇവര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് കര്‍ണാടകത്തില്‍ എത്തിയത്. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. എന്നാല്‍ ഒരു ഒമൈക്രോണ്‍ രോഗി സംസ്ഥാനത്ത് നിന്ന് രക്ഷപ്പെട്ട് പോവുകയായിരുന്നുവെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞു. സ്വകാര്യ ലാബില്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് നവംബര്‍ ഇരുപതിനാണ് കര്‍ണാടകത്തിലെത്തിയത്. 27ന് ഇയാള്‍ ദുബായിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ എങ്ങനെയാണ് മുങ്ങിയതെന്ന് പരിശോധിക്കുന്നുണ്ട്.

കെസിആറും ഉദ്ധവും, പവാറും, സ്റ്റാലിനും, മമതയെ നേരിടാന്‍ കോട്ട കെട്ടി കോണ്‍ഗ്രസ്, രാഹുല്‍ ഇറങ്ങുംകെസിആറും ഉദ്ധവും, പവാറും, സ്റ്റാലിനും, മമതയെ നേരിടാന്‍ കോട്ട കെട്ടി കോണ്‍ഗ്രസ്, രാഹുല്‍ ഇറങ്ങും

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

English summary
omicron cases increasing in india, 17 patients in a single day, rajasthan recorded 9 more cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X