• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണം; മെട്രോയിലും ബസ്സിലും അമ്പത് ശതമാനം യാത്രക്കാര്‍, ജാഗ്രത നിര്‍ദേശം

Google Oneindia Malayalam News

ന്യൂഡല്‍ഹി: കോവിഡും ഒമൈക്രോണും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണത്തിനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി മെട്രോയില്‍ അമ്പത് ശതമാനം യാത്രകാര്‍ക്ക് മാത്രം യാത്ര ചെയ്യാമെന്നും നിന്നിട്ടുള്ള യാത്ര അനുവദിക്കില്ലെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയാണ് കഴിഞ്ഞ ദിവസം പുതിയ നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചത്.

എത്ര ചെലവായാലും കെ റെയില്‍ നടപ്പാക്കും; പദ്ധതി നടന്നാല്‍ യുഡിഎഫ് ഓഫീസ്പൂട്ടും; നിലപാടിലുറച്ച് സിപിഎംഎത്ര ചെലവായാലും കെ റെയില്‍ നടപ്പാക്കും; പദ്ധതി നടന്നാല്‍ യുഡിഎഫ് ഓഫീസ്പൂട്ടും; നിലപാടിലുറച്ച് സിപിഎം

പുതിയ നിര്‍ദ്ദേശ പ്രകാരം ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളിലും മറ്റ് ബസ്സുകളിലും 50% യാത്രകാര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡും ഒമൈക്രോണിന്റെയും വര്‍ധനവ് മൂലം കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

1

സ്‌കൂളുകളും, കോളജുകളും, തിയേറ്റുകളും, ജിമ്മും അടക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവശ്യ സാധനങ്ഹല്‍ അല്ലാത്തവ വില്‍ക്കുന്ന കടകള്‍ ഒന്ന് രണ്ട് ഇടവിട്ട ദിവസങ്ങളില്‍ മാത്രമേ തുറക്കാന്‍ പാടുള്ളുവെന്നും നഗരത്തിലെ മെട്രോ സ്‌റ്റേഷനുകളില്‍ അമ്പത് ശതമാനം യാത്രക്കാര്‍ മാത്രമേ പാടുള്ളുവെന്നും അതും ഇരുന്ന് യാത്ര ചെയ്യുന്നവര്‍ മാത്രം നിന്ന് കൊണ്ടുള്ള യാത്ര അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ (ഡിഎംആര്‍സി) ശൃംഖലയുടെ നിലവിലെ വ്യാപ്തി ഏകദേശം 392 കിലോമീറ്ററാണ്, 286 സ്റ്റേഷനുകളാണുള്ളത്. നോയിഡ ഗ്രേറ്റര്‍ നോയ്ഡ മെട്രോ ഇടനാഴിയും റാപ്പിഡ് മെട്രോയും ഗുഡ്ഗാവ് ഉള്‍പ്പെടെയാണിത്.

പുതുവത്സരാഘോഷം അമിതമായാല്‍ പണി കിട്ടും; രാത്രി ആഘോഷ പാര്‍ട്ടികള്‍ വേണ്ട, ഹോട്ടലുകള്‍ക്ക് നോട്ടീസ്പുതുവത്സരാഘോഷം അമിതമായാല്‍ പണി കിട്ടും; രാത്രി ആഘോഷ പാര്‍ട്ടികള്‍ വേണ്ട, ഹോട്ടലുകള്‍ക്ക് നോട്ടീസ്

2

കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം മാത്രമേ മെട്രോക്കകത്ത് യാത്ര ചെയ്യാന്‍ അനുവാദമുള്ളുവെന്നും അതും നിബന്ധനകള്‍ പാലിച്ച് മാത്രമാണെന്നും ഡിഎംആര്‍സി പറഞ്ഞു. ഇത് കണക്കിലെടുത്ത്, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനത്തിനായി തുറന്നിരിക്കുന്ന ഗേറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. 712 ഗേറ്റുകളില്‍ 444 എണ്ണം ഇപ്പോള്‍ തുറന്നിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ ഡല്‍ഹിയില്‍ രാത്രി 10 പുലര്‍ച്ചെ അഞ്പ് വരെ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന് (ജിആര്‍എപി) കീഴിലുള്ള 'ലെവല്‍-1' അലേര്‍ട്ട് അനുസരിച്ചാണിത്.

3

ഈ വര്‍ഷം ആദ്യം ഏറ്റവും കൂടുതല്‍ കോവിഡ് രണ്ടാം തരംഗം ബാധിച്ച സംസ്ഥാനമാണ് ഡല്‍ഹി. നഗരത്തില്‍ നാശം വിതച്ച കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ രണ്ടാം തരംഗത്തിനിടയില്‍ വര്‍ദ്ധിച്ചുവരുന്ന കേസുകള്‍ കണക്കിലെടുത്ത് ആഴ്ചകളോളം മെട്രോ സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. കൂടാതെ കോവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചിരുന്നു. മെയ് 10 മുതല്‍ ഡിഎംആര്‍സി സേവനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരുന്നു. അവശ്യ സേവന മേഖലയില്‍ നിന്നുള്ള ആളുകള്‍ക്ക് മാത്രമായി സേവനങ്ങള്‍ ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിച്ചത്.50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയും യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡിംഗ് യാത്രയ്ക്ക് വ്യവസ്ഥയുമില്ലെങ്കിലും, ദേശീയ തലസ്ഥാനത്ത് കോവിഡ് കുറഞ്ഞതിനാല്‍ നാലാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ 7 മുതല്‍ ദില്ലി മെട്രോ സര്‍വീസ് പുനരാരംഭിക്കുകയും ചെയ്തിരുന്നു.

cmsvideo
  Night curfew issued in Kerala | Oneindia Malayalam
  4

  കോവിഡ് മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയതിനെത്തുടര്‍ന്ന്, ജൂലൈ 26 മുതല്‍ ഡല്‍ഹി മെട്രോ 100 ശതമാനം യാത്രക്കാരോടെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുകയായരുന്നു. തുടക്കത്തില്‍ യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡിംഗ് യാത്രകാര്‍ക്കും അനുമതിയില്ലായിരുന്നു. പിന്നീട് ചില നിയന്ത്രണങ്ങളോടെ സ്റ്റാന്‍ഡിംഗ് സൗകര്യം അനുവദിച്ചു.എന്നിരുന്നാലും, സാമൂഹിക അകലവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും കാരണം, സ്റ്റേഷനുകളിലെ തിരക്ക് ഒരു പ്രശ്‌നമാണ്, കൂടാതെ നഗരത്തിലെ കൊറോണ വൈറസ് കുറഞ്ഞകിന് ശേഷം സ്റ്റേഷനുകളില്‍ കൂടുതല്‍ ഗേറ്റുകള്‍ വീണ്ടും തുറക്കാന്‍ നിരവധി യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഡിഎംആര്‍സിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

  English summary
  omicron fear; covid guidelines updated in delhi the criteria are as follows
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X