• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യത്താകെ ഒമൈക്രോണ്‍ തരംഗം, 126 കേസായി, മഹാരാഷ്ട്രയും ദില്ലിയും മുന്നില്‍, കേരളത്തിലും കുതിപ്പ്

Google Oneindia Malayalam News

ദില്ലി: ഒമൈക്രോണ്‍ കേസുകള്‍ രാജ്യത്താകെ വന്‍ തോതില്‍ വര്‍ധിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ 126 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കര്‍ണാടകത്തിലും കേരളത്തിലും കൂടുതല്‍ കേസുകള്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കര്‍ണാടകത്തില്‍ ആറും കേരളത്തില്‍ നാലും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 43 കേസുകളാണ് മഹാരാഷ്ട്രയിലുള്ളത്. ദില്ലിയിലും കേസുകള്‍ 22 ആയി ഉയര്‍ന്നു. രാജസ്ഥാന്‍ 17, കര്‍ണാടക, 14, കേരളം, 11, തെലങ്കാന 8, ഗുജറാത്ത് 7, ആന്ധ്രപ്രദേശ് 1, ചണ്ഡീഗഡ് 1, തമിഴ്‌നാട്, ബംഗാള്‍ 1, എന്നിങ്ങനെയാണ് കേസുകളുടെ കണക്ക്.

വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍

കര്‍ണാടകത്തിലെ ആറ് പുതിയ കേസുകളില്‍ ഒരാള്‍ ബ്രിട്ടനില്‍ നിന്ന് വന്ന യാത്രക്കാരനാണ്. ബാക്കി അഞ്ച് പേര്‍ കൊവിഡ് ക്ലസ്റ്ററുകളില്‍ നിന്നുള്ളവരാണ്. ദക്ഷിണ കന്നഡ ജില്ലയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലായിട്ടാണ് ഈ കേസുകള്‍ ഉള്ളത്. ഇവരും വിദേശത്ത് നിന്ന് വ്യക്തിയും തമ്മില്‍ സമ്പര്‍ക്കമുണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. ആദ്യ ക്ലസ്റ്ററില്‍ പതിനാല് കൊവിഡ് കേസുകളാണ് ഉള്ളത്. ഇതില്‍ നാലെണ്ണത്തിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. രണ്ടാമത്തെ ക്ലസ്റ്ററില്‍ 19 കൊവിഡ് കേസുകളുണ്ട്. ഇതിലൊരു കേസ് മാത്രമാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ നിന്ന് വന്ന യാത്രക്കാരനാണ് ഈ ക്ലസ്റ്ററിലുള്ളതെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി കെ സുധാകര്‍ പറഞ്ഞു.

കേരളത്തില്‍ രണ്ട് കേസുകള്‍ തിരുവനന്തപുരത്ത് നിന്നാണ് രേഖപ്പെടുത്തിയത്. ഒരു കേസ് മലപ്പുറത്തും മറ്റൊരു കേസ് തൃശൂരുമാണ്. ഒരാള്‍ക്ക് മാത്രമാണ് 17 വയസ്സ് പ്രായമുള്ളത്. ബാക്കി എല്ലാവരും അന്‍പതില്‍ താഴെ മാത്രം പ്രായമുള്ളതാണ്. തിരുവനന്തപുരത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ച 17കാരന്‍ ബ്രിട്ടനില്‍ നിന്നാണ് വന്നത്. 44കാരന്‍ തുനീഷ്യയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിലാണ് തിരുവനന്തപുരത്ത് എത്തിയത്. മലപ്പുറത്തെ രോഗി താന്‍സാനിയയില്‍ നിന്നും തൃശൂരില്‍ രോഗം സ്ഥിരീകരിച്ച വ്യക്തി കെനിയയില്‍ നിന്നുമാണ് വന്നത്. എല്ലാ കേസുകളും അന്താരാഷ്ട്ര യാത്ര കഴിഞ്ഞെത്തിയതാണ്. മഹാരാഷ്ട്രയിലെ സതാരയിലെത്തിയ ദമ്പതിമാര്‍ക്കും ഇവരുടെ മൂത്ത മകള്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇവര്‍ ഉഗാണ്ടയില്‍ നിന്നാണ് എത്തിയത്. ഇവരുടെ ഇളയ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒമൈക്രോണല്ല.

അതേസമയം ഡെല്‍റ്റ വേരിയന്റിനെ മറികടക്കാന്‍ എല്ലാ സാധ്യതയും ഒമൈക്രോണിനുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രകള്‍ അത്യാവശ്യമാണെങ്കില്‍ മാത്രം നടത്താനാണ് നിര്‍ദേശം. ഒപ്പം കൂട്ടിചേരലുകള്‍ ഒഴിവാക്കണമെന്നും, പുതുവത്സര ആഘോഷങ്ങള്‍ ചെറിയ രീതിയില്‍ മാത്രം ആഘോഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ദില്ലിയില്‍ കേസുകള്‍ 22 ആയിട്ടാണ് ഉയര്‍ന്നത്. ജനങ്ങളോട് ആശങ്കപ്പെടേണ്ട എന്ന്് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഒഡീഷ ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിരിക്കുകയാണ്. അടിയന്തര സൗകര്യങ്ങളെല്ലാം വര്‍ധിപ്പിച്ചു. ആശുപത്രി കിടക്കകള്‍, മെഡിക്കല്‍ ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവ കൃത്യമാക്കിയിട്ടുണ്ട്.

ഒഡീഷയില്‍ ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഇവിടെ ആരോഗ്യ മേഖല മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമായി നില്‍ക്കുകയാണ്. അതേസമയം അയല്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശും പശ്ചിമ ബംഗാളും ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം രോഗം വന്നവര്‍ക്ക് വീണ്ടും രോഗം വരാനുള്ള സാധ്യത ഒമൈക്രോണിലൂടെ വര്‍ധിക്കുകയാണ് എന്നാണ്. ഡെല്‍റ്റ വേരിയന്റിനേക്കാള്‍ അതിവേഗത്തിലാണ് ഒമൈക്രോണിന്റെ വ്യാപനം. വാക്‌സിനേഷന്‍ അടക്കം വര്‍ധിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തൃണമൂലിന്റെ പൂട്ടാന്‍ മേഘാലയയില്‍ പുതു നീക്കം, സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്, ബിജെപിക്കൊപ്പംതൃണമൂലിന്റെ പൂട്ടാന്‍ മേഘാലയയില്‍ പുതു നീക്കം, സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്, ബിജെപിക്കൊപ്പം

English summary
omicron spreading very fast cases in india, rising to big level, 126 cases reported till now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion