രാജ്യസഭയിൽ ഭരണഘടന ചർച്ച ഇന്ന് തുടങ്ങും; പ്രധാനമന്ത്രി പങ്കെടുക്കില്ല
രാജ്യസഭയിൽ ഇന്ന് ഭരണഘടന ചർച്ച തുടങ്ങും. ധനമന്ത്രി നിർമ്മല സീതാരമാൻ ചർച്ച തുടങ്ങിവെയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയിൽ പങ്കെടുക്കില്ല. അമിത് ഷാ നാളെ ചർച്ചകൾക്ക് മറുപടി നൽകും. ചർച്ചയിൽ ശനിയാഴ്ച ലോക്സഭയിൽ പ്രധാനമന്ത്രി മറുപടി നൽകിയിരുന്നു.
നേരത്തേ അമിത് ഷായാണ് ചർച്ചകൾ തുടങ്ങുകയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഛത്തീസ്ഗഡിൽ സുരക്ഷാ അവലോകന യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ അദ്ദേഹം അവിടേക്ക് തിരിച്ചു. ജെപി നദ്ദ, നിർമല സീതാരാമൻ, നാളെ ലോക്സഭ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂപേന്ദ്ര യാദവ്, ഹർദീപ് സിംഗ് പുരി എന്നിവരാകും ബിജെപിക്ക് വേണ്ടി സംസാരിക്കുക. പ്രതിപക്ഷത്ത് നിന്ന് മല്ലികാർജ്ജുൻ ഖാർഗെ ചർച്ചകൾക്ക് തുടക്കം കുറിക്കും. പ്രതിപക്ഷത്ത് നിന്ന് ഡിഎംകെയുടെ തിരുച്ചിശിവ, സമാജ്വാദി പാർട്ടുയുടെ രാംഗോപാൽ യാദവ്, ആർജെഡി നേതാവ് മനോജ് കെ ഝാ , കപിൽ സിബൽ എന്നിവർ സംസാരിക്കും.

ലോക്സഭയിൽ വലിയ ബഹളത്തോടെയായിരുന്നു രണ്ട് ദിവസം നീണ്ട് നിന്ന ചർച്ച അവസാനിച്ചത്. രാജ്യസഭയിലും സ്ഥിതി വ്യത്യസ്തമായേക്കില്ല, പ്രത്യേകിച്ച് രാജ്യസഭ ചെയർമാൻ ജയദീപ് ധൻകർ-പ്രതിപക്ഷ പോര് തുടരുന്ന സാഹചര്യത്തിൽ.
അതിനിടെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകൾ നാളെ ലോക്സഭ അജണ്ടയിൽ ഉൾപ്പെടുത്തും. ബില്ല് ഇന്ന് അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും എംരിമാർക്ക് നൽകിയ കാര്യപരിപാടിയുടെ പട്ടികയിൽ ബില്ല് ഉൾപ്പെടുത്തിയിട്ടില്ല. ബില്ലുകൾ അവതരിപ്പിക്കുന്നത് വൈകിപ്പിക്കാനുള്ള കാരണം വ്യക്തമല്ല.
2014 ൽ ബി ജെ പി അധികാരത്തിലേറിയത് മുതൽ അവർ ഉന്നയിക്കുന്ന ആവശ്യമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. 2023 ലാണ് ഇത് സംബന്ധിച്ചുള്ള പഠന റിപ്പോർട്ട് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സർക്കാരിന് സമർപ്പിച്ചത്. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്തെ അനാവശ്യ സാമ്പത്തിക ചെലവുകൾ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് ബിജെപി വാദം.
കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ലോക്സഭ-രാജ്യസഭ നിയമസഭ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള വ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം ബില്ല് പാർലമെന്‌റിൽ പാസാക്കിയെടുക്കുക ബി ജെ പിയെ സംബന്ധിച്ച് അത്ര എളുപ്പമായിരിക്കില്ല. ബില്ല് പാസാകണമെങ്കിൽ മൂന്നിൽ രണ്ട ഭൂരിപക്ഷം ആവശ്യമാണ്. നിലവിൽ ലോക്സഭയിലും രാജ്യസഭയിലും ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ സർക്കാർ തിരിച്ചടി നേരിട്ടേക്കാം.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications